Image

ലോകസഭാ തിരഞ്ഞെടുപ്പ്: കേരള ഡിബേറ്റ് ഫോറം ടെലികോണ്‍ഫറന്‍സിന് ആവേശ്വോജ്വലമായ തുടക്കം

പി.പി.ചെറിയാന്‍ Published on 02 April, 2014
ലോകസഭാ തിരഞ്ഞെടുപ്പ്: കേരള ഡിബേറ്റ് ഫോറം ടെലികോണ്‍ഫറന്‍സിന് ആവേശ്വോജ്വലമായ തുടക്കം
ഹൂസ്റ്റണ്‍ : ഇന്ത്യയില്‍ നടക്കുന്ന പതിനാറാമത് ലോകസഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് അമേരിക്കന്‍ കേരള  റിബേറ്റ് ഫോറം സംഘടിപ്പിക്കുന്ന ടെലികോണ്‍ഫ്രന്‍സിന് ആവേശ്വോജ്വലമായ തുടക്കം.
ഏപ്രില്‍ 1 ചൊവ്വാഴ്ച ന്യൂയോര്ക്ക് ടൈം 9 മണിക്ക് ആരംഭിച്ച ടെലിഡിബേറ്റില്‍ മോഡറേറ്റര്‍ എ.സി. ജോര്‍ജ്ജ് പങ്കെടുത്ത എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. അമേരിക്ക കാനഡ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 150 ല്‍ പരം അംഗങ്ങളാണ് ടെലി ഡിബേറ്റില്‍ പങ്കെടുത്തത്. അമേരിക്കയില്‍ ഹൃസ്വ സന്ദര്‍ശനം നടത്തുന്ന കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വര്‍ ടെലികോണ്‍ഫ്രന്‍സില്‍ ആമുഖ പ്രസംഗം നടത്തി. കേരളത്തിലെ 20 ലോക സഭാ മണ്ഡലങ്ങളില്‍ സന്ദര്‍ശനം നടത്തി വോട്ടര്‍മാരുടെ പ്രതികരണം മനസ്സിലാക്കിയ രാഹുല്‍ കേരളത്തില്‍ ഭരണം നടത്തുന്ന ഐക്യ ജനാധിപത്യകക്ഷിക്ക് ലോകസഭാ തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിക്കുമെന്ന് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഇന്ത്യയിലെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത പ്രതിനിധികള്‍  തിരഞ്ഞെടുപ്പിനെ കുറിച്ച് വിലയിരുത്തി.

ജോര്‍ജ്ജ് പടിയേടത്ത്, ഡോ. ജയശ്രീ നായര്‍, തോമസ് കൂവള്ളൂര്‍, ഗോപിനാഥ കുറുപ്പ്, ശിവദാസന്‍ നായര്‍(ബി.ജെ.പി.), സജി എബ്രഹാം, സണ്ണി വള്ളികുളം, ജോസ് ചാരുമൂട്, യു.എ. നസ്സീര്‍(കോണ്‍ഗ്രസ്). ജെയ്ബു തോമസ്(എല്‍.ഡി.എഫ്.), മാത്യൂസ് ഇടപ്പാറ(ആം ആദ്മി പാര്‍ട്ടി) എന്നിവരാണ് ചര്‍ച്ചയില്‍ സജ്ജീവമായി പങ്കെടുത്തത്.  അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ സജി കരിമ്പന്നൂര്‍, ജോസ് കാടാപുറം, ജീമോന്‍ ഹൂസ്റ്റണ്‍, ജോയിച്ചന്‍ പുതുകുളം തുടങ്ങിയവര്‍ ഭാരതത്തില്‍ അഴിമതിരഹിത സര്‍ക്കാര്‍ നിലവില്‍ വരേണ്ട ആവശ്യത്തിന് ഊന്നല്‍ നല്‍കി സംസാരിച്ചു. എ.സി.ജോര്‍ജ്, സണ്ണി വള്ളിക്കുളം, റെജി ചെറിയാന്‍, തോമസ് കൂവള്ളൂര്‍, ടോം വരിപ്പന്‍, മാത്യൂസ് ഇടപ്പാറ എന്നിവരാണഅ ടെലി ടിബേറ്റ് സംഘടിപ്പിച്ചതിന് നേതൃത്വം നല്‍കിയത്. ഏപ്രില്‍ 2, 3 തീയ്യതികളില്‍ രാത്രി 9 മുതല്‍ 11 വരെ(ന്യൂയോര്‍ക്ക് ടൈം) ടെലികോണ്‍ഫ്രന്‍സ് ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.


ലോകസഭാ തിരഞ്ഞെടുപ്പ്: കേരള ഡിബേറ്റ് ഫോറം ടെലികോണ്‍ഫറന്‍സിന് ആവേശ്വോജ്വലമായ തുടക്കം
Join WhatsApp News
A.C.George 2014-04-02 11:08:05
Please attend the Teledebate today and tomorrow, April 2 & 3 evening 9 PM Eastern Standard time by dialling 1-559-726-1300  code: 605988#
You are invited. But your choice and option like many things.
Kuruvilla Abraham 2014-04-02 13:50:22
This needs appreciation,though we are not able to vote this time
Hope time will change,when and where ever we are,we can participate in the election.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക