Image

ആകാശഗംഗ തമിഴിലേക്ക്‌ റീമേക്ക്‌ ചെയ്യുന്നു, ലക്ഷ്‌മി മേനോന്‍ നായികയായേക്കും

Published on 26 May, 2014
ആകാശഗംഗ തമിഴിലേക്ക്‌ റീമേക്ക്‌ ചെയ്യുന്നു, ലക്ഷ്‌മി മേനോന്‍ നായികയായേക്കും
മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ഹൊറര്‍ സിനിമ ആകാശം ഗംഗ റീമേക്ക്‌ ചെയ്യാന്‍ സംവിധായകന്‍ വിനയന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ്‌ ആകാശഗംഗയുടെ റീമേക്കിനെപ്പറ്റി വാര്‍ത്ത പരക്കുന്നത്‌. ചിത്രം തമിഴിലേക്കാണ്‌ വിനയന്‍ റീമേക്ക്‌ ചെയ്യുന്നതെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. മലയാളിയും തമിഴിലെ യുവനടിയുമായ ലക്ഷ്‌മി മേനോനാണ്‌ ചിത്രത്തില്‍ നായികയാവുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. വാര്‍ത്ത വിനയന്‍ നിഷേധിച്ചിട്ടില്ല. എ

ഹൊറര്‍ സിനിമകള്‍ സംവിധാനം ചെയ്യുന്നതില്‍ ശ്രദ്ധേയനാണ്‌ വിനയന്‍. എന്നാല്‍ സംഘടനാപ്രശ്‌നങ്ങള്‍ കാരണം വിനയന്റെ ചിത്രങ്ങള്‍ മിക്കതും പരാജയപ്പെടുകയാണ്‌. ചിത്രം തമിഴിലേക്ക്‌ മാറ്റുമ്പോള്‍ ആരൊക്കയാവും അഭിനേതാക്കള്‍. മലയാളത്തില്‍ ദിവ്യ ഉണ്ണി, മയൂരി എന്നിവരാണ്‌ ഗംഗ എന്ന കഥാപാത്രത്തെ അതരിപ്പിച്ചത്‌.

ആകാശഗംഗ തമിഴിലേക്ക്‌ റീമേക്ക്‌ ചെയ്യുന്നു, ലക്ഷ്‌മി മേനോന്‍ നായികയായേക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക