Image

പെരുച്ചാഴി: രാഗിണി നന്ദ്വാനി ലാലിന്റെ നായിക

Published on 12 April, 2014
പെരുച്ചാഴി: രാഗിണി നന്ദ്വാനി ലാലിന്റെ നായിക
അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴിയെന്ന ചിത്രത്തില്‍ മോഹന്‍ ലാലിന്‌ രണ്ട്‌ നായികമാര്‍. പൂജ കുമാറും രാഗിണി നന്ദ്വാനിയുമാണ്‌ അവര്‍. പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കാമുകിയുടെ വേഷമാണ്‌ രാഗിണിയ്‌ക്ക്‌. ചിത്രത്തില്‍ ഞാന്‍ മോഹന്‍ലാലിന്റെ കഥാപാത്രം പ്രണയിക്കുന്ന ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയായിട്ടാണ്‌ അഭിനയിക്കുന്നത്‌. എന്റെ കഥാപാത്രം അമേരിക്കയില്‍ ജീവിയ്‌ക്കുന്നയാളാണ്‌. ഇവിടെവച്ചാണ്‌ ലാലിന്റെ കഥാപാത്രവുമായി എന്റെ കഥാപാത്രം കണ്ടുമുട്ടുന്നത്‌ രാഗിണി പറയുന്നു.

തമിഴില്‍ വിജയ്‌ നായകനായി എത്തിയ തലൈവ എന്ന ചിത്രത്തിലെ വടക്കേ ഇന്ത്യന്‍ പെണ്‍കുട്ടിയായി അഭിനയിച്ച രാഗിണി അന്നുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴില്‍ സൂപ്പര്‍താരം വിജയിയ്‌ക്കൊപ്പമാണ്‌ അരങ്ങേറ്റമെങ്കില്‍ മലയാളത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പമാണ്‌ രാഗിണിയുടെ അരങ്ങേറ്റം.
പെരുച്ചാഴി: രാഗിണി നന്ദ്വാനി ലാലിന്റെ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക