Image

കേരളത്തിലെ വിവിധ പദ്ധതികള്‍ക്ക്‌ അംഗീകാരം തേടി മുഖ്യമന്ത്രിയും കൂട്ടരും ഡല്‍ഹിയില്‍

Published on 21 November, 2011
കേരളത്തിലെ വിവിധ പദ്ധതികള്‍ക്ക്‌ അംഗീകാരം തേടി മുഖ്യമന്ത്രിയും കൂട്ടരും ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: കേരളത്തിലെ വിവിധ പദ്ധതികള്‍ക്ക്‌ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എട്ടു മന്ത്രിമാരും ഡല്‍ഹിയിലെത്തി. ഇവര്‍ കേന്ദ്രത്തിലവെ 12 മന്ത്രിമാരേയും, കേരളത്തില്‍ നിന്നുള്ള എം.പിമാരേയും കാണും. ചര്‍ച്ചകള്‍ക്ക്‌ തിങ്കളാഴ്‌ച തുടക്കം കുറിക്കും.

ശബരിമല ആരോഗ്യ പദ്ധതി, കൊച്ചികോയമ്പത്തൂര്‍ വ്യവസായ ഇടനാഴി, വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ കേന്ദ്ര പങ്കാളിത്തം, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള കേന്ദ്ര സഹായം, തുടങ്ങിയ വിഷയങ്ങള്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തില്‍ ചര്‍ച്ചചെയ്യും.

കേന്ദ്ര മന്ത്രിമാരായ പ്രണബ്‌ മുഖര്‍ജി, ഗുലാം നബി ആസാദ്‌, പവന്‍ കുമാര്‍ ബന്‍സല്‍, വയലാര്‍ രവി, കപില്‍ സിബല്‍, ജി.കെ. വാസന്‍, സുശീല്‍ കുമാര്‍ ഷിന്‍ഡെ, കൃഷ്‌ണ തിരത്ത്‌, വീരഭദ്ര സിങ്‌, കിഷോര്‍ ചന്ദ്രദേവ്‌, ആനന്ദ്‌ ശര്‍മ തുടങ്ങിയവരുമായാണ്‌ കൂടിക്കാഴ്‌ച നടത്തുക. മന്ത്രിമാരായ കെ. എം മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്‌, ആര്യാടന്‍ മുഹമ്മദ്‌, എം.കെ. മുനീര്‍, പി.കെ. അബ്ദുറബ്ബ്‌, കെ. ബാബു, പി.കെ. ജയലക്ഷ്‌മി എന്നിവരാണ്‌ മുഖ്യമന്ത്രിയോടൊപ്പമുള്ളത്‌. രമേശ്‌ ചെന്നിത്തലയും ചര്‍ച്ചകളില്‍ പങ്കെടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക