Image

കാത്തലിക്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ സമ്മേളനം 23 മുതല്‍ കൊച്ചിയില്‍

Published on 16 November, 2011
കാത്തലിക്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ സമ്മേളനം 23 മുതല്‍ കൊച്ചിയില്‍
കൊച്ചി: കാത്തലിക്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ പതിനൊന്നാം ദേശീയ സമ്മേളനം 23 മുതല്‍ 27 വരെ കൊച്ചിയിലെ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടക്കും. സിബിസിഐ പ്രസിഡന്റ്‌ കര്‍ദിനാള്‍ ഡോ. ഓസ്‌വാള്‍ഡ്‌ ഗ്രേഷ്യസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഫ. കെ.വി. തോമസ്‌, സീറോ മലങ്കര മേജര്‍ ആര്‍ച്ച്‌ബിഷപ്‌ ബസേലിയോസ്‌ മാര്‍ ക്ലീമിസ്‌ കാതോലിക്കാ ബാവ, ആര്‍ച്ച്‌ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, ഡോ. സിറിയക്‌ തോമസ്‌ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍, ഡോ. ആല്‍ബര്‍ട്‌ ഡിസൂസ, ബിഷപ്‌ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, മേയര്‍ ടോണി ചമ്മണി, പ്രഫ. എസ്‌. വിന്‍സെന്റ്‌, ഫാ. പോള്‍ പുളിക്കന്‍ എന്നിവര്‍ പ്രസംഗിക്കും.

`മെച്ചപ്പെട്ട ഭാരത സൃഷ്‌ടിയില്‍ കത്തോലിക്കാ സഭയുടെ പങ്ക്‌ എന്നതാണ്‌ സമ്മേളനത്തിന്റെ മുഖ്യ ചര്‍ച്ചാവിഷയം. ആനുകാലിക സംഭവങ്ങളും സഭയും രാഷ്‌ട്രവും നേരിടുന്ന വെല്ലുവിളികളും സമ്മേളനം ചര്‍ച്ച ചെയ്യും. ഇന്ത്യയിലെ 162 രൂപതകളിലെ മെത്രാന്മാര്‍, വൈദികര്‍, സന്യസ്‌തര്‍, അല്‌മായര്‍ എന്നിവരുള്‍പ്പെടുന്ന സിബിസിഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമിതിയാണ്‌ കാത്തലിക്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക