Image

കമന്റുകള്‍ എഴുതുന്നവരുടെ ശ്രദ്ധക്ക്

Published on 22 May, 2014
കമന്റുകള്‍ എഴുതുന്നവരുടെ ശ്രദ്ധക്ക്
വ്യക്തിപരമായി ആക്ഷേപിക്കുന്ന കമന്റുകള്‍ ദയവായി എഴുതാതിരിക്കുക. വ്യംഗ്യമായായും നീണ്ട കത്തില്‍ എവിടെയെങ്കിലുമൊക്കെയായും ആക്ഷേപകരമായ പരാമര്‍ശങ്ങളിടുന്നത് പലപ്പോഴും പത്രാധിപരുടെ കണ്ണില്‍ പെടാതെ പോകും. അതു തന്നെയാണു അവരുടെ ലക്ഷ്യവും.
അതു എന്തായാലും അനുവദിക്കാനാവില്ല. വ്യാജപ്പേരില്‍ ഒളിച്ചിരുന്നു മറ്റുള്ളവരെ ആക്ഷേപിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത് ശരിയല്ല. ഓരോ ഐറ്റത്തിലും ഉള്ള ഗുണവും ദോഷവും ആശയങ്ങളും ചര്‍ച്ചാ വിഷയമാക്കാമെന്നല്ലാതെ, എഴുതിയ ആളേപറ്റി പറയേണ്ട കാര്യമില്ല. ശരിയല്ലാത്ത നടപടികള്‍ അംഗീകരിക്കുന്ന പ്രശ്‌നവുമില്ല.
എഡിറ്റര്‍
Join WhatsApp News
Anthappan 2014-05-23 07:28:04
Dear Editor, By respecting your stand on the comments made by the commentators in your comment column; I would like to make the following comment. There is nothing wrong in some one disguising there real name and making a comment on someone and his or her writing, specifically by mentioning there name. The following comment is made by someone about the white house and Obama and operation style. As a leader and prudent person, I don’t think Obama is intimidated and going to call CNN’s editor and asking him to take out all the comments he doesn’t like. Rather, I believe as brilliant politician and leader he would probably look into the worst and most negative comment and learn from it. Malayalee writers need to grow up and leave the Editor and commentators alone, if the comment is not obscene and ugly. Of course, the Editor has the ultimate power to trash any comment he or she thinks not appropriate for the context. I see some good commentators like Vidyaadharan putting pressure on writers and provoke them. A thinking person can easily understand that it is to find out the depth of the writing and writer in that topic. It helps to refine the writing of writers and make it interesting for the readers. I request the readers and the writers to look at the example shown here, a comment taken from CNN about the management of Obama’s White House. I leave it for your analysis and judgement. Post as Anthappan Show 3 New Comments • o − o + o politicalcynic • 14 hours ago Funny-CNN manages to ignore the most glaring facts about the Obama administration's failures (speaking as one who, sadly, voted for him in 2008): He consistently responds to the worst situations (e.g. spying on US citizens, Fast and Furious, the IRS situation) by disclaiming any knowledge of what is going ON in his own Administration. It is NOT the individual incidents, but rather the pattern of behavior that Obama has demonstrated, which has led me to conclude that he is either: (a) a liar; (b) entirely incompetent; (c) unwilling to accept any responsibility for anything; or (d) all of the above. In any case-he is a disaster by any rational measure. Were it not for the left's ideological insistence on supporting him, he would, by now, have the lowest approval ratings in history. Any objective look at his record demonstrates that his Presidency, on the whole, is a failure. see more o 527 Voting has changed. Learn more
വിദ്യാധരൻ 2014-05-23 09:49:16
പരിഹാസ വിമർശനത്തിലൂടെ കേരളസംസ്കാരത്തെ ശുദ്ധീകരിച്ചു കൊണ്ടുവരുന്നാതിൽ ഗണനീയമായ ഒരു പങ്കു വഹിച്ച വ്യക്തിയാണ്, ഏകദേശം മൂന്നൂറു വർഷങ്ങൾക്കു മുൻപ് കേരളാത്തിൽ ജീവിച്ചിരുന്ന കുഞ്ചൻ നമ്പിയാർ. എല്ലാത്തരത്തിലും എല്ലാത്തലങ്ങളിലും കാണപ്പെടുന്ന അനീതികളെ ചെറുത്തു തോല്പ്പിക്കുക എന്ന ധർമ്മത്തിൽ ഉറച്ചു നിന്നുകൊണ്ടാണ് അദ്ദേഹം തൻറെ കാവ്യ രചനകൾ നടത്തിയത്. താൻ നേരിൽ കണ്ട അനീതികളും മറ്റും തുറന്നു കാണിക്കുന്നതിൽ കൂർത്തു മൂർത്ത പരിഹാസശരങ്ങൾ തൊടുത്തു വിടുന്നതിലും നമ്പ്യാർക്ക് യതൊരു മടിയും ഉണ്ടായിരുന്നില്ല. ജനദ്രോഹവും അധാർമ്മികവുമായ ചെയ്യിതികളിൽ ഏർപ്പെടുന്നവരെ, അവർ എത്ര തന്നെ ഉന്നതസ്ഥാനീയർ ആയിരുന്നാലും, നിശിതമായി നമ്പ്യാർ വിമർശിച്ചിരുന്നു. അഴിമതിക്കാർ, പണക്കൊതിയന്മാർ, ദുരാഗ്രഹികൾ, അഹങ്കാരികൾ, അസ്ന്മാർഗ്ഗികൾ, നന്ദികെട്ടവർ, അവിവേകികൾ, മദ്യപാനികൾ, ഏഷണിക്കാർ, അസൂയാലുക്കൾ, വിടന്മാർ, വേശ്യകൾ കപടസന്യാസിമാർ, ചതിയന്മാർ കൂടാത വായിക്കാതെയും ഗ്രഹപാഠങ്ങൾ ചെയ്യാതെയും പണ്ഡിതരും സാഹിത്യകാരന്മാരായി ചമഞ്ഞു നടക്കുന്നവരെയും ഇദ്ദേഹം തൻറെ പരിഹാസ വാൾമുനകൊണ്ട് കുത്തി കീറിയിട്ടുണ്ട്. പരിഹാസത്തിന്റെ ചില ഉദാഹരണങ്ങൾ ഇവിടെ വായനക്കാർക്കായി ചേര്ക്കുന്നു. 1.) കാര്യക്കാരൻ കളവു തുടർന്നാൽ കാരമേല്ള്ളവർ കട്ട് മുടിക്കും 2) കോഴകൊണ്ടെന്നു നമ്മക്ക് തന്നീടുകിൽ ആഴിക്കു മദ്ധ്യത്തിൽ അത്രമാത്രം ദിക്കിൽ വാഴുന്ന നിന്നോട് ചോദ്യമില്ലിങ്ങടോ, 3) കാഷിക്കപ്പുറമെങ്കിലും ഇന്നൊരു കാശിനു വകയുണ്ടെന്നാൽ മണ്ടും, 4) പത്തുപണത്തിനു വകയുണ്ടെന്നാൽ വൃദ്ധന്മാർക്കും പെണ്ണ്കിടക്കും, 5) പണമുള്ളവനെ അകത്തു കരേറ്റും ഗുണമുള്ളവനെ തള്ളിയയക്കും, 6) ഉപ്പു ചുമന്നു നടക്കുന്നവനൊരു കപ്പല് കടലിലിറക്കാൻ മോഹം 7) അനുഭവ രസികന്മാരോടുരച്ചേ ഗുണഗണ ദോഷം അറിഞ്ഞീടാവൂ 8) വിഷ വൃക്ഷം മുളക്കുമ്പോൾ പിഴുതങ്ങു കളയാഞ്ഞാൽ വിഷമമായിവരും മൂത്താൽ മഴുകൊണ്ടും എളുതല്ല 9) താളക്കാരന് മാത്ര പിഴച്ചാൽ തകിലറിയുന്നവനവതാളത്തിൽ 10) ചൊല്ലുന്ന നൃപനിഹ കൊല്ലും സചിവൻ കൊല്ലും നൃപനിഹ തിന്നും സചിവൻ. ഇപ്പോൾ ഇത്ര മാത്രം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക