Image

കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു; ഒരാള്‍ കൂടി ജീവനൊടുക്കി

Published on 09 November, 2011
കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു; ഒരാള്‍ കൂടി ജീവനൊടുക്കി
കല്‌പറ്റ: കടക്കെണി മൂലം വയനാട്ടില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു. ഇന്നലെ വയനാട്‌ മേപ്പാടി നെടുമ്പാല പള്ളിക്കവല പുല്‍പ്പറമ്പില്‍ രാജു(48) ആണ്‌ ജീവനൊടുക്കിയത്‌. കുടകില്‍ പാട്ടത്തിനെടുത്തു നടത്തിയ ഇഞ്ചികൃഷിയും വീട്ടുവളപ്പിലെ വാഴക്കൃഷിയും നശിച്ചതിലുള്ള മനോവിഷമമാണ്‌ മരണത്തിലേക്കു നയിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. മേപ്പാടി എസ്‌ബിടിയില്‍നിന്ന്‌ 1.25 ലക്ഷം രൂപയുടെയും സഹകരണ ബാങ്കില്‍നിന്നു 25,000 രൂപയുടെയും സ്വര്‍ണപ്പണയവും വ്യക്തിഗത വായ്‌പകളുമായി 1.75 ലക്ഷം രൂപയുടെ കടബാധ്യതയുണ്‌ടായിരുന്നു. ഭാര്യ: ജെസി. മക്കള്‍: രഞ്‌ജു, സിഞ്‌ജു, ബേയ്‌സിലി.

കഴിഞ്ഞ ദിവസം മൊതക്കര മല്ലിശ്ശേരി കുന്നില്‍ പി.പി.ശശി (56) എന്നയാളും മരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക