Image

ഹൈകോടതി വിധി പ്രതികാരമനോഭാവത്തോടെ: പിണറായി

Published on 08 November, 2011
ഹൈകോടതി വിധി പ്രതികാരമനോഭാവത്തോടെ: പിണറായി
തിരുവനന്തപുരം: കോടതിയലക്ഷ്യക്കേസില്‍ എം.വി ജയരാജനെ ഇന്ന്‌ ആറുമാസത്തെ കഠിന തടവിന്‌ ശിക്ഷിച്ച നടപടി ഹൈകോടതി വിധി പ്രതികാരമനോഭാവമുള്ളതാണോയെന്ന്‌ ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ലെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിധി അങ്ങയറ്റം നിര്‍ഭാഗ്യകരമാണ്‌.

വിധി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും, അപ്പീല്‍ പോകുമെന്നും പിണറായി തിരുവനന്തപുരത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വിധി പൊതുസമൂഹത്തിന്റെ പ്രതിഷേധത്തെ ഹനിക്കുന്ന നടപടിയാണ്‌. പ്രതിഷേധങ്ങള്‍ തടയാനുള്ള നീക്കം വിലപ്പോവില്ല. പ്രതിഷേധങ്ങള്‍ ഇനിയും തുടരും. വിധിയില്‍ അപ്പീല്‍ പോകാനുള്ള ജയരാജന്റെ മൗലികാവകാശം നിഷേധിക്കപ്പെട്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക