Image

പ്രവീണിന്റെ മരണം -ചില മുന്‍ കരുതലുകള്‍

ഷാജി ജോര്‍ജ് Published on 25 February, 2014
പ്രവീണിന്റെ മരണം -ചില മുന്‍ കരുതലുകള്‍
ഈ അടുത്ത കാലത്ത് നടന്ന സംഭവങ്ങളും, യൂണിവേഴ്‌സിറ്റി ചിക്കാഗോയിലെ മുന്‍ ജീവനക്കാരനായ എന്റെ അനുഭവ പരിചയം ആണ് ഈ ലേഖനം എഴുതാന്‍ പ്രേരിപ്പിച്ചത്. അമേരിക്കയിലെ പല യൂണിവേഴ്‌സിറ്റിയിലും ഇന്ത്യന്‍ വംശജര്‍ ആയ കുട്ടികളാണ് കൂടുതലും അപകടങ്ങളില്‍പ്പെടുന്നത്. പലപ്പോഴും സോഫോമോരില്‍ പഠിക്കുന്നവരില്‍ ആണ് കൂടുതല്‍ സംഭവിക്കുന്നത്.

അപകടം വന്നിട്ട് വിഷമിക്കുന്നതിനേക്കാളും നല്ലത് വരാതെ നോക്കുന്നതാണ്. മാതാപിതാക്കള്‍ താഴെ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.

പ്രധാനപ്പെട്ട സോഷ്യല്‍ മീഡിയ ആയ ഫേസ്ബുക്ക്, ടിറ്റര്‍ എന്നിവയില്‍ ചേര്‍ന്ന് മക്കളുടെ ജീവിതരീതി മനസ്സിലാക്കാന്‍ ശ്രദ്ധിയ്ക്കുക. അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുകയാണെങ്കില്‍ റൂ മീറ്റിന്റെ പേരും ഫോണ്‍ നമ്പരും അറിഞ്ഞിരിക്കണം. ഇടയ്ക്ക് അവരെ വിസിറ്റ് ചെയ്യാന് മറക്കരുത്. അവരുടെ മുറികളിലെ ഗാര്‍ബേജ്, ബെഡിന്റെ അടിവശം  എന്നിവ നോക്കാന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. മയക്കുമരുന്നിന്റെ അംശങ്ങള്‍ അവിടെ ഉണ്ടോ എന്ന അറിയാന്‍ സാധിക്കും. മകന്റെയോ മകളുടെയോ റൂ മേറ്റിനെ കാണുമ്പോള്‍ കുറഞ്ഞത് ഹായി പറയാന്‍ മറക്കരുത്. എല്ലാ യൂണിവേഴ്‌സിറ്റി പരിസരത്തും മയക്കുമരുന്ന് കിട്ടും. കുട്ടികള്‍ക്ക് മയക്കു മരുന്ന് ശീലം ഉണ്ടോ എന്ന് ചെക്ക് ചെയ്യണം. കുട്ടികള്‍ക്ക് കാഷ് ആയി അധികം കൊടുക്കരുത്, പകരം ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ കൊടുക്കുക. കൂടാതെ ക്രെഡിറ്റ് കാര്‍ഡിന്റെ സ്റ്റേറ്റ്‌മെന്റ് നോക്കാന്‍ മറക്കരുത്.
കുട്ടികള്‍ പറയുന്നതു മുഴുവനും വിശ്വസിക്കരുത്. സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികള്‍ പലതും വെറും പാര്‍ട്ടി കേന്ദ്രങ്ങള്‍ ആണ്.

ഈ യൂണിവേഴ്‌സിറ്റികള്‍ പലതും കോണ്‍ ഫീല്‍ഡില്‍ ആണ്‍ സ്ഥിതി ചെയ്യുന്നത്. തണുപ്പ് കാലത്ത് കുട്ടികള്‍ക്ക് സമയം കളയാന്‍ ഒരു വഴിയും ഇല്ല. പലരും പാര്‍ട്ടികളില്‍ കൂടുതല്‍ സയമം ചിലവഴിക്കും. മകനോ മകള്‍ക്കോ പാര്‍ട്ടികളില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്ന ശീലം ഉണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

സമ്പന്നര്‍ താമസിയ്ക്കുന്ന സബര്‍ബന്‍ കുട്ടികള്‍ ആണ് കൂടുതല്‍ അപകടങ്ങളില്‍പ്പെടുന്നത്. യൂണിവേഴ്‌സിറ്റിയില്‍ പലതരം സ്വഭാവവും ഉള്ള കുട്ടികളെ കാണാന്‍ പറ്റും. ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന സമയത്ത് മലയാളീ സമൂഹത്തെ മാത്രം ആശ്രയിക്കാതെ എല്ലാവരും ആയി സുഹൃത്ത് ബന്ധം വളര്‍ത്താന്‍ പ്രേരിപ്പിക്കുക. സോഷ്യല്‍ സ്‌കില്‍ കോളേജിലെ പഠനത്തെ വളരെ സഹായിക്കും.
പല യൂണവേഴ്‌സിറ്റികളിലും വടക്കേ ഇന്ത്യന്‍ കുട്ടികള്‍ പലപ്പോഴും ഒരുമിച്ചാണ് നടക്കുന്നത്. മലയാളി കുട്ടികള്‍ അവരില്‍ നിന്ന് ഒറ്റപ്പെട്ടു വെള്ളക്കാരുടെ കൂടെ നടക്കാനാണ് ഇഷ്ടപ്പെടുന്നത്. അത് ചിലപ്പോള്‍ അപകടം വിളിച്ചു വരുത്തും. പുറത്ത് പാര്‍ട്ടികള്‍ക്ക് പോവുക ആണെങ്കില്‍ രാത്രി പതിനൊന്നു മണിക്ക് മുമ്പ് തിരിച്ചു വരാന്‍ നോക്കുക. ഒരിക്കലും ഒറ്റയ്ക്ക് ക്യാമ്പസിലോ വഴിയോ നടക്കാന് ശ്രമിക്കരുത്. കഴിയുന്നതും കൂട്ടുക്കാരുടെ കൂടെ നടക്കുക. നിയമം അനുസരിച്ചു പതിനെട്ടു വയസ്സ് കഴിഞ്ഞവരുടെ മേല്‍ നിയമപരമായ അധികാരം മാതാപിതാക്കള്‍ക്ക് ഇല്ല. അത് കൊണ്ട് മക്കളുമായി കൂടുതല്‍ ആശയവിനിമയം നടത്തണം, പ്രീമെട്, ബയോലോജി തുടങ്ങിയ വിഷയങ്ങള്‍ പഠിക്കാന്‍ പോകുന്നവര്‍ വലിയ ക്യാമ്പസ് ഉള്ള കോളേജു തെരെഞ്ഞെടുക്കുന്നതില്‍ എന്തെങ്കിലും മെച്ചം ഉണ്ടോ എന്ന് എനിക്ക് തോന്നുന്നില്ല. പകരം ചെറിയ ക്യാമ്പസ് ഉള്ള കോളേജ് ആയിരിക്കും ഉത്തമം.


Join WhatsApp News
bijuny 2014-02-25 08:23:31
Sir,
You said it. Let all parents read this and be pro active.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക