Image

കാവ്യനൗക (പഴയ കാല കവിതകള്‍: വാസുദേവ്‌ പുളിക്കല്‍)

Published on 01 July, 2014
കാവ്യനൗക (പഴയ കാല കവിതകള്‍: വാസുദേവ്‌ പുളിക്കല്‍)
കാവ്യപ്രവാഹത്തിന്‍ തീരത്തൊരു കൊച്ചു
പൂമര ചോട്ടില്‍ ഞാന്‍ വിശ്രമിക്കേ...
ഒരു കൂട്ടം കുഞ്ഞാറ്റ കിളികള്‍ വന്നിരുന്നൊരു
അനുരാഗ സംഗീതം മുഴക്കി പോയി.

അക്ഷരമാലകള്‍ കടലാസ്‌ തോണികളായ്‌
അടുത്തുള്ള തടിനിയില്‍ നിശ്‌ചലരായ്‌
ദളമര്‍മ്മരങ്ങളും നിലച്ചുപോയ്‌
കാറ്റിന്‍ രാഗാര്‍ദ്ര പല്ലവി മാത്രമായി

പൂവിതള്‍ തുമ്പില്‍ നിന്നൊരു ജലകണം വീണു
ഉടയാതെ പുല്‍കൊടിയില്‍ തിളങ്ങി നിന്നു
ഒരു വരിയെഴുതാന്‍ ഉള്‍പ്രേരണയായ്‌
കാവ്യ നൗകകള്‍ ഒഴുകി വന്നു

കാറ്റിന്റെ ഈണത്തിലോ കിളി തന്‍ നാദത്തിലോ
കല്ലോലിനിയുടെ കൈ പിടിച്ചോ
കാവ്യ സുഗന്ധം പൂശാനെത്തും
നാടന്‍ ശീലുകള്‍ ചേര്‍ത്തു വച്ചോ?
എങ്ങനെ എഴുതണം കാവ്യ നൗകകള്‍ക്കെന്‍
തൂലിക പങ്കായമായിടട്ടെ !
കാവ്യനൗക (പഴയ കാല കവിതകള്‍: വാസുദേവ്‌ പുളിക്കല്‍)
Join WhatsApp News
vaayanakkaaran 2014-07-01 21:20:44
മലയാളം (കവിത) 
(സൂര്യ കെ. ഏഴാം തരം, മാതൃഭൂമി വാരിക ബാലപംക്തി) 

ആദ്യമായ് കേട്ടതു- 
മാദ്യമായ് ചൊന്നതും 
മാധുര്യമൂറുന്ന മലയാളം! 

അമ്മയാം മലയാളം 
നന്മയാം മലയാളം 
നാവിലെ തേനാകും‌ മലയാളം! 

മാറ്റും തമസ്സിനെ 
പോറ്റും മനസ്സിനെ 
വെട്ടം പരത്തുന്ന മലയാളം 

വള്ളത്തോളാ, ശാനും 
ഉള്ളൂരും കുഞ്ചനും 
പാടിപ്പറത്തിയ മലയാളം 

തുഞ്ചൻ വളർത്തിയ 
ശാരിക പാടിയ 
നേർ‌വഴി നേരുന്ന മലയാളം! 

നാവേറെ ചൊല്ലട്ടെ 
വാനോളം പൊങ്ങട്ടെ 
പാടിപ്പുകഴ്തട്ടെ മലയാളം!   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക