Image

ഡാളസില്‍ റവ.ഡോ.ജോ ജോസഫ്‌ കുരുവിള പഠന ക്ലാസുകള്‍ നയിക്കുന്നു

ആന്‍ഡ്രൂസ്‌ അഞ്ചേരി Published on 10 November, 2011
ഡാളസില്‍ റവ.ഡോ.ജോ ജോസഫ്‌ കുരുവിള പഠന ക്ലാസുകള്‍ നയിക്കുന്നു
മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത്‌അമേരിക്ക - യൂറോപ്പ്‌ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ സെന്ററുകളില്‍ റവ.ഡോ. ജോജോസഫ്‌ കുരുവിള നയിച്ചുകൊണ്‌ടിരിക്കുന്ന പ്രത്യേക പഠന ക്ലാസുകള്‍ നവംബര്‍ 17,18,19 തീയതികളില്‍ ഡാളസില്‍ വച്ചു നടത്തുന്നു.

`നാം അര്‍ഹിക്കുന്ന ജീവിതം നയിക്കുക' എന്നതാണ്‌ ചര്‍ച്ച ചെയ്യുന്ന പ്രധാന ചിന്താവിഷയം. ഇപ്പോള്‍സൗത്ത്‌ ഈസ്‌ററ്‌റീജിയന്‍ (ഫിലാഡല്‍ഫിയ) യൂത്ത്‌ ചാപ്‌ളിനായിസേവനം അനുഷ്‌ടിക്കുന്ന റവ. ഡോജോജോസഫ്‌കുരുവിള കൗണ്‍സിലിന്‍ഗില്‍ ഡോക്‌ടറേററ്‌ നേടിയിട്ടുള്ളഅറിയപ്പെടുന്ന പ്രാസംഗികനാണ്‌.

മാര്‍ത്തോമ്മാ സണ്‍ഡേസ്‌കൂള്‍സമാജം ജനറല്‍സെക്രട്ടറി, വെല്ലൂര്‍ സി.എം.സി ചാപ്‌ളിന്‍, മാര്‍ത്തോമാവൈദികസെമിനാരി പാസ്‌റററല്‍ കൗണ്‍സിലിംഗ്‌പ്രൊഫസര്‍, തുടങ്ങിയ നിലകളില്‍സേവനം അനുഷ്‌ടിച്ചിട്ടുണ്‌ട്‌.

മാര്‍ത്തോമാ ചര്‍ച്ച  ഓഫ്‌ഡാളസ്‌ (കരോള്‍ട്ടന്‍), മാര്‍ത്തോമാ ചര്‍ച്ച ്‌ ഓഫ്‌ഡാളസ്‌(ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌), സെഹിയോന്‍ മാര്‍ത്തോമാഇടവക, സെന്റ്‌ പോള്‍സ്‌മാര്‍ത്തോമാഇടവക, എന്നീഇടവകകള്‍ സംയുക്‌തമായാണ്‌സൗത്ത്‌ വെസ്‌ററ്‌റീജിയനുവേണ്‌ടിഡാളസില്‍ ഈ സെമിനാര്‍ ക്രമീകരിച്ചിരിക്കുന്നത്‌.

വെള്ളിയാഴ്‌ച്ചയും ശനിയാഴ്‌ച്ചയുംനടത്തപ്പെടുന്നസെമിനാറുകളില്‍മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത്‌അമേരിക്ക - യൂറോപ്പ്‌ഭദ്രാസനാധിപന്‍ റവ.ഡോ. ഗീവര്‍ഗീസ്‌മാര്‍തിയഡോഷ്യസ്‌തിരുമേനിയുടെ മഹനീയസാന്നിധ്യവും നേതൃത്വവുംഉണ്‌ടായിരിക്കുന്നതാണ്‌.

പ്രോഗ്രാംവിശദാംശങ്ങള്‍:

നവംബര്‍ 17 വ്യാഴാഴ്‌ച്ച വൈകിട്ട്‌ 7:00 -9:00 ഡാളസ്‌സെന്റ്‌ പോള്‍സ്‌മാര്‍ത്തോമാഇടവകയില്‍.

നവംബര്‍ 18 വെള്ളിയാഴ്‌ച്ച രാവിലെ 9:30ന്‌ മാര്‍ത്തോമാ ചര്‍ച്ച ്‌ ഓഫ്‌ഡാളസ്‌ (കരോള്‍ട്ടന്‍)ഇടവകയില്‍.

നവംബര്‍ 18 വെള്ളിയാഴ്‌ച്ച വൈകിട്ട്‌ 7:00 -9:00 ഡാളസ്‌ സെഹിയോന്‍ മാര്‍ത്തോമാഇടവകയില്‍.

നവംബര്‍ 19 ശനിയാഴ്‌ച്ച രാവിലെ 9:00 മുതല്‍ വൈകിട്ട്‌ 4:00 വരെമാര്‍ത്തോമാ ചര്‍ച്ച ്‌ ഓഫ്‌ഡാളസ്‌ (ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌) ഇടവകയില്‍.

നവംബര്‍ 18 വെള്ളിയാഴ്‌ച്ച വൈകിട്ടും, നവംബര്‍ 19 ശനിയാഴ്‌ച്ച രാവിലെയുംയുവതീയുവാക്കള്‍ക്കായിനടത്തുന്ന പ്രത്യേക പഠന ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്‌ററര്‍ ചെയ്യേണ്‌ടതാണ്‌.

ടൊറെന്റോ, ചിക്കാഗോ, ഫിലാഡല്‍ഫിയ, ഹൂസ്‌റ്റണ്‍ സെന്ററുകളില്‍ഇതിനോടകം നടന്ന പഠന ക്ലാസുകള്‍ പങ്കെടുത്ത എല്ലാവരുടെയുംഏറെപ്രശംസനേടിയിട്ടുണ്‌ട്‌.

കൂടുതല്‍വിവരങ്ങള്‍ക്ക്‌റവ.കെ.പി. തോമസ്‌ (കോര്‍ഡിനേററര്‍), റവ. ജയ്‌സണ്‍ തോമസ്‌,റവ. മിനോയ്‌ കുരുവിള, റവ. ജോര്‍ജ്‌വര്‍ഗീസ്‌, റവ. എ.പി. നോബിള്‍എന്നിവരുമായി ബന്ധപ്പെടുക.
ഡാളസില്‍ റവ.ഡോ.ജോ ജോസഫ്‌ കുരുവിള പഠന ക്ലാസുകള്‍ നയിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക