Image

ഇസ്രത്ത്‌ ജഹാനും സംഘവും തീവ്രവാദികളല്ലെന്ന്‌ പറഞ്ഞിട്ടില്ല: മുന്‍ ആഭ്യന്തര സെക്രട്ടറി

Published on 22 November, 2011
ഇസ്രത്ത്‌ ജഹാനും സംഘവും തീവ്രവാദികളല്ലെന്ന്‌ പറഞ്ഞിട്ടില്ല: മുന്‍ ആഭ്യന്തര സെക്രട്ടറി
ന്യൂഡല്‍ഹി: ഇസ്രത്ത്‌ ജഹാനും സംഘവും തീവ്രവാദികളല്ലെന്ന്‌ പത്യേക അന്വേഷണ സംഘം ഹൈകോടതിയെ അറിയിച്ചിട്ടില്ലെന്ന്‌ മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള ഒരു സ്വകാര്യ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇവരുടെ നീക്കത്തില്‍ ദുരൂഹതയുണ്ടായിരുന്നു. ഇന്റലിജന്‍സ്‌ ബ്യൂറോ ഗുജറാത്ത്‌ സര്‍ക്കാറിന്‌ നല്‍കിയ രഹസ്യ വിവരങ്ങള്‍ശരിയായിരുന്നുവെന്നും പിള്ള പറഞ്ഞു.

ഇസ്രത്ത്‌ ജഹാനും മറ്റും കൊല്ലപ്പെട്ടത്‌ വ്യാജ ഏറ്റുമുട്ടലിലാണെന്ന്‌ മാത്രമാണ്‌ പ്രത്യേക അന്വേഷണ സംഘം ഹൈകോടതിയെ അറിയിച്ചിട്ടുള്ളത്‌. 2004 ജൂണ്‍ 15ന്‌ ഇശ്‌റത്‌ ജഹാന്‍ (19), മലയാളിയായ ജാവേദ്‌ ശൈഖ്‌ എന്ന പ്രാണേഷ്‌ പിള്ള, അംജത്‌ അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരാണ്‌ അഹ്മദാബാദ്‌ ക്രൈംബ്രാഞ്ച്‌ പൊലീസിന്‍െറ വെടിയേറ്റ്‌ മരിച്ചത്‌. ഇസ്രത്തിന്‍െറ മാതാവ്‌ ശമീമ കൗസര്‍, ജാവേദ്‌ ശൈഖ്‌ എന്ന പ്രാണേഷ്‌ പിള്ളയുടെ പിതാവ്‌ ഗോപിനാഥ്‌ പിള്ള എന്നിവര്‍ നല്‍കിയ പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ്‌ ഹൈകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക