Image

ഗണേഷിനെതിരെ വി.എസ് നിയമനടപടിക്ക്‌

Published on 08 November, 2011
ഗണേഷിനെതിരെ വി.എസ് നിയമനടപടിക്ക്‌
തിരുവനന്തപുരം: പത്തനാപുരം പ്രസംഗത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നിയമനടപടിക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മന്ത്രി കെ.ബി ഗണേഷ് കുമാറിന് അദ്ദേഹം വക്കീല്‍ നോട്ടീസയച്ചു. മന്ത്രിസ്ഥാനം രാജിവച്ച് തന്നോട് മാപ്പ് പറയുകയോ നഷ്ടപരിഹാരമായി ഒരുകോടി രൂപ നല്‍കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. മന്ത്രി ഗണേഷ് കുമാര്‍ പത്തനാപുരത്ത് നടത്തിയ പരാമര്‍ശങ്ങള്‍ തനിക്ക് മാനനഷ്ടം ഉണ്ടാക്കിയെന്ന് നോട്ടീസില്‍ പറയുന്നു.

പത്തനാപുരത്ത് യു.ഡി.എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. അച്യുതാനന്ദന് കാമഭ്രാന്താണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഗണേഷിന് ഖേദപ്രകടനം നടത്തേണ്ടിവന്നു. പൊതുവായ അഭിപ്രായ പ്രകടനത്തില്‍ പാലിക്കേണ്ട മാന്യതയും പക്വതയും കൈവിട്ടതില്‍ മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി താക്കീത് ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക