Image

കുഞ്ഞുലോനച്ചന്‍െറ ചിരി (കഥ: ജോണ്‍ ഇളമത)

Published on 08 April, 2014
കുഞ്ഞുലോനച്ചന്‍െറ ചിരി (കഥ: ജോണ്‍ ഇളമത)
ഒരിക്കല്‍ കുഞ്ഞുലോനച്ചന്‍ ഒരുചിരിചിരിച്ചു. ജീവിതത്തിലൊരിക്ക ലെങ്കിലും കുഞ്ഞുലോനച്ചന്‍ ചിരിച്ചതായി ആര്‍ക്കും ഒരറിവില?. സ്‌ഥായിയായ ഭാവം ഗൗരവം.ജനിച്ചു വീണതും ഗൗരവത്തോടെ, കരയാന്‍ പോലും മനസില്ലായിരുന്നു എന്നാണ്‌ അയാളുടെ അമ്മ പോലും പറഞ്ഞുകേട്ടിട്ടുള്ളത്‌.

ചിരി കണ്ടു ഭാര്യ ദീനമ്മ അന്തിച്ചുനിന്നു.എന്തോ സൂചന, നല്ലതോ ചീത്തയോ? പക്ഷേ ദീനാമ്മക്ക ്‌ചോദിക്കാന്‍ ഭയം.ഭര്‍ത്താവിന്‌ മൂക്കിന്‍െറ തുമ്പത്താണ്‌ ദേഷ്യം. ചോദ്യം പിടിചില്ലേല്‍, ചകിരിപോലെ പിണങ്ങും. നിര്‍ത്താതെ വിര്‍ബല്‍ അബ്യൂസ്‌ചെയും ദിവസം മുഴുവന്‍ `ഫിസിക്കല്‍ അബൃൂസ്‌' നടത്താന്‍ അമേരിക്ക ആയതുകൊണ്ട്‌ ഇഷ്‌ടനു പേടിയാ. `ജയിലി പോകുമെന്നപേടി' ദീനമ്മക്ക ്‌ഭര്‍ത്തൃഭക്‌തി എത്ര ഉണ്ടന്നുപറഞ്ഞാലും, പെണ്ണല്ലേ എപ്പഴാ ആറ്റിറ്റൂഡ്‌മാറുന്നേന്ന്‌ ആര്‍ക്കറിയാം. വിര്‍ബലാകുമ്പം തെളിവില്ലല്ലോ? ദീനാമ്മേടെ അഭിപ്രായത്തി കുഞ്ഞുലോന;റ;ന്‍ പഴഞ്ചനാണ്‌, പതിട്ടൊം നൂറ്റാണ്ടി ജനിക്കേണ്ടവന്‍. ചിന്തിചിട്ടെന്തുകാര്യം, കഴുത്തേമിന്നുവീണു തളച്ചില്ലേ?'

കുഞ്ഞുലോനച്ചന്‍, പിശുക്കനായി ജീവിച്ചു. പണംകൂട്ടിവെച്ചു. രണ്ടേരണ്ടു ജോഡി ഡ്രസ്സുകളില്‍ കൂടതല്‍ ആവശ്യമില്ലെന്നായിരുന്നു അയാളുടെ പ്രമാണം. ദീനാമ്മക്ക്‌ ഒരുങ്ങി നടക്കാന്‍ ഭ്രമമായിരുന്നു.ഡ്രസ്സുകള്‍ മാറിമാറി ധരിച്ചാല്‍ മനുഷന്‍ മാറുമോ എന്നായിരുന്നു അയാളുടെ ചോദ്യം. ങാ, കാറ്‌ പഴയ ഒരുപിക്കപ്പ്‌വാന്‍, എല്ലാ ഉപയോഗോം നടക്കും. ആരും കക്കുകയില്ല. മനുഷ്യ സംസര്‍ഗ്ഗം നന്നേ കുറവായിരുന്നു അയാള്‍ക്ക്‌, പ്രത്യേകിച്ച്‌ മല്ലൂസായ മലയാളീസിനോട്‌. അവരു വെട്ടിക്കും, എന്തെടപെട്ടാലും എന്നതായിരുന്നു അയാളുടെ അഭിപ്രായം.

ആകെയുള്ള അയാളുടെ ബലഹീനത, അതോ ദ്രവ്യാഗ്രഹമോ, എന്തുമാകാം, `സ്‌റ്റോക്ക്‌ ഗാംബ്ലിംങ്‌ ശീലം' .അതിലയാള്‍ വിദഗനായിരുന്നു. അതിന്‍െറ മുഴുവന്‍ ട്രിക്കും അയാള്‍ വശമാക്കിയിരുന്നു.ഒന്നുവെച്ചാല്‍ രണ്ടുകിട്ടണം. ഒന്നോരണ്ടോ പ്രാവശ്യമേ അയാള്‍ തട്ടിപോയിട്ടുള്ളൂ എന്നാണ്‌ ദീനമ്മേ ധിപ്പിച്ചിരുന്നത്‌. ങാ, ആര്‍ക്കറിയാം സത്യം. ഒന്നു വാസതവമുണ്ട്‌, ആ ഇനത്തില്‍ കറേ സംമ്പാദിച്ചിട്ടൊണ്ട്‌.

എതായാലും, കുഞ്ഞുലോനച്ചന്‍െറ ചിരിദീനാമ്മയുടെ ഉറക്കം കെടുത്തി. പലപ്രാവശ്യം ദീനാമ്മ അതേപ്പറ്റി ആരായാന്‍ ആഞ്ഞതാണ്‌. ചിലപ്പോള്‍ കേള്‍ക്കേണ്ടിവരുന്ന തെറിയുടെ ആഴം ഓര്‍ത്തുവേണ്ടന്നുവെച്ചു.അങ്ങനെയിരിക്കെ, കുഞ്ഞുലോനച്ചന്‍ തന്നെ ആ ചിരിയുടെ രഹസ്യം വെളിപ്പെടുത്തി.

വളരെ സര്‍ക്കാസ്‌റ്റിക്കായി ദീനാമ്മയോട ്‌ഓതി: അറിഞ്ഞോ, `നിന്‍െറ ആങ്ങളേടെ മുഴുവന്‍പണോം പോയി പാപ്പരടിച്ചു. അവനങ്ങനെ വരണം'

എങ്ങനെ? ദീനാമ്മ വേവലാതിപ്പെട്ടു.

സ്‌റ്റോക്കേ മുഴുവന്‍ നിക്ഷേപിച്ചു.അത്യാര്‍ത്ഥിക്കാരന്‍ വീടേന്ന്‌ ലോണെടുത്ത വന്‍തുക ഉള്‍പ്പടെ. ബാങ്ക്‌,വീട്‌ ജെപ്‌തിചെയ്യാമ്പോണു. `അല്ലേലും താണോണ്ടിരിക്കുന്നോന്‍െറ മേലോട്ട്‌ ഒള്ളതും, കടോം വാങ്ങിവല്ല മണ്ടമ്മാരും വെക്കുമോ' എന്‍െറ സത്രീധനതൊക, നിന്‍െറ അപ്പന്‍ മരിക്കും മുമ്പ്‌ കരുതിയിട്ടതിന്‍െറ പകുതീം അവനടിച്ചോണ്ടു പോയിലേ?` ദീനാമ്മ നെഞ്ചത്തു കൈവെച്ചു, ദു:ഖാര്‍ത്തയായി മൊഴിഞ്ഞു. അല്ലേലും നിങ്ങളൊരു ദുഷ്‌ടനാ,കണ്ണിചോര ഇല്ലാത്തോന്‍. `സ്‌ത്രീധനം അവന്‍ പകുതി അടിച്ചെടുത്തേ കണക്കായി പോയി' ഞാം മനസ്സുതൊറന്നിട്ടല്ലേ?, നിങ്ങളതറിഞ്ഞത്‌...ദീനാമ്മ പതം പെറൂക്കി'

ദീനാമ്മ ഓര്‍ത്തു: `കാര്യംശരിയാ, ആങ്ങള വെട്ടിപ്പുകാരനാ....എന്നുവെച്ച ആങ്ങള അല്ലാതാകുമോ' അപ്പന്‍മരിക്കും മമ്പ്‌ തനിക്ക്‌ സ്‌ത്രീധനത്തിന്‌ കരുതിയേന്ന്‌ പകുതി തട്ടി എടുത്തതാ. `തൊക മുഴുവന്‍കൊടുത്തിരുന്നേ ഒന്നാംതരം ഒരാലോചന വന്നതുറപ്പിക്കാമായിരുന്നു. ഒരുദന്ത ഡോക്‌ടര്‍ `തൊക കൊറഞ്ഞപ്പം കിട്ടിയത്‌ പിശുക്കനായ ഒരു ഹോമിയോ ഡോക്‌ടറെ.ഇവിടെവല്ലോം അതിനു സ്‌ക്കോപ്പൊണ്ടോ' കറേക്കാലം പെട്രോ പമ്പി ജോലി ചെയ്‌തു.പിന്നെ റിയലെസ്‌റ്റേറ്റ്‌ കോഴ്‌സെടുത്തു. ബിസനസ്‌ ബൂം ചെയ്‌തപ്പം അതേ കുറേ കാശൊണ്ടാക്കി. അതിട്ടാ സ്‌റ്റോക്ക്‌ ഗാംബ്ലിംഗ്‌'. അല്ല , ഇതൊക്കെ ഓര്‍ത്തിട്ടെന്തുകാര്യം! വരാനൊള്ളത്‌ വഴീതങ്ങുമോ` എങ്കിലും സ്വന്തക്കാര്‍ക്ക്‌ ഒരത്യാപത്തുവരുമ്പം ഇങ്ങനേം മനുഷ്യരൊണ്ടോ! എന്തായാലും, അളിയനല്ലേ, സഹായിക്കാനൊള്ളേനുപകരം സന്തോഷിച്ചു പകരം വീട്ടുന്നു. ദു:ഖംകൊണ്ട്‌, ദീനാമ്മ പറഞ്ഞു പോയി `നമ്മുക്കവനെ ഒന്നുസഹായിച്ചാലോ' ..

പോടീ,ചൂലേ, എന്‍െറ വായീ ഇരിക്കുന്നതു കേക്കണ്ടാങ്കി, ഒന്നുമിണ്ടാണ്ടിരി..

ദുഷ്‌ടന്‍!

ആരാടീ ദുഷ്‌ടന്‍. നിന്‍െറ,ആങ്ങള..ആ പരമനാറി...ഞാം ബാക്കി പറേണോ, എന്‍െറ നാക്ക ്‌ചൊറിഞ്ഞു വരുന്നു.

അതുകേട്ട്‌, ദീനാമ്മരണ്ടു ചെവീംപൊത്തി. പോത്തിനോട്‌ വേദമോദീട്ടെന്തു ഗതി. ദീനാമ്മ, പിന്നെ ഒന്നും മിണ്ടിയതേഇല്ല. അവളുടെ ബുദ്ധിമറ്റൊരു വഴിക്കു പോയി. കുഞ്ഞുലോനച്ചന്‍,ബേസ്‌മന്‍റിലെ കൂള്‍ റൂമില്‍കുറേ പണംആരുമറിയാതെ കുഴിച്ചിട്ടിരുന്നകാര്യം ദീനാമ്മ ഓര്‍ത്തു. റിയലെസ്‌റ്റേറ്റ്‌, മോശമായി വന്നപ്പോള്‍ കിട്ടിയതുകയിട്ട്‌, കുഞ്ഞുലോനച്ചന്‍രഹസ്യമായി മറ്റൊരുകളികളിച്ചത്‌,അവളോര്‍ത്തു. `അന്യായപലിശക്കുകടം കൊടുക്കല്‍' അതീന്നുസമ്പാദിച്ച പലിശ ആയിരിക്കാം, കണക്കും മറ്റുംകാണില്ല.

കുഞ്ഞുലോനച്ചന്‌,സ്‌റ്റോക്ക്‌ ഗാംബ്‌ളിഗ്‌ കൂടാതെ മറ്റൊരുകൊച്ചു ദുഛീലം കൂടിയുണ്ട്‌. വൈകിട്ട്‌ അത്താഴത്തിനുമുമ്പ്‌, രണ്ടുബിയറുകുടിക്കണം. അതിനൊരു ചരിത്രമുണ്ട്‌. ഇടക്ക്‌ കിഡ്‌നി സ്‌റ്റോണിന്‍െറ അസുഖം വന്നപ്പം, ഒരുഡോക്‌ടര്‍ പറഞ്ഞുകൊടുത്ത സൂത്രമാണ്‌. സ്‌റ്റോണ്‍പോയി കഴിഞ്ഞിട്ടും, അതൊരുശീലമായി അയാളോടൊപ്പം ചേര്‍ന്നു.

ദീനാമ്മ ആ നിധികണ്ടെത്തിയത്‌, ഈജിപ്‌റ്റിലെ ബാലഫറവോ, ടൂട്ടാന്‍ കാമൂണിന്‍െറ ജഢം, പുരാവസതു ഗവേഷകനായ ഹാവാര്‍ഡ്‌ കാര്‍ട്ടര്‍ കണ്ടെത്തിയപോലെ തന്നെ. ` തികചും യാദൃശ്ചികം' അതു വിസ്‌മയത്തിന്‍െറ ലോകത്തേക്കുള്ള വഴിയായിരുന്നു. ഒരു ദിവസം ദീനാമ്മ, ഏതോ നിമിത്തംപോലെ അതു ശ്രദ്ധിചു. കൂള്‍ റൂമി ന്‍െറ ഒരുമൂലയില്‍ കുറേബിയര്‍ കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്നു.എന്നാല്‍ വല്ലപ്പോഴുമൊക്കെ ഇത്‌, ബിയറുകടയില്‍ തന്നെകൊടുത്ത്‌ പത്ത്‌ സെന്‍റ്‌ നിരക്കില്‍ ഭര്‍ത്താവ്‌ അതിന്‍െറ ചില്ലറയും കൈപ്പറ്റാറുണ്ട്‌. എന്നാല്‍ ഈ ബിയര്‍ കുപ്പികള്‍ മാത്രം ഒരിക്കലും മാറ്റി കണ്ടിട്ടില്ല. ആകാംഷ കൊണ്ട്‌ കുപ്പിപെറുക്കിമാറ്റിയപ്പോള്‍, സമചതുരാകൃതിയില്‍ പൊക്കിമാറ്റാവുന്ന ചെറിയ പലക.പലക പൊക്കിമാറ്റി. അരയടി താഴ്‌ചയിലൊരറ. അതില്‍ ഒരുചാക്കുസഞ്ചി. സഞ്ചിപുറത്തെടുത്ത്‌ നിലത്തേക്ക്‌ കുടഞ്ഞിട്ടു. കെട്ടുകെട്ടുകളായി ഡോളര്‍, ആയിരം, അഞ്ഞൂറ്‌, നൂറ്‌, അമ്പത്‌, ഇരുപത്‌, ആയിരത്തീന്നും, അഞ്ഞൂറീന്നും കുറേ വലിച്ചെടുത്തു ഇട്ടിരുന്ന ഉടുപ്പിന്‍െറ പോക്കറ്റില്‍ തിരുകി. ഒരുപരീക്ഷണം. എണ്ണമുണ്ടേല്‍ അന്വേഷിക്കട്ടെ, അപ്പോ തെറികേട്ടാലും തിരികെ കൊടുക്കാം.ദുഷ്‌ടന്‍!മുതല്‍ ഉറുമ്പരിക്കാതെ കൂള്‍റൂമില്‍ പൂഴ്‌ത്തിയിരിക്കുന്നു!അവള്‍ പിറുപിറുത്തു. വേഗം എല്ലാം പഴയപടിയിലാക്കി മുകളില്‍ കുപ്പി കൂട്ടിയിട്ടു.

ദീനാമ്മ എണ്ണിനോക്കി. നല്ലൊരു തുക, മുപ്പത്തയായിരം ഡോളര്‍ ദീനാമ്മഒരുനല്ല കള്ളിയെപോലെ കാത്തിരുന്നു. മാസങ്ങള്‍ കടന്നു, വര്‍ഷമൊന്നാകുന്നു. കുഞ്ഞുലോനച്ചനില്‍ നിന്ന്‌ അന്വഷണമുണ്ടായില്ല.എണ്ണമില്ലാത്ത ധനം! ഇവിടെ ഇരിക്കട്ടെ, എമര്‍ജന്‍സിക്കൊരുഡിപ്പോസിറ്റ്‌!

ഈ തുക, കുഞ്ഞുലോനച്ചനറിയാതെ, ആങ്ങളക്കുകൊടുത്ത്‌ ഹെല്‍പ്പ്‌ചെയാന്‍ ദീനാമ്മ ഉറച്ചിരിക്കെ, കുഞ്ഞുലോനച്ചന്‍ അന്ന്‌ ആദ്യമായികരഞ്ഞു, കണ്ണീര്‍ പ്രവാഹം `ശബ്‌ദരഹിതമായി ഏങ്ങലടിച്ച്‌'.

ദീനാമ്മയുടെ ഉള്ളുകാളി, അവള്‍ നിനച്ചു ഇപ്പോ കള്ളി വെളിച്ചത്താകും. ഭൂതംകാത്തപൊന്നുപോലെ വെച്ച നിധി! ആങ്ങളെ സഹായിക്കാന്‍ ഉറപ്പിച്ചനിധി! ചോദിച്ചാ,കള്ളംപറയാമ്പറ്റുമോ? തെറികേട്ടാലും തെറ്റുസമ്മതിച്ച്‌ തിരികെ കൊടുക്കണം.

`എല്ലാം പോയടീ, ദീനാമ്മേ' കുഞ്ഞുലോനച്ചന്‍ തേങ്ങി.എന്താപോയേ `ദീനാമ്മ പരിഭ്രമിച്ചു.എനിക്കല്ലടീ, ആ ദുഷ്‌ടന്‌, നിന്റാങ്ങളക്ക്‌'

ആങ്ങളക്കോ? ദീനാമ്മ കരചിലിന്‍െറ വക്കത്തെത്തി.പോയതല്ലെടീ, കിട്ടീ ആ ദുഷ്‌ടന്‌, ലോട്ടറി അടിച്ച്‌, മുപ്പതുമില്യണ്‍ ഡോളര്‍ `ഞാനെങ്ങനെസഹിക്കുമെടീ, എന്‍െറ ചങ്കുപൊട്ടന്നു'
അപ്പോ ദീനാമ്മ, മതിമറന്ന്‌, അട്ടഹസിച്ചു. പൊട്ടിചിരിച്ചു. നിങ്ങളാ, ദുഷ്‌ടന്‍, പരമദുഷ്‌ടന്‍. `ഉണ്ടാക്കിയതനുഭവിക്കാത്ത പരമദുഷ്‌ടന്‍'
കുഞ്ഞുലോനച്ചന്‍െറ ചിരി (കഥ: ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക