Image

സൂപ്പര്‍ മെഗാഷോ ഉല്ലാസതിരമാല അമേരിക്കയില്‍

ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ Published on 16 April, 2014
സൂപ്പര്‍ മെഗാഷോ ഉല്ലാസതിരമാല അമേരിക്കയില്‍
ന്യൂയോര്‍ക്ക് : പ്രവാസിമലയാളികളുടെ ഇടയിലെ കലാസ്‌നേഹികളുടെ ആവശ്യപ്രകാരം വീണ്ടും ആര്‍& റ്റി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുടുംബ പ്രേക്ഷകര്‍ക്കായി കലയുടെ കലാവിരുതുമായി വേനല്‍ക്കാല വിരുന്നൊരുക്കാനും, എന്നെന്നും മനസില്‍ ഓര്‍മ്മയുടെ ചെപ്പുകളില്‍ സൂക്ഷിക്കത്തക്കരീതിയില്‍ താളമേളവര്‍ണ്ണ കൊഴുപ്പോടെ അണിയിച്ചൊരുക്കിയിരിക്കുന്നതുമായ സപ്തസ്വരരാഗ വര്‍ണ്ണങ്ങളുടെ സംഗമമായ ഉല്ലാസതിരമാല മെയ് മാസം ഉടനീളം അമേരിക്കയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്റ്റേജ് ഷോകളുടെ സംവിധാനനിരയിലെ പ്രശസ്ത സംവിധാന പ്രതിഭ ജി.എസ്.വിജയന്റെ നേതൃത്വത്തില്‍ എത്തുന്നു.

മലയാള ചലച്ചിത്ര വേദിയിലെ സകലകലാവല്ലഭനും, യുവനിരയിലെ ശ്രദ്ധേയനുമായ വിനീത് ശ്രീനിവാസന്‍, നിത്യഹരിത യുവനായകന്‍ റഹ്മാന്‍, സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ജേതാവും, ദൃശ്യ-മാദ്ധ്യമ മേഖലയിലെ അവതാരികയും, പ്രശസ്ത ചലച്ചിത്ര നടിയുമായ ശ്വേതാ മേനോന്‍, ഇന്‍ഡ്യയിലെ യുവ സംഗീത സംവിധായകരുടെ മുന്‍നിരയിലെ മുഖ്യപിന്നണിഗായകരായ സച്ചിന്‍-സയനോര ടീം, ത്രസിപ്പിക്കുന്ന ഭാവനടനനൃത്ത ചുവടുകളിലൂടെ ചലച്ചിത്ര പ്രേക്ഷകരുടെ മനസില്‍ കടന്നുകൂടിയെ മണിക്കുട്ടന്‍, വിഷ്ണുപ്രിയ, രചന, സിനിമാ-സീരിയല്‍ വേദിയിലെ പ്രശസ്ത അഭിനയേത്രി കവിതാ നായര്‍, കണ്ടും-കേട്ടും പഴകി മടുത്ത തമാശകള്‍ക്ക് അറുതിവരുത്തി വര്‍ത്തമാനകാലഘട്ടത്തിലെ സംഭവവികാസങ്ങളെ ചിരിയുടെ നൂലില്‍ കോര്‍ത്തിണക്കിക്കൊണ്ട് ഹാസ്യവേദിയിലെ തമ്പുരാക്കന്‍മാര്‍ ചിരിയുടെ മാലപടക്കത്തിന് തിരികൊളുത്തുവാനായി എത്തുന്നു, റോമന്‍സ് ടീം.

ഹാസ്യ-നൃത്ത-സംഗീത വേദികളില്‍ കാഴ്ചയുടെ മായികവും, ശബ്ദശ്രവണ വിസ്മയങ്ങളുടെ സപ്തസ്വരരാഗവര്‍ണ്ണത്തില്‍ ചാലിച്ച വര്‍ണ്ണവിപഞ്ചികള്‍ക്ക് സാക്ഷികളാകുവാന്‍ എല്ലാ കലാസ്വാദകരെയും, ചലച്ചിത്ര പ്രേമികളെയും അഭിമാനപൂര്‍വ്വം ഉല്ലാസതിരമാലയിലേക്കു സാദരം ക്ഷണിച്ചുകൊള്ളുന്നു. താരനിബിഢമായ സൂപ്പര്‍ ഹിറ്റ് മെഗാഷോ! 2014.

കൂടുതല്‍ വിവരങ്ങള്‍ക്ക്: (516) 859-2531, (646) 261 6314, (516) 606 6981, (917) 378 3434, (267) 970 4267.

വാര്‍ത്ത അയച്ചത് : ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ


സൂപ്പര്‍ മെഗാഷോ ഉല്ലാസതിരമാല അമേരിക്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക