Image

ഈ കോണ്‍ഗ്രസിനു വോട്ട് ചെയ്യാന്‍ എന്ത് യോഗ്യത? - ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍,യു.കെ

ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍,യു.കെ Published on 31 May, 2014
ഈ കോണ്‍ഗ്രസിനു വോട്ട് ചെയ്യാന്‍ എന്ത് യോഗ്യത? - ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍,യു.കെ
ഈ കോണ്‍ഗ്രസിനു വോട്ട് ചെയ്യാന്‍ എന്തെങ്കിലും ഒരു കാരണം പറഞ്ഞു തരാമോ? എന്നാ ചോദ്യം ഇലക്ഷന്‍ സമയത്ത് എഎപിക്കാരും ഇടതുപക്ഷക്കാരും ചോദിക്കുന്നത് കേട്ടു. 1947 ല്‍ ഇന്ത്യ എന്ന രാജ്യം കോണ്‍ഗ്രസിന്റെ കൈയില്‍ എത്തുമ്പോള്‍ എന്തായിരുന്നു അവസഥ എന്ന പരിശോധിച്ചിട്ട് മതിയായിരുന്നു ഈ ചോദ്യം ഉന്നയിക്കാന്‍ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കോണ്‍ഗ്രസ് ഇപ്പോള്‍ ഏറ്റു വാങ്ങിയ തോല്‍വി അനിവാര്യം തന്നെ ആയിരുന്നു. കാരണം കോണ്‍ഗ്രസ് ചെയ്ത പല കാര്യങ്ങളും ജനങ്ങളെ ബോദ്ധ്യപ്പെടുത്തി ചെയ്യാന്‍ കഴിഞ്ഞില്ല. അതില്‍ ഒന്നായിരുന്നു ഗ്യാസിന്റെ വിലവര്‍ദ്ധനവ്. പലപ്പോഴും പലതരത്തില്‍ ഉള്ള സാഹചര്യത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നടത്തുന്ന ഭരണം ആയിരുന്നു എന്ന് സാധാരണക്കാര്‍ക്ക് തോന്നി എന്നതിന്റെ തെളിവ് ആയിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന. അതുമാത്രം അല്ല ഘടകക്ഷികള്‍ നടത്തുന്ന അഴിമതികള്‍ ദൃതരാഷ്ട്രറെ പോലെ നോക്കി ഇരിക്കേണ്ടി വന്നു കോണ്‍ഗ്രസിന്. ആ ഘട്ടത്തില്‍ രാജിവച്ചു ഒഴിവായിരുന്നു എങ്കില്‍ ഇതില്‍ കൂടുതല്‍ പ്രസക്തി കോണ്‍ഗ്രസിനു നേടാന്‍ കഴിഞ്ഞേനെ.
ഇതെല്ലാം പറയുമ്പോളും കോണ്‍ഗ്രസ് എവിടെ നിന്നും തുടങ്ങി ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്ന് ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നാവും. 1947 എന്തായിരുന്നു ഇന്ത്യ എന്ന രാജ്യം, ഇന്നു എവിടെ നില്‍ക്കുന്നു എന്ന് കോണ്‍ഗ്രസ് എന്തിനു വോട്ട് ചെയ്യണം എന്ന് ചോദിക്കുന്നവര്‍ ചിന്തിക്കുന്നത് നന്നാവും.

27.5 കോടി ഹിന്ദുക്കള്‍ 7 കോടി തൊട്ടുകൂടാത്തവര്‍ 3.5 കോടി മുസ്ലീങ്ങള്‍ 70 ലക്ഷം ക്രിസ്ത്യാനികള്‍, 60 ലക്ഷം സിക്കുകാര്‍, ഒരു ലക്ഷം പാഴ്‌സികള്‍, ഇരുപത്തിനാലായിരം യഹൂദര്‍ ഇവരുടെയായിരുന്നു ഇന്ത്യ. ഇവരുടെ നാട്ടുഭാഷയില്‍ ഇവര്‍ക്ക് സംസാരിക്കാന്‍ പോലും കഴിയില്ലായിരുന്നു. പതിനഞ്ചു ദേശീയ ഭാഷകള്‍ അത് കൂടാതെ 845 ഭാഷകള്‍ തെക്കുനിന്നു വരുന്ന മദ്രാസി തല കുലുക്കിയാല്‍ അതെ എന്നാണ് അര്‍ത്ഥം എങ്കില്‍ സിക്കുകാരന്‍ തലകുലുക്കിയാല്‍ അല്ല എന്നാണ് അര്‍ത്ഥം.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനസംഖ്യയോളം വരുന്ന കുഷ്ടരോഗികളും, ബെല്‍ജിയത്തിലെ ജനസംഖ്യയോളം പുരോഹിതരും, ഹോളണ്ടിനെ നിറക്കാന്‍ പാകത്തിന് യാചകരും 110 ലക്ഷം വിശുദ്ധരും  മനുഷ്യരുടെ തലകൊയ്യുന്ന നാഗന്മാരും, വിവിധ ഗോത്രവര്‍ഗ്ഗക്കാരും, ഒരു കോടിയോളം വരുന്ന അലഞ്ഞു തിരിയുന്ന പാമ്പാട്ടികള്‍ ഞാണിന്‍ മേല്‍ കളിക്കുന്നവര്‍, മരുന്ന് വില്‍പ്പനക്കാര്‍ ഇവര്‍ എല്ലാം ആയിരുന്നു ഇന്ത്യക്കാര്‍. റോമില്ല താപ്പറുടെ പുസ്തകത്തില്‍ പറയുന്നത് ഇന്ത്യ എന്നാല്‍ യൂറോപ്യരുടെ മനസ്സില്‍ പാമ്പാട്ടികളുടെയും ഞാണിന്മേല്‍ കളിക്കാരുടെയും നാട് എന്നായിരുന്നു.
ഇവിടെ ഒരു ദിവസം 38000 പേര്‍ ജനിച്ചിരുന്നു അതില്‍ നാലില്‍ ഒന്ന് 5 വയസു തികയുന്നതിന് മുന്‍പ് മരിക്കുകയും ചെയ്യുന്നു. പോഷകഹാര കുറവുകൊണ്ട് മരിക്കുന്നവര്‍ ഒരു കോടി ആയിരുന്നു. കൂടാതെ വസൂരിപോലെയുള്ള രോഗങ്ങള്‍ എല്ലാ വര്‍ഷവും എന്നപോലെ ആക്രമിച്ചുകൊണ്ടിരിക്കുന്നു. പശുവും പാമ്പും ആരാധനാ മൂര്‍ത്തികളാണ്, അങ്ങനെയുള്ള പാമ്പിന്റെ കടിയേറ്റു ഓരോ വര്‍ഷവും 20000 പേര്‍ മരിക്കുന്നു.

ലോകത്തെ ഏറ്റവും ദരിദ്രവിഭാഗങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ജനസംഖ്യയില്‍ 83 ശതമാനം നിരക്ഷരര്‍ പ്രതിശീര്‍ഷ വരുമാനം 5 യുകെ സെന്റ് ഇന്ത്യയിലെ നാലു നഗരങ്ങളിലെ നാലില്‍ ഒന്നു മനുഷ്യര്‍ ഭക്ഷിക്കുന്നതും, ഉറങ്ങുന്നതും, രഹസ്യ വേഴ്ച നടത്തുന്നതും, വിസര്‍ജനം, ചെയ്യുന്നത് തെരുവുകളില്‍ തന്നെ ആയിരുന്നു. നാടുവാഴിത്ത വ്യവസ്ഥ നിലനിന്നിരുന്നത് കൊണ്ട്  ഉല്‍പാദനത്തിന്റെ ഗുണം മുഴുവന്‍ വളരെ കുറച്ചു മുതലാളിമാര്‍ക്കും ഭൂഉടമകള്‍ക്കും മാത്രം.
അതുകൂടാതെ വിഭജനം എന്നാ ഭീകരത കൂടി അഭിമുഖികരിക്കേണ്ടി വന്നു ഏകദേശം ഒന്നര ലക്ഷം ആളുകള്‍ പരസ്പരം കൊന്നു തീര്‍ന്നു. കൊല്ലപ്പെട്ടതില്‍ കൂടുതലും സിക്കുകാരും, ഹിന്ദുക്കളും, മുസ്ലീങ്ങളും ആയിരുന്നു അതുകൂടാതെ ഗ്ലാസ്സ്‌ക്കോയിലെ മുഴുവന്‍ ജനങ്ങളും കൂടി മഞ്ചസ്റ്ററിലേക്ക് പലായനം ചെയ്യുന്നതിന് സമാനമായ ഒരു വലിയ കുടിയേററത്തിനു ഭാരതം വിധേയമായി.
ഈ ഭീകരതകള്‍ അരങ്ങേറുമ്പോള്‍ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന മൗണ്ട്ബാറ്റണ്‍ന്റെ മകള്‍ പമില മൗണ്ട് ബാറ്റ്‌നെ അവരുടെ ഓക്‌സ്‌ഫോര്‍ഡിലെ വീട്ടില്‍ പോയി കാണാന്‍ ഈ ലേഖകന് അവസരം കിട്ടിയിട്ടുണ്ട്. ഈ ദുരന്തങ്ങള്‍ അരങ്ങേറുമ്പോള്‍ അവര്‍ കലാപത്തില്‍ പരുക്കുപറ്റിയവരെ സഹായിക്കുകയായിരുന്നു.

ഞാന്‍ ചോദിച്ചു നിങ്ങളുടെ പിതാവ് വേണ്ടവിധം ശ്രദ്ധിക്കാത്തത് കൊണ്ടല്ലേ ഇത്രയും ആളുകള്‍ കൊല്ലപ്പെട്ടെത് എന്ന്?  അവര്‍ പറഞ്ഞ മറുപടി കാണാന്‍ കഴിയാത്തതായിരുന്നു കാരണം എന്നായിരുന്നു. അതുപോലെ തന്നെ അന്ന് ബ്രിട്ടീഷ് ആര്‍മിയില്‍ ജോലി ചെയ്തിരുന്ന ജോണ്‍ മൂര്‍ എന്ന് പറയുന്ന ഓഫീസര്‍ ഇന്ത്യയുടെ അറുപതാം സ്വാതന്ത്ര്യദിനത്തില്‍ ബിബിസിയ്ക്ക് കൊടുത്ത ഇന്റര്‍വ്യൂവില്‍ പറയുന്ന സംഭവങ്ങള്‍ കേട്ടാല്‍ ഞെട്ടിപോകുന്നതാണ്. വെട്ടുകൊണ്ട് ഹൃദയം പുറത്തുവന്ന ഒരു സ്ത്രീ കിടന്നു കരയുന്നു വെച്ചുകെട്ടാന്‍ ഒരു തുണിപോലും ഇല്ലാതെ  അവര്‍ മരിക്കുന്നതു കണ്ടു നില്‍ക്കാനേ കഴിഞ്ഞൊള്ളൂ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം കരയുകയായിരുന്നു. ഇന്ത്യയോട് ഒപ്പം അധികാരത്തില്‍ വന്ന പാകിസ്ഥാന്‍ എന്നും പട്ടാളഭരണത്തിന് കീഴിലായിരുന്നു. ആ കാലത്ത് സ്വാതന്ത്ര്യം പ്രാപിച്ച ഇസ്രായില്‍ ഒഴിച്ച് മറ്റു എല്ലാ രാജ്യങ്ങളും പട്ടാളത്തിന്റെയോ ഏകാതിപതികളുടെയോ കീഴില്‍ ആണ്. എന്നാല്‍ ഇന്ത്യയില്‍ യാതൊരു സമ്മര്‍ദവും ഇല്ലാതെ മോഡി എന്ന സാധാരണക്കാരന്‍ അധികാരത്തിലേക്ക് കടന്നു കയറുന്നു. ഇതു കോണ്‍ഗ്രസ് ഇട്ട അടിത്തറ അല്ല എന്ന് പറയാന്‍ കഴിയുമോ?

അവിടെ നിന്നും ആയിരുന്നു കോണ്‍ഗ്രസ് ഭരണം തുടങ്ങിയത് എന്ന് മനസിലാക്കണം. എന്റെ ഓര്‍മ്മയില്‍ പോലും ഷര്‍ട്ട് ഇടുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാല്‍ ഇന്നു ആ സ്ഥിതിയാണോ? ഇന്ത്യയിലും കേരളത്തിലും? കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പരാജയം അഴിമതിയാണ്. അതുപോലെ കുറെ പെട്ടി ചുമന്നു മാത്രം നേതാവ് ആയവരും അതൊഴിവാക്കി കോണ്‍ഗ്രസിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ആയ ജനാധിപത്യത്തിലേക്കും മതേതരത്വത്തിലേക്കും തിരിച്ചുവന്നു. മൂല്യാധിഷ്ടിത രാഷ്ട്രീയം മുന്നോട്ടു വെച്ചാല്‍ ഇനിയും കോണ്‍ഗ്രസ് തിരിച്ചു വരിക തന്നെ ചെയ്യും.


ഈ കോണ്‍ഗ്രസിനു വോട്ട് ചെയ്യാന്‍ എന്ത് യോഗ്യത? - ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍,യു.കെ
പാമില മൗണ്ട് ബാറ്റണ്‍ നെഹറുവിനോടൊപ്പം
ഈ കോണ്‍ഗ്രസിനു വോട്ട് ചെയ്യാന്‍ എന്ത് യോഗ്യത? - ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍,യു.കെ
ഈ കോണ്‍ഗ്രസിനു വോട്ട് ചെയ്യാന്‍ എന്ത് യോഗ്യത? - ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍,യു.കെ
ലേഖകന്‍ പമില മൗണ്ട്ബാറ്റണോടൊപ്പം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക