Image

പെട്രോള്‍ വില അടുത്തയാഴ്‌ച കുറയ്‌ക്കാമെന്ന്‌ ഐ.ഒ.സി ചെയര്‍മാന്‍

Published on 09 November, 2011
പെട്രോള്‍ വില അടുത്തയാഴ്‌ച കുറയ്‌ക്കാമെന്ന്‌ ഐ.ഒ.സി ചെയര്‍മാന്‍
ന്യുഡല്‍ഹി: ആഗോള വിപണിയില്‍ ക്രൂഡ്‌ ഓയിലിന്റെ വിലയിടവ്‌ തുടരുകയും രൂപയുടെ മൂല്യം ഡോളറുമായി സ്‌ഥിരത കൈവരിക്കുകയും ചെയ്‌താല്‍ അടുത്തയാഴ്‌ച പെട്രോള്‍ വില കുറയ്‌ക്കാനാവുമെന്ന്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍.എസ്‌. ബുടോള വ്യക്‌തമാക്കി. ഇപ്പോള്‍ എണ്ണവില ബാരലിനു 125 ഡോളറില്‍ നിന്നു 115 ആയി കുറഞ്ഞിട്ടുണ്ട്‌.

കഴിഞ്ഞയാഴ്‌ച 1.80 രൂപ കൂട്ടിയത്‌. ഈയാഴ്‌ച 113 ഡോളര്‍ വരെ താണെങ്കിലും തുടര്‍ന്നു 115.70 വരെ ഉയര്‍ന്നുവെന്നും ഇനിയുള്ള ദിവസങ്ങളില്‍ എന്താണു സംഭവിക്കുകയെന്നു പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ പെട്രോളിന്‌ ജനങ്ങള്‍ നല്‍കുന്ന തുകയുടെ 38 ശതമാനവും കേന്ദ്രസംസ്ഥാന നികുതികളാണെന്ന്‌ കണക്കുകള്‍ സൂചപ്പിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക