Image

അക്ഷയതൃതീയ (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍)

Published on 02 May, 2014
അക്ഷയതൃതീയ (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍)
അഷ്ടിക്കു വകയില്ലത്തോര്‍ ഓടുന്നു സ്വര്‍ണം വാങ്ങാന്‍
അക്ഷയതൃതീയയില്‍ വാങ്ങണം ഒരു പവന്‍
ഒരു സെന്റില്‍ പാതിവിറ്റു കൂരയോ മാത്രമായി
എന്നാലും വേണ്ടില്ലഹോ ഐശ്വര്യം ലഭിക്കേണം

ഈദിനം സ്വര്‍ണം വാങ്ങൂ സൌഭാഗ്യം ഇരട്ടിക്കും
പട്ടിണി മാറിക്കിട്ടും മാളിക താനേ വരും
പത്രത്തില്‍ പരസ്യങ്ങള്‍ ടീവിയില്‍ ആഘോഷങ്ങള്‍
മലയാളി കുതിക്കുന്നു ക്ഷയിക്കുന്നു മടിശീല !!!

സ്വര്‍ണത്തില്‍ അടയിരുന്നു സുഖിക്കുന്നു വ്യാപാരികള്‍
സ്വര്‍ണം വിരിയിക്കുവാന്‍ മൂഡരാം സാധുക്കളും
ഇനിയും പലദിനം ഭാവിയില്‍ സൃഷ്ടിച്ചീടും
വാണിഭം കൊഴുപ്പിക്കാന്‍ കറുപ്പങ്ങു വെളുപ്പിക്കാന്‍

ഇടവം പതിനേഴിന്‌ സാരി വാങ്ങിച്ചെന്നാല്‍
ഒരിയ്‌ക്കലും അലക്കണ്ട ഐശ്വര്യം താനേ വരും
പാഞ്ചാലീ വസ്‌ത്രാക്ഷേപം ഓര്‍ക്കണം ഭക്തിയോടെ
അനുഗ്രഹം ലഭിച്ചീടും സാരികള്‍ വാങ്ങിക്കൂട്ടൂ ....

കുണ്ഡലം വാങ്ങിക്കുവാന്‍ ജനുവരി അത്യുത്തമം
കുണ്ഡലം ധരിച്ചെന്നാല്‍ ഗുണ്ടകള്‍ അടുക്കില്ല
വരുവിന്‍ മാലോകരെ നിങ്ങള്‍ക്കായ്‌ പലദിനം
ഈ ദിനം നഷ്ടപ്പെട്ടാല്‍ നാളുകള്‍ എണ്ണപ്പെട്ടു

ഗണികന്മാര്‍ ചുറ്റും വല വെച്ചങ്ങിരിക്കുന്നു
കുരുങ്ങിയ വലയില്‍പെട്ട്‌ ഞരക്കങ്ങള്‍ കേള്‍ക്കാം ചുറ്റും
കമ്പോള സംസ്‌ക്കാരം ചുഴലിയായി വീശിടുന്നു
ശവംതീനി പക്ഷികള്‍ വട്ടമിട്ടു പറക്കുന്നു ...
അക്ഷയതൃതീയ (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍)
Join WhatsApp News
vayanakkaran 2014-05-02 19:28:54

അക്ഷയത്രിതീയയിൽ സ്വർണ്ണം വാങ്ങാൻ

അഷ്ടിക്കു വകയില്ലാത്തോർ ഓടുന്നിതാ

ഉള്ള പുരയിടം വിറ്റാലെന്താ

ഐശ്വര്യം മാത്രമവർക്കു ലക്ഷ്യം

vaayanakkaaran 2014-05-02 19:39:19
ഇതെന്തൊരു എഡിറ്റിങ്ങാ എഡിറ്റരെ? എഴുതിയതിൽ പകുതി വെട്ടി, എന്റെ പേരും മാറ്റി!
അഭിപ്രായതൊഴിലാളി 2014-05-03 12:26:39
പ്രിയ പത്രാതിപർക്കു എന്റ്റെ കൊരനായിക്ക് നിങ്ങൾ എന്തിനാണ് പിടിച്ചിരിക്കുന്നത്. ബ്ലോക്ക്‌ ചെയ്യിതിരിക്കുന്ന കമന്റ്‌ കോളംസ് തുറക്കാൻ വയ്യേ. ഞങ്ങടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്രിയത്തിനുമേലാണ് നിങ്ങൾ കൈവച്ചിരിക്കുന്നത്. അഭിപ്രായം പറയാൻ കഴിയാതെ പലരും ശ്വാസം മുട്ടി മരിക്കാൻ സാദ്ധ്യതയുണ്ട്. അതിനു നിങ്ങൾ ഉത്തരവാതികൾ ആകണോ? ഞങ്ങളോട് കാണിക്കുന്ന ഈ മനോഭാവം എന്തുകൊണ്ട് നിങ്ങൾ എഴുത്ത്കാരോട് കാണിക്കുന്നില്ല? അവര് എന്ത് ചവറു എഴുതിയാലും അത് നിങ്ങൾ പ്രസിദ്ധീകരിക്കും? അഭിപ്രായം പറയുന്നവരുടെ അംഗങ്ങൾ നിങ്ങൾ ഓരോന്നായി മുറിക്കും. ആ 'വായനാക്കാരാൻ' ന്റെ ശരീരത്തിന്റെ മിക്ക ഭാഗങ്ങങ്ങളും നിങ്ങൾ വെട്ടി കളഞ്ഞതായിട്ടാണ് അങ്ങേരുടെ എഴുത്തിൽ നിന്ന് മനസിലാകുന്നത്. ഞങൾ അഭിപ്രായ തൊഴിലാളികളുടെ മനോവീര്യം കെടുത്താൻ നിങ്ങൾ നോക്കണ്ട. ഞങ്ങൾ പല രൂപത്തിലും ഭാവത്തിലും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് പ്രത്യക്ഷപ്പെടും. എഴുത്ത്കാരായിട്ടും വരും. അഭിപ്രായ തൊഴിലാളികളെ സംഘടിച്ചു സംഘടിച്ചു ശക്തരാകുവിൻ
vaayanakkaaran 2014-05-04 14:49:56
ഈ കമന്റിന്റെ തലയാണോ വാലാണോ വെട്ടപ്പെടാൻ പോകുന്നതെന്ന് അറിയില്ല, അതുകൊണ്ട് വരികള്ക്ക് മുകളിലും അടിയിലും ഇടക്കും വായിക്കുക. 

മത്തായിയുടെ സുവിശേഷം 13:24-29:
24 അവൻ മറ്റൊരു ഉപമ അവർക്കും പറഞ്ഞുകൊടുത്തു: “സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു.

25 മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു, കോതമ്പിന്റെ ഇടയിൽ കള വിതെച്ചു പൊയ്ക്കളഞ്ഞു.

26 ഞാറു വളർന്നു കതിരായപ്പോൾ കളയും കാണായ്‍വന്നു.

27 അപ്പോൾ വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്നു: യജമാനനേ, വയലിൽ നല്ലവിത്തല്ലയോ വിതെച്ചതു? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു.

28 ഇതു ശത്രു ചെയ്തതാകുന്നു എന്നു അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അതു പറിച്ചുകൂട്ടുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോടു ചോദിച്ചു.

29 അതിന്നു അവൻ : ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പും കൂടെ പിഴുതുപോകും.

അഭിപ്രായതൊഴിലാളി, എഴുത്തുകാർ ഗോതമ്പു വിതക്കുകയും  മറ്റുള്ളവരും, അവർ തന്നെ അപരനാമത്തിലും,  നല്ല കമന്റു വളമിടുകയും ചെയ്യട്ടെ. അതിനിടയിൽ കള നട്ടാൽ യജമാനൻ ഉടനെ പറിച്ചു കളയും ( കള പറിക്കുന്നത് കോതമ്പിനു കേടാണെന്ന് യേശു പറഞ്ഞെങ്കിലും)  
വിദ്യാധരൻ 2014-05-05 13:40:24
വായനക്കാരൻ മത്തായിച്ചന്റെ സുവിശേഷം മൂന്നിറെ പന്ത്രണ്ടു വായിച്ചിട്ട് വേണമായിരുന്നു മറ്റുള്ള വാക്യങ്ങൾ വായിക്കെണ്ടിയിരുന്നത്. "ഒരു കർഷകൻ തന്റെ വയലിൽ നിന്ന് കൊതംമ്പിനെ മുപ്പ്ലികൾ കൊണ്ട് വലിച്ചുകൂടി കാറ്റത്ത്‌ പാറ്റി നല്ലതിനെ അവന്റെ പത്തായങ്ങളിൽ സമാഹരിക്കുകയും പതിരിനെ കെടാത്ത അഗ്നിയിൽ ചുട്ടു കളയുകയും ചെയ്യും" എന്ന് പറഞ്ഞതുപോലെ മലയാള സാഹിത്യത്തിൽ കടന്നു കൂടിയിരിക്കുന്ന പതിരുകൾ വിമർശനമാകുന്ന മുപ്പല്ലികൾ കൊണ്ട് വാരികൂട്ടി പാറ്റി ചുട്ടുകളയുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക