Image

2006-ന് മുമ്പ് വിരമിച്ചവരുടെ പെന്‍ഷന്‍ പുതുക്കണമെന്ന് സി.എ.ടി.

Published on 19 November, 2011
2006-ന് മുമ്പ് വിരമിച്ചവരുടെ പെന്‍ഷന്‍ പുതുക്കണമെന്ന് സി.എ.ടി.
ന്യൂഡല്‍ഹി: ആറാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2006-ന് മുമ്പ് വിരമിച്ച കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പുതുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. സി.എ.ടി.യുടെ ഈ ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും. ആനുകൂല്യം നഷ്ടപ്പെട്ടവരുടെ പരാതിയിലാണ് ഉത്തരവ്.

2006 ജനവരി ഒന്ന് മുതലാണ് ശുപാര്‍ശകള്‍ പ്രാബല്യത്തില്‍ വന്നത്. ഭേദഗതികളോടെ നടപ്പാക്കിയ ശുപാര്‍ശകള്‍ കാരണം, 2006 ജനവരി ഒന്നിനു മുമ്പ് വിരമിച്ചവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തയ്യാറാക്കിയപ്പോള്‍ കുറവുണ്ടായി. ഇതിനെതിരെയാണ് പെന്‍ഷന്‍കാര്‍ കോടതിയെ സമീപിച്ചത്.

സി.എ.ടി.യുടെ ഉത്തരവ് മൂന്ന് മാസത്തിനകം നടപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പെന്‍ഷന്‍ തുക പുതുക്കി കുടിശ്ശികയടക്കം വിതരണം ചെയ്യാനാണ് നിര്‍ദേശം.

ജസ്റ്റിസ് വി.കെ. ബാലി, അംഗങ്ങളായ എം.എല്‍. ചൗഹാന്‍, ഡോ. വീണാ ചൊത്രെ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക