മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടേയും ബാലഭാസ്‌കറിന്റേയും ഫ്യൂഷന്‍ തരംഗത്തില്‍ ചിക്കാഗോ നഗരം
fokana
20-Jun-2014

ഇനി പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ താളത്തിനൊത്ത് ചിക്കാഗോ നഗരം ചുവടുവയ്ക്കും. ആ ചുവടുവയ്പിന് പുതിയ സംഗീതം തന്റെ വയലിനില്‍ തീര്‍ക്കുവാന്‍ ബാലഭാസ്‌ക്കറും.
ഫൊക്കാനായുടെ 16-മത് കണ്‍വന്‍ഷന്‍ വേദിയിലാണ് വിരലുകളുടെ മാന്ത്രിക സ്പര്‍ശവുമായി ലോകപ്രശസ്ത താളവാദ്യ വിദ്ഗദ്ധന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും, വയലിനിസ്റ്റ് ബാലഭാസ്‌കറും എത്തുന്നത്.
ചെണ്ടയില്‍ വിസ്മയം തീര്‍ക്കുന്ന പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ താളവാദ്യത്തിനൊത്ത് ക്ലാസിക്കല്‍ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ഫ്യൂഷന്‍ തരംഗം കൂടിയാകുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് നവ്യാനുഭവമാകും സമ്മാനിക്കുക. നിരവധി വേദികളില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്കൊപ്പം വയലിനില്‍ വിസ്മയം തീര്‍ത്ത ബാലഭാസ്‌കര്‍ ഉസ്താത് സക്കീര്‍ ഹുസൈന്‍, ലൂയിസ് ബാങ്ക്, ഫസല്‍ ഖുറൈഷി, വിക്കു വിനായകും, രജ്ഞിത്ത് ബാരോട്ട് തുടങ്ങിയ ലെജന്റുകള്‍ക്കൊപ്പം നിരവധി സംഗീത വിസ്മയങ്ങളില്‍ വയലിന്‍ പ്രകടനം നടത്തിയിട്ടുണ്ട്.
കേരളത്തിന്റെ സ്വന്തം ചെണ്ടവാദ്യവും, വയലിനും ഒരുവേദിയില്‍ രണ്ട് ലോകപ്രശ്തരായ വ്യക്തികള്‍ അവതരിപ്പിക്കുന്ന പ്രത്യേകതയും പതിനാറാമത് ഫൊക്കാനാ കണ്‍വന്‍ഷനുണ്ട്. എന്തായാലും കേരളീയ സാംസ്‌കാരിക തനിമയുടെ പരിഛേദമാകും ജൂലൈ ആദ്യദിനങ്ങളില്‍ ചിക്കാഗോ നഗരം എന്നതില്‍ സംശയമില്ല.

പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി

വയലിനിസ്റ്റ് ബാലഭാസ്‌കര്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments