Image

അപ്പോത്തിക്കരി: അഭിരാമി നായിക

Published on 23 May, 2014
അപ്പോത്തിക്കരി: അഭിരാമി നായിക
അഭിരാമിയെ നായികയാക്കി മാധവ്‌ രാംദാസ്‌ ഒരുക്കുന്ന ചിത്രത്തില്‍ സുരേഷ്‌ ഗോപി നായകനാകുന്നു. ജയസൂര്യ, ആസിഫ്‌ അലി, മീര നന്ദന്‍ എന്നിവരും എത്തുന്നു. ഡോക്ടര്‍ എന്ന വാക്കിന്റെ ഒരു മലയാളം വാക്കാണ്‌ അപ്പോത്തിക്കരി. ചിത്രത്തില്‍ സുരേഷ്‌ ഗോപി ഡോക്ടറുടെ വേഷത്തിലാണ്‌ എത്തുന്നത്‌. ഡോക്ടര്‍ വിജയ്‌ നമ്പ്യാര്‍ എന്നാണ്‌ സുരേഷ്‌ ഗോപിയുടെ കഥാപാത്രത്തിന്റെ പേര്‌. ഡോക്ടര്‍ വിജയ്‌ നമ്പ്യാരായി സുരേഷ്‌ ഗോപി എത്തിക്‌സുകള്‍ മുറുകെ പിടിയ്‌ക്കുന്ന ഡോക്ടറാണ്‌ വിജയ്‌ നമ്പ്യാര്‍. ചിത്രത്തില്‍ ജയസൂര്യ ഒരു രോഗിയുടെ വേഷത്തിലാണ്‌ എത്തുന്നത്‌. അഭിരാമിയാകട്ടെ ഗൈനക്കോളജിസ്റ്റിന്റെ റോളിലും.

ഇന്ദ്രന്‍സ്‌, ജയരാജ്‌ വാര്യര്‍, തമ്പി ആന്റണി, അരുണ്‍, സീമ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്‌. ചിത്രീകരണം പൂര്‍ത്തിയായി.
അപ്പോത്തിക്കരി: അഭിരാമി നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക