തിരുവനന്തപുരം: ഫേസ്‌ബുക്കിലൂടെ തന്നെ അപമാനിക്കുന്നവര്‍ക്കെതിരെ നടി രഞ്‌ജിനി
ഹരിദാസ് സൈബര്‍ സെല്ലിന് പരാതി നല്‍കി. കൊച്ചി സൈബര്‍ സെല്ലില്‍
നേരിട്ടെത്തിയാണ് രഞ്‌ജിനി പരാതി നല്‍കിയത്.
ലൈംഗികതകളും മറ്റു
വൃത്തികേടുകളുമാണ് ചിലര്‍ ഫേസ്‌ബുക്കിലെഴുതുന്നതെന്നും ഇത് അംഗീകരിക്കാന്‍
കഴിയില്ലെന്നും രഞ്‌ജനിയുടെ പരാതിയില്‍ പറയുന്നു. തന്നെ മോശമായി ചിത്രീകരിക്കുക
മാത്രമല്ല, തനിയ്‌ക്ക് വധഭീഷണിയും ഉണ്ടായിരുന്നെന്ന് രഞ്‌ജിനി പരാതിപ്പെടുന്നു.
കമന്റുകള്‍ വരുന്നത് വിദേശത്തുനിന്നാണെന്നുമാണ് കണ്ടെത്തല്‍.
2013 മെയ്
13ന് നല്‍കിയ പരാതിയില്‍ മേല്‍ നടപടികളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് രഞ്‌ജിനി
വീണ്ടും പരാതി നല്‍കിയത്. തനിക്കെതിരെ മോശമായ കമന്റുകള്‍ പോസ്റ്റ് ചെയ്‌തവരുടെ
പേരുവിവരങ്ങള്‍ സഹിതമാണ് രഞ്‌ജിനി ആദ്യ പരാതി നല്‍കിയിരുന്നത്. എന്നാല്‍ പൊലീസ്
നടപടി സ്വീകരിക്കാത്തതിനാലാണ് താന്‍ വീണ്ടും പരാതി നല്‍കാന്‍
നിര്‍ബന്ധിതയായതെന്നും ഈ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കുമെന്നാണ്
പ്രതീക്ഷയെന്നും രഞ്‌ജിനി ഹരിദാസ് പറഞ്ഞു.