പ്രാഗത്ഭ്യം തെളിയിച്ച പ്രഭാഷകരുടെ സാന്നിധ്യം കൊണ്ട്, റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണുലുകളുടെ ആവേശകരമായ പങ്കാളിത്തം കൊണ്ട് ഏപ്രില്‍ 5 ശനിയാഴ്ച ചിക്കാഗോയില്‍ നടത്തപ്പെട്ട മാര്‍ക്കിന്റെ വിദ്യാഭ്യാസ സെമിനാര്‍ ഏറെ ശ്രദ്ധേയമായി.
വൈദ്യചികിത്സാരംഗത്ത് അനുഭവും പരിജ്ഞാനവും കൈമുതലായുള്ള സമര്‍ത്ഥരായ പ്രൊഫഷണലുകള്‍, തിരഞ്ഞെടുത്ത വിഷയങ്ങളും, ആകര്‍ഷകമായ അവരുടെ അവതരണശൈലിയും പങ്കെടുത്ത ഏവര്‍ക്കും സെമിനാര്‍ ആസ്വാദ്യകരമാക്കി. കൃത്യനിഷ്ഠയോടു കൂടിയും കാര്യക്ഷമമായും സംഘടിപ്പിയ്ക്കപ്പെട്ട സെമിനാറില്‍ 100 ല്‍പ്പരം റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ പങ്കെടുത്തു.
സ്‌ക്കോക്കി ഹോസ്പിറ്റല്‍ ഫാര്‍മസി വിഭാഗം മാനേജര്‍ ഹീനാ പട്ടേല്‍ മെഡിക്കേഷന്‍സ് ഡ്യുറിംഗ് എമര്‍ജന്‍സി എന്ന വിഷയത്തെ ആസ്വപദമാക്കി എടുത്ത ക്ലാസ്സോടുകൂടി സെമിനാര്‍ ആരംഭിച്ചു. കോഡ്ബ്ലൂ പോലുള്ള നിര്‍ണ്ണായക അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന വിവിധ ജീവന്‍ രക്ഷാ ഔഷധങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഹീനാ പട്ടേല്‍ വിശദമായി സംസാരിച്ചു. അടിയന്തര ചികിത്സാവേളയില്‍ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ വഹിയ്ക്കുന്ന സുപ്രധാന പങ്ക് അവര്‍ പ്രത്യേകം എടുത്തുപറഞ്ഞു.
തുടര്‍ന്ന പാത്തോഫിസിയോളി ഓഫ് റെസ്പിരേറ്ററി ഡിസ്ട്രസ്സ് ഇന്‍ പ്രിടേം ന്യൂബോണ്‍ എന്ന വിഷയത്തെ ആസ്വപദമാക്കി ക്ലാസ്സെടുത്ത യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിസ് മെഡിക്കല്‍ സെന്റര്‍ ശിശുപരിരക്ഷണവിഭാഗം മേധാവി ഡോ. അനന്തകൃഷ്ണന്‍ ഹര്‍ജിത്താണ് പൂര്‍ണ്ണ ഗര്‍ഭസ്ഥ വളര്‍ച്ച ലഭിയ്ക്കാതെ പിറക്കുന്ന നവജാത ശിശുക്കളുടെ പരിചരണത്തിലുള്ള വെല്ലുവിളികളും, ശിശുക്കളുടെ ശുശ്രൂഷയില്‍ റെസ്പിറേറ്ററി പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ള പരിചാരകര്‍ കൈക്കൊള്ളേണ്ട സൂക്ഷമതകളേക്കുറിച്ച് അദ്ദേഹം ആഴത്തില്‍ സംസാരിച്ചു. അമേരിക്കയിലെ മലയാളി സമൂഹത്തിലെ സ്പന്ദനങ്ങള്‍ സശ്രദ്ധം നിരീക്ഷിയ്ക്കുന്ന ഡോ. അനന്തകൃഷ്ണന്‍, മാര്‍ക്ക് എന്ന സംഘടനയും, അതിന്റെ പ്രവര്‍ത്തനങ്ങളും അമേരിക്കന്‍ മലയാളികള്‍ക്ക് ഒട്ടാകെ, അഭിമാനമാണെന്ന് അഭിപ്രായപ്പെട്ടു.
ഒബാമാ കെയര്‍ തിംഗ്‌സ് വിഷുഡ്ഡ് നോ എന്ന വിഷയത്തെ ആസ്പദമാക്കിയാണഅ കുക്ക് കൗണ്ടി ഹെല്‍ത്ത് സിസ്റ്റം എക്‌സിക്യൂട്ടിവ് നേഴ്‌സിംഗ് ഡയറക്ടര്‍ ആഗ്നസ്സ് തേരാടി സംസാരിച്ചത്. ഏതാനും വര്‍ഷമായി അമേരിക്കന്‍ സമൂഹം സജീവമായി ചര്‍ച്ചചെയ്തിട്ടും, ആശങ്കകളും അവ്യക്തകളും ഇപ്പോഴും നിലനില്ക്കുന്ന അഫോര്‍ഡബിള്‍ കെയര്‍ ആക്ടിന്റെ സവിശേഷതകള്‍ ആഗ്നസ്സ് തേരാടി വിശദീകരിച്ചു. സാധാരണക്കാര്‍ക്ക് ആരോഗ്യ പരിരക്ഷണം ഉറപ്പാക്കുന്ന ഈ നിയമം അമേരിക്കന്‍ ജനതയുടെ ആരോഗ്യരംഗത്ത് വരുത്താവുന്ന സമൂല മാറ്റങ്ങളേക്കുറിച്ചും പ്രയോജനങ്ങളേക്കുറിച്ചും ശുഭാപ്തി വിശ്വാസത്തോടുകൂടി അവര്‍ സംസാരിച്ചു.
മാര്‍ക്കിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് ഐ.എസ്.ആര്‍.സിയ്ക്കുള്ള അംഗീകാരവും, അഭിനന്ദനങ്ങളും അിറയുവാന്‍ സെമിനാറില്‍ പങ്കെടുത്ത ഐ.എസ്.ആര്‍.സി. പ്രസിഡന്റ് വലേരി ക്ലാന്‍സ്സ്, റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണല്‍ നേരിടുന്ന വിവിധ വെല്ലുവിളികളെക്കുറിച്ച് വിശദീകരിച്ചു. റെസ്പിരേറ്ററി പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ സാധ്യത നല്‍കുന്ന -2619 പോലുള്ള നിയമങ്ങള്‍ പാസ്സാക്കിയെടുക്കുവാന്‍ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ ഒന്നാകെ ഏ.ഏ.ആര്‍.സി. എന്ന ദേശീയ സംഘടനയ്ക്ക് കീഴില്‍ അണിനിരക്കേണ്ടതിന്റെ ആവശ്യകത അവര്‍ ഊന്നി പറഞ്ഞു.
മാര്‍ക്ക് സെമിനാറുകള്‍ തുടര്‍ച്ചയായി സ്‌പോണ്‍സര്‍ ചെയ്ത് സഹായിയ്ക്കുന്ന 'ബോഹിംഗര്‍ ഇംഗള്‍ഹെയിം' പ്രതിനിധി ലവയിന്‍ കുക്ക് സി.ഓ.പി.ഡി., ആസ്തമാ മുതലായ ശ്വാസകോശരോഗങ്ങളുടെ ഫലപ്രദമായി ചികിത്സയ്ക്ക് ഉപകരിയ്ക്കുന്ന പുതിയ ഇന്‍ഹ്വെലറുകളെകുറിച്ച് സെമിനാറില്‍ സംസാരിച്ചു.
മാര്‍ക്ക് പ്രസിഡന്റ് സ്‌കറിയാക്കുട്ടി തോമസ് സെമിനാറില്‍ സ്വാഗതം ആശംസിച്ചതോടൊപ്പം എം.സി. ആയി പ്രവര്‍ത്തിയ്ക്കുകയും ചെയ്തു. സെക്രട്ടറി വിജയന്‍ വിന്‍സെന്റ്, എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റര്‍ റജിമോന്‍ ജേക്കബ്, കോര്‍ഡിനേറ്റര്‍ രന്‍ജി വര്‍ഗ്ഗീസ്, ഐ.എസ്.ആര്‍.സി. ചാപ്റ്റര്‍ പ്രതിനിധി ജോര്‍ജ്ജ് പ്ലാമൂട്ടില്‍ എന്നിവര്‍ പ്രഭാഷകരേയും അതിഥികളേയും പരിചയപ്പെടുത്തി. വൈസ്. പ്രസിഡന്റ് റവ. ഹാം ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി.
മാര്‍ക്ക് ഭാരവാഹികളായ സാം തുണ്ടിയില്‍, മാക്‌സ് ജോയി, സണ്ണി കൊട്ടുകാപ്പള്ളി, സതീഷ് ജോര്‍ജ്ജ് എന്നിവര്‍ക്കൊപ്പം രാമചന്ദ്രന്‍ ഞാറയ്ക്കാട്ടില്‍, സമയാ ജോര്‍ജ് എന്നിവരും സെമിനാറിന് നേതൃത്വം നല്‍കി. അടുത്ത വിദ്യാഭ്യാസ സെമിനാര്‍ ഒക്‌ടോബര്‍ 18ന്