Image

ഇലക്‌ഷന്‍ 2014- ഒരു സ്വതന്ത്ര അവലോകനം (ഏബ്രഹാം തെക്കേമുറി)

Published on 27 April, 2014
ഇലക്‌ഷന്‍ 2014- ഒരു സ്വതന്ത്ര അവലോകനം (ഏബ്രഹാം തെക്കേമുറി)
ലോകത്തില്‍ ആദ്യമായി ബാലറ്റ്‌പെട്ടിയിലൂടെ ഒരു കമ്യൂണിസ്റ്റ്‌ മന്ത്രിസഭ അധികാരത്തില്‍ വന്ന വര്‍ഷം കമ്യൂണിസ്റ്റ്‌ ഭരണത്തിന്‍ കീഴിലാണ്‌ കേരളത്തില്‍ഞാന്‍ ജനിച്ചത്‌ ്‌. കേരളകോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന ഒരു കുടുംബത്തില്‍. `മന്നത്തിന്റ പടക്കുതിര ചീറിപ്പാഞ്ഞു വരുന്നുണ്ട്‌' എന്നാണ്‌ ആദ്യം വിളിച്ച മുദ്രാവാക്യം. കൗമാരത്തില്‍ നുകം വച്ച കാളയിലേക്ക്‌..ആന്റണി ഇടതുപക്‌ഷത്തേക്കു ചേക്കേറിയ നാളുകളില്‍ ഇന്ദിരാ കോണ്‍സ്രസിലേക്ക്‌. പശുവും കിടാവും ചിഹ്‌നം! ഈ മുഖവര ഞാനൊരു നിഷ്‌പക്‌ഷരാഷ്‌ട്രീയ അമേരിക്കന്‍ മലയാളി എന്നു ബോദ്‌ധ്യപ്പെടുത്താന്‍ മാത്രം.

ഇന്നിപ്പോള്‍ ഒരു രാഷ്‌ട്രീയക്കാരനെയും വേദിയിലേക്ക്‌ സ്വീകരിക്കാത്ത അമേരിക്കയിലെ ഏക സാഹിത്യസംഘടനയിലെ എന്റെ പ്രവര്‍ത്തനവും ചിലരെങ്കിലും മനസിലാക്കിയിട്ടുണ്ടാവും.

ഇന്ത്യാ മഹാരാജ്യത്തിന്റെ 16ാം പാര്‍ലമെന്റ്‌ ഇലക്‌ഷന്‍. മീഡിയയുടെ ബഹുത്വത്താല്‍ അമേരിക്കയില്‍ നിരവധി ചര്‍ച്ചകള്‍. പലതും കേട്ടപ്പോള്‍ എന്റെ സഹജീവികള്‍ ഇന്നും കാലഹരണപ്പെട്ട രാഷ്‌ട്രീയനേതാക്കന്മാരുടെ `മൂടുതാങ്ങികള്‍' എന്ന സഹതാപമാണിത്‌ എഴുതിച്ചത്‌.

ഇന്ത്യയിലെ മുഖ്യപാര്‍ട്ടികളായ കോണ്‍ഗ്രസ്‌, ബി.ജെ.പി തികഞ്ഞ ബഹുമാനം അര്‍ഹിക്കുന്നു. എന്തെന്നാല്‍ അവരുടെ പരിജ്‌ഞാനമനുസരിച്ച്‌ അവര്‍ ഭരിച്ചു. നാളിതുവരെ ഭരണം പരമാവധി നല്ലതുതന്നെ. എന്നാല്‍ ഇന്നിപ്പോള്‍ നേതാക്കന്മാരുടെ പ്രയാധിക്യവും, മീഡിയയുടെ `സന്തതി'കളായ പുതുമുഖങ്ങളും. അതിനാല്‍ പ്രാദേശിക പാര്‍ട്ടികള്‍ ശക്‌തി നേടിക്കൊണ്ടേയിരിക്കുന്നു.

ഇതിനിടയില്‍ ഒരു മൂന്നാം മുന്നണി എല്ലാ തിരഞ്ഞെടുപ്പിലും പൊങ്ങിവരും. അതായത്‌ നെല്ലിനു കതിരുവരുമ്പോള്‍ എവിടുന്നോ പെരുംചാഴി വരുംപോലെ. ഇനിയും ഈ ഇടതുപക്‌ഷം, മൂന്നാം മുന്നണി എന്ന രണ്ടു പദങ്ങള്‍ക്കും ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ സ്‌ഥാനമില്ല.

എന്നാല്‍ ഇന്നിപ്പോള്‍ ഒരു മൂന്നാംമുന്നണിയായി ഒന്നരവര്‍ഷംകൊണ്ട്‌ വളര്‍ന്നുവന്ന്‌ എല്ലാ സ്‌റ്റേറ്റിലും വേരോട്ടം നടത്തി 400ലധികം സ്‌ഥാനാര്‍ത്‌ഥികളെ അണിനിരത്തികൊണ്ട്‌ ആം ആദ്‌മി പാര്‍ട്ടി ഒരു ത്രികോണമത്‌സരത്തിലേക്ക്‌ രാജ്യത്തെ നയിച്ചിരിക്കയാണ്‌.

അഴിമതിയുടെ കോണ്‍ഗ്രസും, വര്‍ഗീയവാദത്തിന്റെ ബി.ജെ. പിയും, സോഷ്യലിസത്തിന്റെ ആം ആദ്‌മി പാര്‍ട്ടിയും തമ്മിലാണ്‌ മത്‌സരം.

13ാം ലോകസഭയില്‍ വാജ്‌പേയി നല്ലൊരു ഭരണം കാഴ്‌ച വച്ചു. അതിന്റെ വാല്‌ പിടിച്ച്‌ ?വര്‍ഗീയം? എന്ന ഉമ്മാക്കി കാട്ടി ബി.ജെ.പി രാമക്‌ഷേത്രം പണിയുമെന്ന്‌ വീമ്പിളക്കി ജനവിധി തേടുമ്പോള്‍ , അതു ചൂണ്ടിക്കാട്ടി `മതേതരത്വം' പറഞ്ഞ്‌ കോണ്‍ഗ്രസും, അഴിമതിയും, വര്‍ഗീയതയും വളര്‍ത്തുകയാണ്‌.

ഇപ്പോഴത്തെ അവസ്‌ഥയില്‍ മോഡി ഭരിച്ചാല്‍ ഒരു വര്‍ഗീയവാദകലാപം പ്രതീക്‌ഷിക്കാം. അത്‌ വിദേശശക്‌തികളുടെ കറുത്ത കരങ്ങളിലൂടെ ഒരു ആഭ്യന്തരകലഹവും ഒപ്പം അയല്‍രാജ്യ ആക്രമണവും ആകാം. (മോഡിയോ, പാര്‍ട്ടിയോ ഉഞ്ഞരവാദികളല്ല.)

രാഹുല്‍ അഥവാ കോണ്‍ഗ്രസ്‌ ഭരിച്ചാല്‍ ഭീകരവാദം ശക്‌തിപ്പെട്ട്‌ ഇസ്‌ളാമിക വിളയാട്ടത്തിലേക്ക്‌ രാജ്യം വഴുതുകയാണ്‌.

കര്‍ശന നടപടികളോട്‌ നിയമം നടപ്പിലാക്കി കുറ്റവാളികളെ തുറുങ്കിലടക്കാന്‍ ഒരു പുതുലോകഭരണം കാലത്തെ ഉള്‍ക്കൊള്ളുന്ന, ലോകത്തെ അറിയുന്ന, പ്രാകൃതസംസ്‌കാരങ്ങളെ തുത്തെറിയുന്ന ഒരു ഭരണമാണ്‌ ഉണ്ടാകേണ്ടത്‌.

അതിന്റെ എല്ലാ ലക്‌ഷണങ്ങളോടും ഉദയം ചെയ്‌ത ആം ആദ്‌മി പാര്‍ട്ടി എന്തുകൊണ്ടോ അമേരിക്കന്‍ മലയാളികള്‍ക്കും, കേരളത്തിനും ദഹിച്ചില്ല. 33% വനിതാസംവരണത്തില്‍ സ്‌ഥാനാര്‍ത്‌ഥി നിര്‍ണയം നടത്തി 416 സീറ്റുകളില്‍ ഏകക്‌ഷി സ്‌ഥാനാര്‍ത്‌ഥികളെ നിര്‍ത്തിയാണ്‌ ഈ തിരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടി മത്‌സരിക്കുന്നത്‌.

രാഷ്‌ട്രീയം കൊണ്ട്‌ ഉപജീവിക്കാന്‍ വന്നവരല്ല ആം ആദ്‌മി സ്‌ഥാനാര്‍ത്‌ഥികള്‍. കേരളത്തില്‍ 15ല്‍ 3സ്‌ത്രീകള്‍. കേരളത്തില്‍ ആകെ 256 പേര്‍ മത്‌സരിച്ചു അതില്‍ 74 പേര്‍ ക്രിമിനല്‍സ്‌. ആം ആദ്‌മി പാര്‍ട്ടിയില്‍ മാത്രം ഒരു ക്രിമിനലും ഇല്ല. എന്നിട്ടും മലയാളിക്ക്‌ വിശ്വാസം പോരാ?

`നമ്മളു കൊയ്യും വയലുകളെല്ലാം നമ്മുടേതാകും പൈങ്കിളിയേ' എന്ന്‌ പാടിക്കേള്‍പ്പിച്ച്‌ അക്‌ഷരാഭ്യാസമില്ലാത്ത ഒരു ജനതയെ വഞ്ചിച്ചതാണ്‌ കേരള കമ്യൂണിസം. 50 വര്‍ഷമായിട്ടും അട്ടപ്പാടിയും ആദിവാസിയുമൊക്കെ ഒരു തുടര്‍ക്കഥയായിക്കിടക്കുന്നത്‌ ഇക്കൂട്ടരുടെ വഞ്ചനയാണ്‌.

മാത്രമോ ചെത്തുതൊഴിലാളികള്‍ ,കശുവണ്ടിത്തൊഴിലാളികള്‍,ബീഡിതെറുപ്പുതൊഴിലാളികള്‍, തേയിലത്തോട്ട തൊഴിലാളികള്‍ ഇവരുടെയൊക്കെ വിഹിതം വാങ്ങി ഉപജീവനം കഴിച്ചവര്‍ ഈ തൊഴിലുകളെല്ലാം കേരളത്തില്‍ നിന്നും ഇവരാല്‍ ഇല്ലായ്‌മപ്പെട്ട്‌ , അന്യപ്പെട്ട്‌, ഇന്ന്‌ 30ലക്‌ഷത്തിലധികം അന്യസംസ്‌ഥാനതൊഴിലാളികള്‍ കേരളം മൂടിയിട്ടും, ലോകത്തുനിന്ന്‌ `കമ്യൂണിസം' തുടച്ചുമാറ്റിയിട്ടും കേരളത്തില്‍ മാത്രം മലയാളിയെ വഞ്ചിച്ച്‌ തുടരുന്നത്‌ എത്ര ഖേദകരം?

`സരിത'കേരളത്തില്‍ ഭൂമാഫിയയും, മണല്‍മാഫിയയും, ക്വാറിമാഫിയയും, തുടങ്ങി കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ വരെ ഒതുക്കി മുന്നേറുന്ന `നാറിയ കോണ്‍ഗ്രസ്‌' പ്രവാസികള്‍ക്ക്‌ എന്തു ചെയ്‌തു എന്നു ഒന്നു ചിന്തിക്കുക!

പ്രവാസികളെ!. കേന്ദ്രത്തില്‍ നിന്നും യാതൊന്നും തമിഴ്‌നാട്‌ കടന്ന്‌ കേരളത്തിലേക്ക്‌ വരില്ല. ഇതാണ്‌ ചരിത്രം! അനുഭവം! ജനസംഖ്യാനുപാതത്തില്‍ ഏറ്റവും അധികം പ്രവാസികളുള്ള കേരളത്തില്‍ കസ്റ്റംസ്‌, വിദേശത്തുനിന്നും, മറ്റുസംസ്‌ഥാനങ്ങളില്‍നിന്നുമുള്ള യാത്രാസൗകര്യം, വിദേശത്തുള്ള എംമ്പസികളുടെ പ്രവര്‍ത്തനം ഇതു വല്ലതും ഈ `മ'മന്ത്രിമാര്‍ക്കോ ഭരണത്തിനോ അറിയാമോ?

ഉത്‌സവം വരുന്നതുനോക്കി ഭിക്‌ഷക്കിരിക്കാമെന്ന്‌ മോഹിച്ച്‌ അലമ്പുന്ന കുറെ നേതാക്കന്മാരുള്ള മറ്റൊരു പാര്‍ട്ടി കൂടെ കേരളത്തില്‍ ഉണ്ട്‌. ബി.ജെ.പി. മീഡിയകള്‍ക്കൊരു അലങ്കാരമായ്‌ കവലപ്രസംഗം നടത്തും. ഇലക്‌ഷന്‍ വരുമ്പോള്‍ വോട്ട്‌ വിറ്റ്‌ കാശാക്കി കീശയിലാക്കും. മോഡിയെന്നല്ല, ഡല്‍ഹിയിലാര്‍ക്കും തന്നെ ഈ കൂട്ടരെപ്പറ്റി വലിയ അറിവില്ല.

ഇനിയും ഇവരുടെയെല്ലാം വരുംകാല വിശേഷം കൂടി പറയട്ടേ. `മണ്ണാംകട്ടയും കരിയിലയും' കൂടി ഡല്‍ഹിക്കുപോകുക. എന്തിന്‌? മോഡിയേ അധികാരത്തിലേറ്റാതിരിക്കാന്‍. കേരളം നന്നാക്കനല്ല, എല്‍. ഡി. എഫ്‌ യു, ഡി, എഫ്‌ മത്‌സരം. പിന്നെയോ അല്ലറ ചില്ലറ പോക്കറ്റിലാക്കി ഈ തരികിട പാര്‍ട്ടികളെ വളര്‍ത്താന്‍, ഉപജീവനം കഴിക്കാന്‍. `മന്ദബുദ്‌ധി മലയാളി'യുടെ മുന്നില്‍ ഇവമ്മാര്‍ ശത്രുക്കള്‍. കേന്ദ്രത്തില്‍ ചെല്ലുമ്പോള്‍ മിത്രങ്ങള്‍.

പ്രിയപ്പെട്ട അച്യുതാനന്ദ, എ. കെ. ആന്റണി , (നീതിസാരം പറയുന്ന, വിശ്വസിക്കാന്‍ കൊള്ളാത്ത ലക്‌ഷണമുള്ള) ആളില്‍ കുറുകിയ അകത്തോട്ടു വളഞ്ഞ, മുന്‍പല്ലുതേഞ്ഞ സഖാക്കളേ! എന്റെ രക്‌തമുള്ള ഈ മലയാളികളെ, നിങ്ങളുടെ സമശിഷ്‌ടങ്ങളെ വഞ്ചിക്കാതിരിക്കുക!

ശാസ്‌ത്രം: ചിലന്തികള്‍ പ്രണയിച്ച്‌ ഇണചേരുന്നു. ആ ഇണചേരലില്‍ പെണ്‍ചിലന്തിയില്‍ നിന്നും ഉതിരുന്ന വലയില്‍ ആണ്‍ചിലന്തി കുരുങ്ങി ചാകുകയും അങ്ങനെ പെണ്‍ചിലന്തിക്കു ഭക്‌ഷണമായിത്തീരുന്നു. ഗര്‍ഭം പേറിയ പെണ്‍ചിലന്തി ഒരു വലി യ മുട്ടയുമായി കറങ്ങി അവസാനം കുറെ കുഞ്ഞുങ്ങള്‍ പുറത്തുവരുന്നു. അവയുടെ ആഹാരമായി തള്ളചിലന്തിയും തീരുന്നു. `ഇട്ടാ വട്ടത്തില്‍ മലയാളി ഇന്നും കറങ്ങുന്നു. ചിരട്ടയിലെ മാക്രികള്‍'.
ഇലക്‌ഷന്‍ 2014- ഒരു സ്വതന്ത്ര അവലോകനം (ഏബ്രഹാം തെക്കേമുറി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക