Image

കൊച്ചി മെട്രോയുടെ ചുമതല ഇ. ശ്രീധരന്‌

Published on 22 November, 2011
കൊച്ചി മെട്രോയുടെ ചുമതല ഇ. ശ്രീധരന്‌
ന്യൂഡല്‍ഹി: കൊച്ചി മെട്രോയുടെ നിര്‍മാണം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഇ. ശ്രീധരന്റെ മേല്‍നോട്ടത്തിലായിരിക്കുമെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട തടസങ്ങളെല്ലാം നീങ്ങിയതായി പ്രധാനമന്ത്രി അറിയിച്ചെന്നും ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞു.

കൊച്ചി മെട്രോ പദ്ധതിക്ക് കൊറിയന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് ശ്രീധരന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക