Image

തോമസ്‌ കോശി ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍

Published on 03 June, 2014
തോമസ്‌ കോശി ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍
ന്യുയോര്‍ക്ക്‌: ന്യുയോര്‍ക്ക്‌ സ്‌ടേറ്റ്‌ ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍മാനായി തോമസ്‌ കോശി നിയമിതനായി.

സ്റ്റേറ്റ്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഇന്ത്യക്കാര്‍ക്ക്‌ വേണ്ടിയുള്ള ഘടകമാണിത്‌. മത്സര രംഗത്തേക്കു വരുന്ന ഇന്ത്യന്‍ സ്ഥാനാര്‍ഥികളെ അംഗീകരിക്കുകയും അവര്‍ക്ക്‌ സഹായ സഹകരണങ്ങള്‍ എത്തിക്കുകയും ചെയ്യുകയാണു പ്രധാന ദൗത്യം. ഇന്ത്യാക്കാര്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുക, ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങള്‍ സ്‌റ്റേറ്റ്‌ നേത്രുത്വത്തെ ധരിപ്പിക്കുക തുടങ്ങിവയും ചുമതലയില്‍ പെടുന്നു. മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികള്‍ക്ക്‌ ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെടാന്‍ ഈ ഘടകത്തെ സമീപിക്കണം.

ഒരു മലയാളിക്ക്‌ ഈ അംഗീകരം ന്യുയോര്‍ക്കില്‍ ഇതാദ്യമാണ്‌. സാമൂഹികരാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന തോമസ്‌ കോശി, ഇന്ത്യന്‍ സമൂഹത്തെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു കൊണ്ടു വരാനുള്ള ദൗത്യമായി ഈ ചുമതലയെ കാണുന്നു.

വെസ്റ്റ്‌ ചെസ്റ്റര്‍കൗണ്ടി ഹ്യൂമന്‍ റിസോഴ്‌സസ്‌ കമ്മീഷണറായി ആറു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തോമസ്‌ കോശി, ഇന്ത്യന്‍ അമേരിക്കന്‍ ്രൈടസ്‌റ്റേറ്റ്‌ ചേംബര്‍ ഓഫ്‌ കൊമ്മേഴ്‌സിന്റെ സ്ഥാപക പ്രസിഡന്റാണു. ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡയറക്ടറായ അദ്ധേഹം രണ്ടു തവണ വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡ്‌ന്റായിരുന്നു.

ഫോമായുടെ ആദ്യത്തെ ജുഡീഷ്യല്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന തോമസ്‌ കോശി ഇപ്പോള്‍ ഇലക്ഷന്‍ കമ്മീഷണറാണ്‌.
തോമസ്‌ കോശി ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍
Join WhatsApp News
Thomas T Oommen 2014-06-03 20:41:48
Congratulations dear Thomas Koshy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക