Image

പാമോയില്‍കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റി

Published on 19 November, 2011
പാമോയില്‍കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റി
തിരുവനന്തപുരം: പാമോയില്‍ കേസിന്റെ തുടര്‍വിചാരണ തൃശൂര്‍ വിജിലന്‍സ് കോടതിയിലേയ്ക്ക് മാറ്റിക്കൊണ്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവായി. കേസ് മാറ്റാന്‍ ഹൈക്കോടതി ജഡ്ജിമാരുടെ കമ്മിറ്റി യോഗം കഴിഞ്ഞ മാസം തന്നെ തീരുമാനിച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇന്നാണുണ്ടായത്.

ഇതിനോടൊപ്പം സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരായ കോടതിയലക്ഷ്യ കേസും തൃശൂര്‍ വിജിലന്‍സ് കോടതിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിയെ ആക്ഷേപിച്ചുവെന്നതാണ് പി.സി.ജോര്‍ജിനെതിരായ കേസ്. തിരുവനന്തപുരം കോടതിയിലെ ജഡ്ജി പി.കെ.ഹനീഫ് പിന്നീട് കേസിന്റെ വിചാരണ നടപടികളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് കേസിന്റെ വിചാരണ തൃശൂരിലേയ്ക്ക് മാറ്റാന്‍ തീരുമാനമായത്.

1992ല്‍ ചട്ടങ്ങള്‍ ലംഘിച്ച് പാമോയില്‍ ഇറക്കുമതി ചെയ്തതില്‍ സംസ്ഥാനത്തിന് 2 കോടിയുടെ നഷ്ടമുണ്ടായെന്നാണ് വിജിലന്‍സ് കേസ്. മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ, ഗവണ്‍മെന്റ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് പ്രതികള്‍. പരേതനായ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനും പ്രതിയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക