Image

സിസ്റ്റര്‍ വത്സ ജോണിന്റെ കൊലപാതകം: രാഷ്‌ട്രീയക്കാരുടെ പങ്ക്‌ അന്വേഷിക്കുന്നു

Published on 22 November, 2011
സിസ്റ്റര്‍ വത്സ ജോണിന്റെ കൊലപാതകം: രാഷ്‌ട്രീയക്കാരുടെ പങ്ക്‌ അന്വേഷിക്കുന്നു
കൊച്ചി: മലയാളി കന്യാസ്‌ത്രി സിസ്റ്റര്‍ വത്സ ജോണ്‍ ജാര്‍ഖണ്ഡില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ്‌ രാഷ്‌ട്രീയക്കാരുടെ പങ്ക്‌ അന്വേഷിക്കുന്നു. അറസ്റ്റിലായ പ്രതികളില്‍ രണ്ടുപേരുടെ രാഷ്‌ട്രീയ ബന്ധമാണ്‌ അന്വേഷിക്കുന്നത്‌. ഫൈസല്‍ ഹെമ്രം, രഞ്‌ജന്‍ മറാന്‍ഡി എന്നിവര്‍ക്ക്‌ ജാര്‍ഖണ്ഡ്‌ മുക്തി മോര്‍ച്ചയുമായി അടുത്ത ബന്ധമുണ്ട്‌. കഴിഞ്ഞ ദിവസം അറസ്റ്റ്‌ രേഖപ്പെടുത്തിയ ഏഴു പ്രതികളെ പാക്കൂര്‍ ജില്ലാ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി പോലീസ്‌ കസ്റ്റഡിയില്‍ വാങ്ങി. ഇവരെ കൂടുതല്‍ ചോദ്യംചെയ്യലുകള്‍ക്കു വിധേയരാക്കും. കൊല നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ്‌ കണ്ടെടുത്തു.

സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ പോലും രക്ഷപ്പെടില്ലെന്നും ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണെ്‌ടന്നും ഐജി അരുണ്‍ ഒറാവോണ്‍ പറഞ്ഞു. 30 മാവോയിസ്റ്റ്‌ അനുകൂലികളും 15 ഗ്രാമീണരും ഉള്‍പ്പെടുന്ന സംഘമാണ്‌ കഴിഞ്ഞ 15-ന്‌ രാത്രി കൊലപാതകം നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക