Image

ജയിച്ചാല്‍ അനൂപ്‌ ജേക്കബിനെ മന്ത്രിയാക്കും: തങ്കച്ചന്‍

Published on 21 November, 2011
ജയിച്ചാല്‍ അനൂപ്‌ ജേക്കബിനെ മന്ത്രിയാക്കും: തങ്കച്ചന്‍
തിരുവനന്തപുരം: അടുത്തുവരുന്ന പിറവം ഉപതിരഞ്ഞെടുപ്പില്‍ അനൂപ്‌ ജേക്കബ്‌ ജയിച്ചാല്‍ അദ്ദേഹത്തെ മന്ത്രിയാക്കുമെന്ന്‌ യുഡിഎഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ അറിയിച്ചു. പിറവത്തെ സ്‌ഥാനാര്‍ഥിയായി അനൂപിനെ യുഡിഎഫ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചതായും അദ്ദേഹം അറിയിച്ചു.

മദ്യനയത്തില്‍ അപാകതകള്‍ ഉണ്ടെന്നതു സുധീരന്റെ മാത്രം അഭിപ്രായമല്ല. മദ്യനയത്തില്‍ പാളിച്ചയുണ്ട്‌. മദ്യനയം പിറവത്തു തിരിച്ചടിക്കുമെന്നു സുധീരന്‍ പറഞ്ഞിട്ടില്ല. അതു ചിലരുടെ വ്യാഖാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായി പിറവത്ത്‌ എം.ജെ. ജേക്കബിനെ തീരുമാനിച്ചു. നേരത്തെ പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക