Image

യുഗചിന്തകള്‍ 51 (ഒരു സമാഹാരം: ആന്‍ഡ്രൂസ്)

ആന്‍ഡ്രൂസ് Published on 05 March, 2014
യുഗചിന്തകള്‍ 51 (ഒരു സമാഹാരം: ആന്‍ഡ്രൂസ്)
1) ആഹാരം വാങ്ങുവാന്‍ കടയിലോ, കമ്പോളത്തിലോ പോയിട്ട്, പട്ടി ചന്തയ്ക്ക് പോയതു പോലെ തിരികെ വരുന്ന കാലം അതി വിദൂരമല്ല. കുടിവെള്ളം ഇല്ലാതെ, കൃഷിഭൂമികള്‍ നശിപ്പിച്ചതു നിമിത്തം ആഹാരം ഇല്ലാതെ, മലിനീകരണം നിമിത്തം രോഗങ്ങള്‍ നിറഞ്ഞു മനുഷ്യവര്‍ഗ്ഗം നശിക്കുന്നു. വാരിക്കൂട്ടിയ പണത്തെ നോക്കി പട്ടിണി കിടന്ന് മനുഷ്യര്‍ മരിക്കും. കൃഷിഭൂമി, കര്‍ഷകന് തിരികെ കൊടുത്താല്‍ നാശത്തിന്റെ വേഗത കുറക്കാം.

2) ചൊട്ട മുതല്‍ ചുടലവരെ, നാം ആഗ്രഹിക്കാതെ, ആവശ്യപ്പെടാതെ, നമ്മുടെ ചുമലില്‍ കയറ്റിയ കുരിശാണ് ജീവിതം.എന്താണ്, എന്തിനാണ് എന്നു മനസിലാക്കാന്‍ ശ്രമിക്കും തോറും മരീചിക പോലെ അകലുന്നു ജീവിതം.


3) മരിച്ചാലും കീഴടങ്ങാന്‍ തയ്യാറല്ലാത്ത ഭഞാന്‍ എന്ന ഭാവം' ശവകോട്ടയിലും തലക്കല്ലായി തലപൊക്കി നില്‍ക്കുന്നു.

4) തുറന്ന തടവറ, അദൃശ്യ ചങ്ങല= വിവാഹം

5) സ്വന്തം അഹന്തയുടെ തുടര്‍ച്ചയാണ് മരണശേഷം സ്വര്‍ഗ്ഗം ലഭിക്കും എന്ന വിശ്വാസം.

6) നിന്റെ ആവശ്യങ്ങളുടെ പട്ടികയാണ് നിന്റെ പ്രാര്‍ത്ഥന. അവ ലഭിക്കാതെ വരുമ്പോള്‍ നീ ദൈവത്തെ നിന്ദിക്കുന്നു. നിന്റെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ അങ്ങേ തലയ്ക്കല്‍ ആരും ഇല്ല എന്നതാണ് സത്യം.


7) ഇന്നു രൊക്കം അതാണ് ജീവിതം. എന്ത് ഉണ്ടോ, അതിനെ പൂര്‍ണ്ണതയില്‍ ഈ നിമിഷം ആസ്വദിക്കുക. അടുത്ത നിമിഷം എന്താകും എന്ന് അരറിവൂ. കടം പറയുവാനോ, പണയം വയ്ക്കുവാനോ ഉള്ളതല്ല ജീവിതം.


8) ഇന്നത്തെ മഴയില്‍ കിളുര്‍ത്ത കൂണുകളാണ് മതവും രാഷ്ട്രീയവും. അത് വന്‍ മരമായി വളരുവാന്‍ വളം ഇടുന്നു വിശ്വാസിയും അനുയായിയും.

9) പീഢനത്തില്‍ നിന്ന് സുഖം അനുഭവിക്കുന്നവരാണ് വിശ്വാസിയും അനുയായിയും.

10) പേപ്പട്ടിയെ വെള്ളം കുടിപ്പിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ ദുഷ്‌ക്കരമാണ്, അന്തവിശ്വാസിയെ സുബോധം ഉള്ളവനാക്കാന്‍ ഉള്ള ശ്രമം.

11) ഇന്നു വരെ എഴുതപ്പെട്ടവയില്‍ ഏറ്റവും ശ്രേഷ്ഠമായ പുസ്തകം ആണ് പ്രകൃതി.


12) വിശ്വാസിയും, പാര്‍ട്ടിക്കാരനും, പ്രേമരോഗികള്‍ തന്നെ. പ്രേമത്തിന്റെ ക്ഷണികത പ്രേമരോഗിക്കു മനസിലാകുകയില്ല.

13) തിയറിയില്‍ കൂടിയാണ് ശാസ്ത്രം നിലനില്‍ക്കുന്നത്. ശാസ്ത്രത്തിന്റെ യാതൊരു ലക്ഷണവും ദൈവശാസ്ത്രത്തിന് ഇല്ല. ദൈവം, വെറു ഒരു തിയറി മാത്രം എന്ന് ദൈവത്തിന്റെ ശാസ്ത്രം ഉണ്ടാക്കിയവര്‍ അംഗീകരിക്കുന്നു.

14) പണ്ടെങ്ങോ മരിച്ച മതത്തിനും, രാഷ്ട്രീയ ചിന്തക്കും ജീവന്‍ ഉണ്ട് എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് പെരുന്നാളുകള്‍, ജാഥകള്‍ എന്നിങ്ങനെയുള്ള കോലാഹലങ്ങള്‍.

15) ജീവന്‍ ഉണ്ടായിരിക്കുന്ന അവസ്ഥയില്‍ മാത്രമേ പരിശുദ്ധത നിലനില്‍ക്കുകയുള്ളൂ. ദേവാലയത്തിനും, സിംഹാസനത്തിനും ജീവന്‍ ഇല്ല. അവയെ പരിശുദ്ധം എന്ന് വിളിക്കുന്നത് വിഡ്ഢിത്വം. പിന്നെ മരിച്ചവരുടെ കാര്യം പറയണമോ?

16) ദൈവത്തിന്റെ പേരില്‍ ക്രൂരത കാട്ടുന്നവരാണ് ശരിക്കും നിരീശ്വരവാദികള്‍. ദൈവത്തിന്റെ പേരും പറഞ്ഞു എന്തു കാട്ടിയാലും ചോദിക്കാന്‍ ദൈവം വരില്ല എന്ന് നല്ലവണ്ണം അവര്‍ക്ക് അറിയാം. ദൈവം ഇല്ല എന്ന് പൂര്‍ണ്ണമായി വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ ക്രൂരത പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയുള്ളൂ.

17) സത്യത്തിന്റെ പാത ഒന്നു മാത്രമേ ഉള്ളൂ. മുന്നോട്ടു നയിക്കുന്ന, വെളിച്ചം നിറഞ്ഞ നേര്‍വീഥിയാണ് സത്യം. നുണയുടെ പാതകള്‍ അനേകം. അവ, വളഞ്ഞതും പുളഞ്ഞതും അനേകം അപകടം നിറഞ്ഞതും, ദുര്‍ഘടങ്ങള്‍ നിറഞ്ഞതുമാണ്. അനേകം നുണകള്‍ കൂട്ടികെട്ടിയാലെ സത്യത്തെ മറയ്ക്കാന്‍ സാധിക്കുകയുള്ളൂ.


Millennium thoughts #51 {collection

 

1] Life is a cross humans carry from birth to death. We never asked for it, no one ever asked our permission. We try to understand why it was given to us and what it is. But alas! It runs away in front of us like a mirage.

2] There will come a time, too soon; your money won't be able to buy your food. Markets and shops will be empty. Humans destroyed food chain; there is no more clean water. Earth is all polluted. Humans will die of hunger,thirst and diseases; looking at the money he has piled up. Save our land and return to nature as much as possible. That may slow down the speed of the end.

3] Ego is still standing in graveyards as tomb stones.

4] Open prison & invisible chains = marriage.

5] Ego wants to live for ever, It is ego to think that there is a heaven waiting for you.

6] It is foolish to submit a list of your needs to god. You won't get it. There is no one to receive your prayer. The god you praying to is made by your ego. Your god is deaf & dumb & blind like you; totally unconcerned about other humans and living things. Your prayers will remain with you. Why waste time.

7] Make life a cash only no credit / debit. Live happy with what ever you have and enjoy it every moment. Do not wait for tomorrows and death. You have no clue what it is and whether there is one.

8] Religion and politics are mushrooms that sprouted in the morning rain. The faithful nourishes them by their hard work believing that they will grow as giant trees. Some boasts, my religion is 2 thousand years old. All religions changed and transformed. There is no everlasting religion and politics.

9] The devotees of religion and politics are masochists. They like to be tortured and exploited. Give them freedom, they won't take it. They will choose slavery instead of freedom.

10] Can anyone make a mad dog drink water. Religious & political fanatics are like mad dogs. Try to save them from foolishness- they will bite you. They prefer to die in their madness.

11] Religion & politics survive by spreading fear. Take the fear away, they will perish. Modern humans has to come out of fear. One nation under sun that is what we need for all living things to survive.

12] The greatest book ever written is nature. Protect it. Nature is your mother.

13] The lover believe love is eternal. It is simply a time waste to preach to him the nothingness of romance. Fanatics are like romantic lovers. They won't come out of foolishness.

14] Theology has no logic or anything scientific in it. Theology is simply fiction. Science is based on theories. Those who make the science of god is admitting that god is only a theory. “Divine'' is a state of mind. Those who walk around with degrees in divinity are revealing their foolishness.

15] Religion died long time ago. Priests wants to fool us. That is why they have all these festivals and rituals to make us believe that old man religion is still kicking.

16] ''Holy'' is a state of human mind. Mind can exist only in a living being. Dead things / humans; cannot be holy. Buildings and places and things cannot be holy because they are dead objects and they have no mind to hold the holiness.

17] Those who do cruel deeds and kill others in the name of god are the real atheists. They know very well that there is no god and so they don't have to answer to him. If they have the 'fear of god' they won't do cruel things. They have no fear because they know there is no god looking after the affairs of humans or punish them.

18] Truth has only one way; straight and clear and goes forward. The paths of lies are many, crooked,twisted, dark,slippery and dangerous. To cover a truth lies has to come as a legion one after the other.

19] Devils are not afraid of cross. Don't we see every day lot of devils walking with crosses?

20] Pollution, corruption, cruelty, exploitation / wars in the name of god, natural disasters; it is almost impossible to live peacefully. What is it telling us- the end of the world is very near ?. No ! Most of it is due to human stupidity. And the end of humans is not too far away


യുഗചിന്തകള്‍ 51 (ഒരു സമാഹാരം: ആന്‍ഡ്രൂസ്)
Join WhatsApp News
Sudhir Panikkaveetil 2014-03-05 19:30:47
പ്രതിഭയുടെ ഉജ്ജ്വല തിളക്കം. ഒരു സത്യാന്വേഷകന്റെ കണ്ടെത്തുലുകൾ. മനുഷ്യരാശിക്ക് പ്രകാശം പരത്തുന്ന
വീഥികൾ ചൂണ്ടികാണിക്കുന്ന ഒരു തത്വ ചിന്തകന്റെ
അനശ്വരമായ വചനങ്ങൾ. ശ്രീ ആണ്ട്രുസ് അഭിനന്ദനങ്ങൾ ! തുടര്ന്നു വരാനിരിക്കുന്ന
വിജ്ഞാനത്തിന്റെ മുത്തുകൾക്കായി കാത്തിരിക്കുന്നു.
വിദ്യാധരൻ 2014-03-05 21:19:08
"എന്നന്തർ മുഖദർശന ശൈലിയിൽ -
നിന്ന് വിതുമ്പിയ ഗാനം 
എന്നാതമാവിലെ നെയ്ത്തിരിപൂത്തതിൽ 
മിന്നിവിടർന്നൊരു ഗാനം, 
എങ്ങനെ വന്നു നിറഞ്ഞു നിങ്ങളിൽ?
നിങ്ങളുടെ ഓടക്കുഴലിൽ ?
എന്നിലെ നോവുകൾ എന്റെ കിനാവുകൾ 
എങ്ങനെ നിങ്ങളിൽ എത്തി?"
Anthappan 2014-03-06 12:55:44
‘Without courage wisdom bears no fruit’ – And, I am glad to see some writers and commentators standing up against the garbage pushed by some rotten leaders and their stooges. Thanks Mr. Andrews for that inspirational wisdom.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക