Image

ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയണല്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയം : പ്രസിഡന്റ് ജോര്‍ജ് മാത്യു

വിനോദ് കൊണ്ടൂര്‍, ഡിട്രോയ്റ്റ്‌ Published on 27 March, 2014
 ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയണല്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയം : പ്രസിഡന്റ് ജോര്‍ജ് മാത്യു
ഡിട്രോയ്റ്റ്: ഒത്തൊരുമിച്ചാല്‍ മലയും പോരും, എന്ന ചൊല്ലിനെ അന്വര്‍ഥമാക്കി കൊണ്ട്  ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയണിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട റീജിയണല്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫും യുവജനോത്സവവും സംവിധായക മികവു കൊണ്ട് വന്‍ വിജയമായി എന്ന് ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു പറഞ്ഞു.രാവിലെ 9 മണിക്കു ആരംഭിച്ച യുവജനോത്സവം വൈകിട്ട് 7 മണിയോടെ ആണ് അവസാനിച്ചത്.തുടര്‍ന്ന് നടന്ന പൊതു പരിപാടിയില്‍ ഫോമായുടെ ദേശീയ നേതാക്കളായ പ്രസിഡന്റ് ജോര്‍ജ് മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. റീജിയണിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ദേശീയ തലത്തില്‍ നിന്നുള്ള എല്ലാ പിന്തുണയും ഗ്രേറ്റ് ലേക്‌സ് റീജിയനുണ്ടാകുമെന്നു അവര്‍ ഉറപ്പു നല്കുകയും ചെയ്തു.ഗീത നായര്‍ ആയിരുന്നു എം സി.

കേരള ക്ലബ് പ്രസിഡന്റ് രമ്യ അനില്‍കുമാര്‍, ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ പൈങ്ങോള്‍, മിഷിഗണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് ചാഴികാടന്‍, മിഷിഗണ്‍ മലയാളി ലിറ്റെററി അസോസിയേഷന്‍ പ്രസിഡന്റ് തോമസ് കര്‍ത്തനാള്‍, കെ എച്ച് എന്‍ എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, ബാബു കുര്യന്‍, ജോര്‍ജ് വണ്ണിലം എന്നിവര്‍ പരിപാടികളില്‍ പങ്കെടുക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.

അതിനു ശേഷം റീജിയണല്‍ കമ്മിറ്റിക്ക് വേണ്ടി  വിനോദ് കൊണ്ടൂര്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫിനായി കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവരെ വേദിയിലേക്ക് ക്ഷണിക്കുകയും ഡിട്രോയ്റ്റിലെ ഫോമായുടെ സീനിയര്‍ നേതാവായ മാത്യു ചെരുവില്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യുവിനു ചെക്ക് കൈമാറി മിഷിഗണിലെ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഔപചാരികമായി ഉത്ഘാടനം ചെയ്യുകയും ചെയ്തു. ഈ വര്‍ഷത്തെ ഫോമാ  ജനറല്‍ കണ്‍വെന്‍ഷനില്‍ ഗ്രേറ്റ് ലേക്‌സ് റീജിയണില്‍ മികച്ച പ്രാതിനിധ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ് അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് റീജിയണിലെ വിവിധ അംഗങ്ങളുടെ കലാവിരുന്നുകള്‍ അരങ്ങേറി. സോഫിയ വര്‍ഗ്ഗീസ്, ഷോളി നായര്‍, ദേവിക രാജേഷ് എന്നിവരാണ് കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. റീജിയണല്‍ വൈസ് പ്രസിഡന്റ് രാജേഷ് നായരുടെ നേതൃത്വത്തില്‍ സെക്രട്ടറി രാജേഷ് കുട്ടി, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍ ഡേവിഡ്, ട്രഷറര്‍ ഡയസ് തോമസ്, പി ആര്‍ ഓ അലന്‍ ജോണ്‍ ചെന്നിത്തല എന്നിവരാണ് ഗ്രേറ്റ് ലേക്‌സ് റീജിയണിന്റെ ഇപ്പോഴത്തെ ഭാരവാഹികള്‍.  ഇതോടൊപ്പം പരിപാടികളുടെ സ്‌പോന്‍സര്‍ ആയിരുന്ന മിഷിഗണിലെ പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി കോശി ജോര്‍ജിനെ ആദരിക്കുകയും ചെയ്തു. പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് ആര്‍ വി പി  രാജേഷ് നായരോടൊപ്പം ആകാശ് എബ്രഹാം, രാജേഷ് കുട്ടി, സുഭാഷ് രാമചന്ദ്രന്‍, വിനോദ് കൊണ്ടൂര്‍ എന്നിവരാണ്.

 
 ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയണല്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയം : പ്രസിഡന്റ് ജോര്‍ജ് മാത്യു ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയണല്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയം : പ്രസിഡന്റ് ജോര്‍ജ് മാത്യു ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയണല്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയം : പ്രസിഡന്റ് ജോര്‍ജ് മാത്യു ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയണല്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയം : പ്രസിഡന്റ് ജോര്‍ജ് മാത്യു ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയണല്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയം : പ്രസിഡന്റ് ജോര്‍ജ് മാത്യു ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയണല്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയം : പ്രസിഡന്റ് ജോര്‍ജ് മാത്യു
Join WhatsApp News
Joe Puthuvely 2014-03-28 07:15:41
Great Job Rajesh and Team. We can see FOMAA Great lakes region is doing lot of activities under the leadership of Rajesh Nair. My son participated in the Youth Festival very well organized.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക