Image

കേരളം അമ്പലം വിഴുങ്ങികളുടെ പിടിയിലോ?!

ജോസ് കാടാപ്പുറം Published on 29 April, 2014
കേരളം അമ്പലം വിഴുങ്ങികളുടെ പിടിയിലോ?!
തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം രാജ്യത്തെ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ആരാധനാലയമാണ്.
അനന്തപുരിയുടെ പ്രശസ്തി  ഉയര്‍ത്തിയതില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിനും ഒരു പങ്കുണ്ട്. ഇപ്പോള്‍ ലോകത്തില്‍ തന്നെ ഇത്രയധികം നിധി സംഭരിച്ച് സൂക്ഷിച്ചിട്ടുള്ള മറ്റൊരു ആരാധനാലയവും ഇല്ല.
ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കാനും അളവും മൂല്യവും തിട്ടപ്പെടുത്താനും സുപ്രീം കോടതി വിദഗ്ധ സമിതിയെ നിയോഗിച്ച് നടത്തിയ തെളിവെടുപ്പ് തടസ്സപ്പെടുത്താന്‍ രാജകുടുംബാംഗങ്ങള്‍ ശ്രമിച്ചു എന്നാരോപണമുണ്ടായി. അന്ധവിശ്വാസം പ്രചരിപ്പിച്ച്,  ക്ഷേത്രസ്വത്ത് തിട്ടപ്പെടുത്തുന്ന പ്രക്രിയ തടസ്സപ്പെടുത്തരുതെന്ന താക്കീത് സുപ്രീം കോടതി രാജകുടുംബത്തിന് നല്കി.

അമൂല്യനിധികളുടെ യഥാര്‍ത്ഥ മൂല്യനിര്‍ണ്ണയം ഇതേവരെ പൂര്‍ത്തിയായി
ല്ല. കാലാകാലങ്ങളായി വിശ്വാസികള്‍ ക്ഷേത്രങ്ങളില്‍ കാണിക്കയായി നല്കിയ സ്വര്‍ണ്ണങ്ങളും രത്‌നങ്ങളും ഏതെങ്കിലും കുടുംബത്തിന്റെ നന്മയ്ക്കു വേണ്ടിയോ ക്ഷേത്രത്തിനു വേണ്ടിയോ ധൂര്‍ത്തടിക്കാനോ അല്ല മറിച്ച്, ക്ഷേത്രത്തിന്റെ പുരോഗതി ലക്ഷ്യമാക്കിയാണ്. ക്ഷേത്രത്തിന്റെ സ്വത്തുകള്‍ കാത്തുസൂക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ അതിന്റെ ദുരുപയോഗത്തിനു കാരണക്കാരാകുന്നു. അതിനാല്‍ ഏറ്റവുമൊടുവില്‍ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട നിധികളുടെ യഥാര്‍ത്ഥ ചിത്രം ലഭിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന്റെ മുന്‍ സോളിസിറ്റര്‍ ജനറലും പ്രശസ്ത അഭിഭാഷകനുമായ ഗോപാല്‍ സുബ്രമണ്യത്തെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്.

അദ്ദേഹം വിദഗ്ധമായി അന്വേഷിച്ച് കണ്ടെത്തിയത് അമ്പലം വിഴുങ്ങികളായ നടത്തിപ്പുകാരുടെ നടപടികളിലേക്കാണു വെളിച്ചം വീശുന്നത്. മണ്ണില്‍ ഒളിപ്പിച്ചു
വച്ച് സ്വര്‍ണം കടത്തിക്കൊണ്ടു പോയ വിവരം വരെ അമിക്കസ്‌ക്യൂരിയുടെ റിപ്പോര്‍ട്ടിട്ടിലുണ്ട്. രാജഭരണം മണ്ണടിഞ്ഞിട്ടും ഇല്ലാത്ത രാജാവിനെ എഴുന്നള്ളിച്ച് ദാസ്യവൃത്തി നടത്തുകയാണ് കേരള സര്‍ക്കാര്‍.
സര്‍ക്കാരിന്റെ പിടിപ്പ് കേടും, നിഷ്‌ക്രിയത്വവും പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ അമൂല്യസ്വത്തുക്കള്‍ സൂക്ഷിക്കാന്‍ കഴിയാ
ത്ത സ്ഥിതി ഉണ്ടാക്കി.
ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ രാജകുടുംബവുമായി ഒത്തുകളിയാണെ് നടത്തുന്നതെന്ന കുറ്റപത്രമാണ് അമികസ്‌ക്യൂരി തന്റെ നിലപാടിലൂടെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണശില്പങ്ങളും ആഭരണങ്ങളും സ്വര്‍ണ്ണകുടങ്ങളും മറ്റുമുണ്ട്. ഇവയൊക്കെ ക്ഷേത്രത്തിന്റെയും രഷ്ട്രത്തിന്റെയും സ്വത്താണ്.
അല്ലാതെ അധികാരത്തില്‍ നിന്നു പുറത്തായ രാജ കുടുംബത്തിന്റെയാണെന്നു ആധുനിക സമൂഹത്തിന് പറയാന്‍ കഴിയില്ല. ഭരണക്കാരും രാജകുടുംബാംഗങ്ങളും തമ്മിലുള്ള ബന്ധം, നഷ്ടപ്പെട്ടു പോയ നിധി കണ്ടെത്താനുള്ള അന്വേഷണത്തില്‍ അമികസ് ക്യൂരിയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയായിരുന്നു.
തിരുപ്പതി, ഗുരുവായൂര്‍ തുടങ്ങിയ പ്രശസ്ത ക്ഷേത്രമാതൃകയിലുള്ള ഭരണസംവിധാനം എന്തുകൊണ്ട് ഏര്‍പ്പെടുത്തികൂടായെന്ന ചോദ്യം അവശേഷിക്കുന്നു. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും സംരക്ഷിക്കപ്പെടണം, അവയുടെ സ്വത്തുക്കളും കാലാകാലങ്ങളില്‍ സംരക്ഷിക്കപ്പെടണം (മുന്‍കാലങ്ങളിലെ രാജകുടുംബാംഗങ്ങള്‍ അത് നിര്‍വ്വഹിച്ചു പോ
ന്നതിന് കേരളീയ സമൂഹം അവരോട് നന്ദിയുള്ളവരാണ്)
എന്നാല്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ആരു ശ്രമം നടത്തിയാലും കേരള സര്‍ക്കാര്‍ എന്തു മുടന്തന്‍ ന്യായം പറഞ്ഞാലും
ജനങ്ങളും കോടതിയും അംഗീകരിക്കില്ല എന്നതു വസ്തുതയാണു

കേരളം അമ്പലം വിഴുങ്ങികളുടെ പിടിയിലോ?!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക