Image

ശബരീനാഥിന്റെ കാറുകള്‍ ലേലം ചെയ്തു

Published on 19 November, 2011
ശബരീനാഥിന്റെ കാറുകള്‍ ലേലം ചെയ്തു
തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യുതട്ടിപ്പുകേസ്സിലെ മുഖ്യപ്രതി ശബരീനാഥിന്റെ ആഡംബര കാറായ സ്‌കോഡാ സൂപ്പര്‍ ലേലത്തില്‍ നേടിയ കാലടി സ്വദേശി സെല്‍വരാജ് പിന്നീട് കൈമലര്‍ത്തി. പണം കെട്ടിവയ്ക്കാനാകില്ലെന്ന് ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് കരുതല്‍ നിക്ഷേപമായി നല്‍കിയിരുന്ന 50,000 രൂപ ജില്ലാ കോടതി റിസീവര്‍ എ.പി. അജയന്‍ കണ്ടുകെട്ടി. വാഹനത്തിന്റെ അറ്റകുറ്റപ്പണി തീര്‍ത്ത് കോടതിയിലും തിരികെ പിടാരംഎസ്റ്റേറ്റിലും എത്തിച്ചതിനും മറ്റ് അനുബന്ധച്ചെലവുകള്‍ക്കുമായി വേണ്ടിവന്ന തുക ഇയാളില്‍ നിന്ന് ഈടാക്കുന്നതിലുള്ള സിവില്‍ നടപടിയും സ്വീകരിക്കും.

13,20,000 രൂപ മതിപ്പുവില നിശ്ചയിച്ച വാഹനം വെറും ആയിരം രൂപ കൂട്ടിവിളിച്ചാണ് ഇയാള്‍ ലേലം നേടിയത്. ഈ വാഹനത്തിന്റെ ലേലത്തില്‍ മറ്റാരും പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമായിരുന്നു.

ശബരിയുടെ കാറുകളില്‍ ടാറ്റാ ഇന്‍ഡിക്കാ മതിപ്പു തുകയായ 1,20,000 രൂപയുടെ ഇരട്ടിയിലധികത്തിനാണ് ലേലം കൊണ്ടത്. 2,52,000 രൂപയ്ക്ക് നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശി രാജീവ് വാഹനം സ്വന്തമാക്കി.

11,30,000 രൂപ മതിപ്പുവില നിശ്ചയിച്ച ഹോണ്ട സി.ആര്‍.വി. 12,00,500 രൂപയ്ക്ക് ശംഖുംമുഖം സ്വദേശി ടോണി ലേലത്തില്‍ പിടിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക