ചിക്കാഗോ: ജൂലൈ 4, 5, 6 തീയതികളില്‍ ചിക്കാഗോ ഹയട്ട് റീജന്‍സി ഹോട്ടലില്‍ അരങ്ങേറുന്ന ഫൊക്കാന ദേശീയ കണ്‍വന്‍ഷന്റെ ഭാഗമായി പ്രവാസി മലയാള സാഹിത്യത്തെപ്പറ്റി സെമിനാര്‍ നടത്തപ്പെടുന്നു. ഡോ.ജോസഫ് തോമസ് അദ്ധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ അമേരിക്കന്‍ പ്രവാസി മലയാള സാഹിത്യത്തെപ്പറ്റി ശ്രീമതി സരോജാ വര്‍ഗീസും ആഗോള മലയാള പ്രവാസി സാഹിത്യത്തെക്കുറിച്ച് അറ്റോര്‍ണി മുരളി നായരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ശിവന്‍ മുഹമ്മ മോഡറേറ്ററും ലക്ഷ്മി നായര്‍ ചര്‍ച്ചകള്‍ നയിക്കുന്നതുമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് സാഹിത്യസമ്മേളനം കണ്‍വീനര്‍ അഡ്വേക്കറ്റ് രതീദേവി-708 560 9880, അബ്ദു പുന്നയൂര്‍ക്കുളം-586 9441805.
വാര്‍ത്ത : തോമസ് മാത്യൂ പടന്നമാക്കല്‍
joseph thomas
Murali Nair
Saroja Varghese
Abdul punnayurkulam
Rathidevi
Sivan Muhamma