Image

മണ്ഡല കാലം പുലരുന്നു; ശബരിമല തീര്‍ത്ഥാടനത്തിനു ഡാലസിലും ഒരുക്കങ്ങള്‍ തുടങ്ങി

എബി മക്കപ്പുഴ Published on 16 November, 2011
മണ്ഡല കാലം പുലരുന്നു; ശബരിമല തീര്‍ത്ഥാടനത്തിനു ഡാലസിലും ഒരുക്കങ്ങള്‍ തുടങ്ങി
വൃശ്ചികപ്പുലരിയില്‍ (നവംബര്‍ 17ന്‌) മേല്‍ശാന്തികള്‍ ശബരിമല നട തുറക്കുന്നതോടെ മണ്ഡലകാലം ആരംഭിക്കയായി. മണ്ഡലമകരവിളക്ക്‌ തീര്‌ഥാടനത്തിനായി ശബരിമല ക്ഷേത്രനട 16ന്‌ വൈകുന്നേരം 5.30 ന്‌ തുറക്കും.സ്ഥാനമൊഴിയുന്ന മേല്‌ശാന്തി എഴിക്കാട്‌ ശശി നമ്പൂതിരിയായിരിക്കും നട തുറക്കുക.പിന്നീട്‌ പുതിയ മേല്‍ശാന്തിമാരായ തിരുവനന്തപുരം മണികണ്‌ഠേശ്വരം ഇടമന ഇല്ലത്ത്‌ എന്‌. ബാലമുരളി സന്നിധാനത്തും, തിരുവനന്തപുരം ആറ്റുകാല്‌ കോറമംഗലത്ത്‌ ടി.കെ. ഈശ്വരന്‌ നമ്പൂതിരി മാളികപ്പുറത്തും മേല്‌ശാന്തിമാരായി സ്ഥാനമേല്‌ക്കും. പിന്നീട്‌ സന്ധ്യയോടെ മേല്‌ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‌ ശ്രീകോവിലിന്‌ മുന്നില്‌ നടക്കും. തന്ത്രിയുടെ കാര്‌മികത്വത്തില്‌ ബാലമുരളിയെ അഭിഷേകം ചെയ്‌തശേഷം ശ്രീകോവിലില്‌ കൊണ്ടുപോയി മൂലമന്ത്രം ഉപദേശിക്കും. തുടര്‌ന്ന്‌ മാളികപ്പുറം മേല്‌ശാന്തിയുടെ സ്ഥാനാരോഹണവും നടക്കും. വൃശ്ചികപ്പുലരിയില്‌ പുതിയ മേല്‍ശാന്തിമാരായിരിക്കും നട തുറക്കുക.

കേരളത്തിലെ പോലെ തന്നെ അമേരിക്കയിലും അയ്യപ്പ ഭക്തന്മാര്‌ 42 ദിവസത്തെ വൃതം അനുഷ്ട്‌ടിച്ചു ശബരിമല തീര്‍ത്ഥാടനതിനു വേണ്ടി ഭക്ത ജനങ്ങള്‍ ഒരുക്കങ്ങള്‍ തുടങ്ങുകയായി. വിഷ്‌ണു മായയില്‍ പിറന്ന വിശ്വ രക്ഷകനെ കണ്ടു വണങ്ങി, മോക്ഷം നേടാന്‌ സഹസ്ര കോടി അയ്യപ്പ ഭക്തന്മാര്‍ ശരണ മന്ത്രവുംമായി ഇരുമുടി കെട്ടും താങ്ങി ഇനി ശബരിമലയില്‌കുള്ള തീര്‌ത്ഥാടനത്തിന്‌ വൃതാനുഷ്‌ഠാനനങ്ങള്‍ തുടങ്ങികഴിഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‌ നിന്നും പണ്ഡിതനെന്നോ, പാമരനെന്നോ, ധനികനെന്നോ, കുചെലനെന്നോ ഒന്നും വ്യത്യസമില്ലാതെ `സ്വാമി' എന്ന്‌ മാത്രം പരസ്‌പരം സംബോധന ചെയ്‌തു ഒരേ മന്ത്രതോടും ഒരേ ലക്ഷ്യത്തോടുമുള്ള തീര്‍്‌ത്ഥയാത്ര.

ഈ തീര്‍ത്ഥയാത്രയ്‌ക്കു വേണ്ടിയുള്ള ഒരുക്കങ്ങള്‍ അമേരികയിലും തുടങ്ങുകയായി. ഡാലസില്‌ നിന്നും നൂറു കണക്കിന്‌ മലയാളി പ്രവാസികള്‌ ശബരിമല ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‌ തുടങ്ങികഴിഞ്ഞതായി അയ്യപ്പ ഭക്തരായ ഡാലസ്‌ നിവാസികളായ അപ്പുകുട്ടന്‌, അജയകുമാര്‌ എന്നിവര്‌ അറിയിച്ചു.
മണ്ഡല കാലം പുലരുന്നു; ശബരിമല തീര്‍ത്ഥാടനത്തിനു ഡാലസിലും ഒരുക്കങ്ങള്‍ തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക