Image

അഭിപ്രായ ഭിന്നത; സി.വി ആനന്ദ ബോസിനെ മാറ്റണമെന്ന്‌ സര്‍ക്കാര്‍

Published on 08 November, 2011
അഭിപ്രായ ഭിന്നത; സി.വി ആനന്ദ ബോസിനെ മാറ്റണമെന്ന്‌ സര്‍ക്കാര്‍
ന്യൂഡല്‍ഹി: അഭിപ്രായ ഭിന്നത മൂലം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറയിലെ സ്വത്തുക്കളുടെ മൂല്യ നിര്‍ണയത്തിനും സംരക്ഷണത്തിനും സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്‌ധ സമിതിയുടെ തലപ്പത്ത്‌ നിന്ന്‌ ഡോ. സി.വി ആനന്ദ ബോസിനെ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരളം സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. സുപ്രീം കോടതി ചുമതലയേല്‍പിക്കും മുമ്പെ ക്ഷേത്രത്തിലെ അമൂല്യ വസ്‌തുക്കള്‍ മ്യൂസിയത്തിലേക്ക്‌ മാറ്റണമെന്ന്‌ പരസ്യമായി പ്രഖ്യാപിച്ച ആനന്ദ ബോസും സംസ്ഥാന ദേവസ്വം സെക്രട്ടറി കൂടിയായ അഡീഷണല്‍ സെക്രട്ടറി ജയകുമാറും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടായ സാഹച്യത്തിലാണ്‌ സര്‍ക്കാര്‍ നടപടി.

ദേവസ്വം സെക്രട്ടി കെ. ജയകുമാറിനെ നോഡല്‍ ഓഫീസറായി നിയമിക്കണമെന്നും അഡ്വ. ലിസ്‌ മാത്യു മുഖേന സമര്‍പ്പിച്ച അപേക്ഷയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക