Image

മുല്ലപ്പെരിയാറിലെ ചോര്‍ച്ച ഗൗരവമായി കാണും: മുഖ്യമന്ത്രി

Published on 19 November, 2011
മുല്ലപ്പെരിയാറിലെ ചോര്‍ച്ച ഗൗരവമായി കാണും: മുഖ്യമന്ത്രി
കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയതായി വിള്ളലും ചോര്‍ച്ചയും രൂപപ്പെട്ടതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍, ഇതില്‍ ജനങ്ങള്‍ക്ക് ആശങ്കപ്പെടാനൊന്നുമില്ല. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിദഗ്ദ്ധസമിതിയും ഞായറാഴ്ച മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഭാവി നടപടികള്‍ കൈക്കൊള്ളും-മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക