Image

വ്യാജവാര്‍ത്ത: ദിലീപ്‌ സൈബര്‍ സെല്ലിന്‌ പരാതി നല്‍കി

Published on 10 May, 2014
വ്യാജവാര്‍ത്ത: ദിലീപ്‌ സൈബര്‍ സെല്ലിന്‌ പരാതി നല്‍കി
കൊച്ചി: ദിലീപും കാവ്യ മാധവനും വിവാഹിതരാകുന്നു എന്ന വ്യാജ വാര്‍ത്ത പേരില്‍ നടന്‍ ദിലീപ്‌ സൈബര്‍ സെല്ലിന്‌ പരാതി നല്‍കി.

ദിലീപിന്റെ പേരിലുള്ള ഒരു ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന്‌ പുറത്തേക്ക്‌ വന്ന ട്വീറ്റ്‌ ആണ്‌ വിവാദങ്ങള്‍ക്ക്‌ കാരണമായത്‌. എന്നാല്‍ ദിലീപിന്‌ സ്വന്തമായി ട്വിറ്റര്‍ അക്കൗണ്ടില്ല.

ജൂണ്‍ 25 ന്‌ കാവ്യാ മാധവന്റെ കഴുത്തില്‍ മിന്നുകെട്ടും എന്നായിരുന്നു ട്വീറ്റ്‌. സംഭവം സത്യമാണെന്ന്‌ കരുതി പലരും മറുപടികള്‍ അയച്ചു. പലരും റിട്വീറ്റ്‌ ചെയ്‌തു. അല്‍പ സമയം കൊണ്ട്‌ തന്നെ വാര്‍ത്ത സൈബര്‍ ലോകത്ത്‌ വൈറലായി.

സ്ഥിരീകരണം തേടി ദിലീപിനും കാവ്യക്കും ഫോണ്‍ വിളികള്‍ എത്തി. അങ്ങനെ ചിന്തിച്ചിട്ട്‌ പോലും ഇല്ലെന്നും പ്രചരിക്കുന്നത്‌ വ്യാജ വാര്‍ത്തയാണെന്നും ദിലീപ്‌ പ്രതികരിച്ചു. കാവ്യയുടെ വീട്ടുകാരും ഇതേ രീതിയില്‍ തന്നെയാണ്‌ പ്രതികരിച്ചത്‌.
വ്യാജവാര്‍ത്ത: ദിലീപ്‌ സൈബര്‍ സെല്ലിന്‌ പരാതി നല്‍കി
Join WhatsApp News
Truth man 2014-05-10 13:42:58
Dileep said that Kavya,s life broken with him ,and then his life
broken by her.So the the problem solved .So you can marry together .Nobody here to brake your life anymore

Who said this media
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക