Image

അവിഹിത സ്വത്ത്‌ സമ്പാദനം: ജയലളിത വീണ്ടും കോടതിയില്‍ ഹാജരായി

Published on 22 November, 2011
അവിഹിത സ്വത്ത്‌ സമ്പാദനം: ജയലളിത വീണ്ടും കോടതിയില്‍ ഹാജരായി
ബാംഗ്ലൂര്‍: അവിഹിതമായി സ്വത്ത്‌ സമ്പാദിച്ചെന്ന കേസില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത വീണ്ടും കോടതിയില്‍ ഹാജരായി. ബാംഗ്ലൂരിലെ പ്രത്യേകര കോടതിയിലാണ്‌ കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ഹാജരായത്‌. കേസില്‍ മൂന്നാമത്തെ പ്രാവശ്യമാണ്‌ ജയലളിത കോടതിയില്‍ ഹാജരാകുന്നത്‌.

കേസില്‍ ഒക്ടോബര്‍ 20, 21 തീയതികളില്‍ നടന്ന സിറ്റിങ്ങുകളില്‍ പ്രത്യേക കോടതി ജഡ്‌ജി ബി.എം. മല്ലികാര്‍ജുനയ്യ തയാറാക്കിയ 1,200 ചോദ്യങ്ങളില്‍ 570 എണ്ണത്തിനു ജയലളിത മറുപടി നല്‍കിയിരുന്നു. ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന്‌ കേസ്‌ ഈമാസം എട്ടിലേക്കു മാറ്റുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക