Image

അനാഥാലയങ്ങള്‍ (പീറ്റര്‍ നീണ്ടൂര്‍)

Published on 03 June, 2014
അനാഥാലയങ്ങള്‍ (പീറ്റര്‍ നീണ്ടൂര്‍)
ഇപ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ പ്രധാനമായും ചര്‌ച്ച ചെയ്യുന്നത്‌ അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ കുട്ടികളെ യത്തീം ഖാനകളിലേക്ക്‌ കൊണ്ട്‌ വരുന്നതിനെക്കുറിച്ചാണ്‌. യഥാര്‍ഥത്തില്‍ ഈ വിഷയം ഇത്രയും വഷളാക്കണമായിരുന്നൊ ? മുസ്ലിം നേതാക്കള്‍ തന്നെയല്ലേ ചര്‌ച്ചകളിലൂടെ ഇത്‌ വര്‍ഗ്ഗീയവല്‍ക്കരിച്ചത്‌ ? ഇപ്പോള്‍ ഒരു കള്ളം ശരിയാക്കാന്‍ നൂറു കള്ളങ്ങള്‍ പറയേണ്ടി വരുന്നു.

നിയമാനുസൃതമല്ലാത്ത അധിനിവേശങ്ങള്‍ തടയെണ്ടതല്ലേ ? ഇവിടെ ബന്ധപ്പെട്ട അധികാരികള്‍ ആവശ്യ പ്പെടുന്നത്‌ മതിയായ രേഖകള്‍ മാത്രമാണ്‌. ഇതില്‍ യാതൊരു സങ്കീര്‍ണതയും നിക്ഷ്‌പക്ഷമതികള്‍ക്ക്‌ കാണാന്‍ പറ്റുന്നില്ല.

ഇതിനിടയില്‍ ചില കുബുദ്ധികള്‍ പറയുന്നു കൈരളി ടി വി എന്തുകൊണ്ട്‌ ഇതില്‍ ഇടപെടുന്നില്ല ? അമൃതാനന്ദമയി ആശ്രമത്തെക്കുരിച്ചു ഇന്റര്‍വ്യൂ നടത്തിയ ആള്‍ എന്തുകൊണ്ട്‌ മുക്കത്തെ പ്രശ്‌നം പര്‍വതീകരിക്കുന്നില്ല ? ഇവിടെയെല്ലാം വര്‍ഗ്ഗീയവല്‍ക്കരണം നടത്തുവാനുള്ള വെമ്പല്‍ പ്രഥമ ദൃഷ്ടിയാല്‍ കാണാവുന്നതല്ലേ ? തന്നെയുമല്ല ഈ കുട്ടികളുടെ പ്രശ്‌നത്തെ മഅദനി പ്രശ്‌നവുമായി ബന്ധിപ്പിക്കുവാന്‍ ശ്രമിക്കുന്നത്‌ ശരിയണൊ ? ചുരുക്കത്തില്‍ മോഡി അധികാരത്തില്‍ വന്നതിലുള്ള മുറുമുറുപ്പ്‌ പ്രകടിപ്പിക്കുവാന്‍ പറ്റുന്നിടത്ത്‌ ആവുന്നത്ര ബഹളം വെക്കുക. പോയാലൊരു കിട്ടിയാല്‍ ഒരു ആന. മോഡി ഭക്തര്‍ അവരടെ വിഹിതം കൈരളിക്കും.

ആര്‌ ഭരിച്ചാലും നീതിബോധതോടെയും മാനുഷിക മൂല്യങ്ങള്‍ക്ക്‌ വില കല്‌പിക്കുന്നതും ദേശ സ്‌നേഹം ഊട്ടി ഉറപ്പിക്കുന്നതും ആണെങ്കില്‍ അവരെ ഭരിക്കാന്‍ അനുവദിക്കുക. തെറ്റുകള്‍ കാണുമ്പോള്‍ എതിര്‌ക്കുക തന്നെ വേണം, പക്ഷെ ഉദ്ദേശ ശുദ്ധിയോടെ ആയിരിക്കണം. എതിര്‌ക്കാന്‍ വേണ്ടി മാത്രം എതിര്‌ക്കരുത്‌ ലക്ഷ്യ ബോധത്തോടെ ആയിരിക്കണം. നമ്മുടെ ഭാരതത്തിനും ഭാരതിയര്‌ക്കും ശോഭനമായ ഒരു ഭാവി നമുക്ക്‌ സ്വപ്‌നം കാണാം.

Peter Neendoor, www.peterneendoor.com
അനാഥാലയങ്ങള്‍ (പീറ്റര്‍ നീണ്ടൂര്‍)
Join WhatsApp News
jose kadapuram 2014-06-04 06:01:49
very good/ excellent work
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക