Image

ഭീഷ്‌മാചാര്യന്‍ എം.ടി.ക്ക്‌ പ്രണാമം: നിളാതീരത്ത്‌ `ലാന'യുടെ സാംസ്‌കാരികോത്സവം (കുര്യന്‍ പാമ്പാടി)

Published on 21 July, 2014
ഭീഷ്‌മാചാര്യന്‍ എം.ടി.ക്ക്‌ പ്രണാമം: നിളാതീരത്ത്‌ `ലാന'യുടെ സാംസ്‌കാരികോത്സവം (കുര്യന്‍ പാമ്പാടി)
``ടു ഈസ്‌ കമ്പനി, ത്രീ ഏ ക്രൗഡ്‌'' എന്ന്‌ പറയാറുണ്ടല്ലോ. ആഗോളമലയാളി എവിടെ ചെന്നാലും കമ്പനിയായിരിക്കില്ല ക്രൗഡ്‌ (ആള്‍ക്കൂട്ടം) ആയിരിക്കും. അവര്‍ തര്‍ക്കിക്കുകയും തമ്മിലടിക്കുകയും ഗുഡ്‌ബൈ പറഞ്ഞ്‌ വേറൊരു ക്രൗഡില്‍ചേരുകയും ചെയ്യുന്നു.

ഡാളസില്‍ ആരംഭിച്ച്‌ ഒരു ദശാബ്‌ദക്കാലംകൊണ്ട്‌ ചിക്കാഗോവരെ വളര്‍ന്നു ഇപ്പോള്‍ കേരളത്തിലേയ്‌ക്ക്‌ ചിറകുവിരിച്ച്‌ എത്തുന്ന `ലാന' അതിനൊരു അപവാദമാണ്‌. `ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക' അതിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ സാഹിത്യ സാംസ്‌കാരികോത്സവത്തിന്‌ നിളാനദീതീരത്ത്‌ തിരികൊളുത്തുകയാണ്‌- 25,26,27 തീയതികളില്‍.

കേരളസാഹിത്യഅക്കാദമിയുടെ സഹകരണത്തോടെ അരങ്ങേറുന്ന പതിനൊന്നാമത്‌ ലാന കേരളകണ്‍വന്‍ഷനു 25-ന്‌ വെള്ളിയാഴ്‌ച പത്തുമണിക്ക്‌ അക്കാദമിഹാളില്‍ പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരന്‍ തിരികൊളുത്തും. എഴുത്തുകാരന്‍കൂടിയായ കമല്‍ ആയിരിക്കും മുഖ്യാതിഥി. അക്‌ബര്‍ കക്കട്ടില്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുക്കും. മാധ്യമസെമിനാറും ഉണ്ടായിരിക്കും.

മഹാകവി വള്ളത്തോള്‍ വിഭാവനംചെയ്‌ത ചെറുതുരുത്തി വള്ളത്തോള്‍ നഗറിലെ കേരളകലാമണ്‌ഡലത്തിലാണ്‌ 2-ാംദിവസത്തെ ചടങ്ങ്‌ കലാമണ്‌ഡലം വൈസ്‌ചാന്‍സലര്‍ പി.എന്‍. സുരേഷ്‌ ഉദ്‌ഘാടനം ചെയ്യും.തായമ്പക, സംഗീതകച്ചേരി, ഭാരതപ്പുഴയുടെ തീരത്തുകൂടിയുള്ള യാത്ര, കവിയരങ്ങ്‌, വള്ളത്തോള്‍ മ്യൂസിയം സന്ദര്‍ശനം, വള്ളുവനാടന്‍ സദ്യ ഇവകഴിഞ്ഞാല്‍ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, ഓട്ടംതുള്ളല്‍, കഥകളി എന്നിവയും അരങ്ങേറും.

ആധുനിക തുഞ്ചന്‍പറമ്പിന്‌ ഊടുംപാവും നെയ്‌ത മലയാളസാഹിത്യത്തിന്റെ ഭീഷ്‌മാചാര്യന്‍ എം.ടി.വാസുദേവന്‍നായര്‍ക്ക്‌ പ്രണാമം അര്‍പ്പിക്കുന്നതാണ്‌ സമാപനദിവസമായ ഞായറാഴ്‌ച. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ പഞ്ചവാദ്യത്തോടെ ആരംഭിക്കുന്ന ഉത്സവത്തില്‍ മലയാളം സര്‍വ്വകലാശാല വൈസ്‌ചാന്‍സലര്‍ കെ. ജയകുമാര്‍, സി.രാധാകൃഷ്‌ണന്‍, സക്കറിയ, കക്കട്ടില്‍, കെ.പി.രാമനുണ്ണി, പി.കെ.പാറക്കടവ്‌, ആര്‍. ഗോപാലകൃഷ്‌ണന്‍, പി.റ്റി.നരേന്ദ്രമേനോന്‍, പി.എസ്‌.നായര്‍, കെ.രാധാകൃഷ്‌ണന്‍നായര്‍, ജോസ്‌ ഓച്ചാലില്‍, ഏബ്രഹാം തെക്കെമുറി, മിനു എലിസബത്ത്‌, അബ്‌ദുള്‍ പുന്നയൂര്‍ക്കുളം തുടങ്ങിയവര്‍ പങ്കെടുക്കും.

തുഞ്ചന്‍ മ്യൂസിയം സന്‌ജര്‍ശനവും മലയാളിയുടെ മാഹാത്മ്യങ്ങള്‍, മലയാളത്തിന്റെ ലോകവിസ്‌മയങ്ങള്‍ എന്നീ ലോകവിഷയങ്ങളിലുള്ള ചര്‍ച്ചകളുമായിരിക്കും ഞായറാഴ്‌ചയ്‌ക്ക്‌ മോടികൂട്ടുക. നാല്‍പ്പത്തെട്ടുകറികള്‍ ഒരുക്കൂട്ടുന്ന ആറന്മുള വള്ളസദ്യയെ ഓര്‍മ്മിപ്പിക്കുന്ന ഓണസദ്യ തിരുവോണത്തിന്‌ ഒരുമാസംമുന്‍പേ അമേരിക്കന്‍മലയാളികളുള്‍പ്പടെയുള്ള സദസ്യര്‍ക്ക്‌ വിളമ്പുന്നതോടെ വിലാത്തിരികത്തും.

1997ല്‍ ഡാളസിലാണ്‌ `ലാന' യുടെ തുടക്കം. എം.റ്റി.പി.നമ്പൂതിരിപ്പാടായിരുന്നു ആദ്യ പ്രസിഡന്റ്‌. തൊണ്ണൂറ്‌ എത്തിയിട്ടും അദ്ദേഹം ്‌ സജീവമായി രംഗത്തുണ്ട്‌. ജോസഫ്‌ നമ്പിമഠം (ഡാളസ്‌) മനോഹര്‍ തോമസ്‌ (ന്യൂയോര്‍ക്ക്‌) ജോണ്‍ ഇളമത (ടൊറന്റോ) എബ്രഹാം തോമസ്‌ (ഡാളസ്‌), പീറ്റര്‍ നീണ്ടൂര്‍ (ന്യൂയോര്‍ക്ക്‌) ഏബ്രഹാം തെക്കേമുറി (ഡാളസ്‌, വാസുദേവ്‌ പുളിക്കല്‍ (ന്യൂയോര്‍ക്ക്‌) എന്നിവര്‍ക്കുശേഷം ഒന്‍പതാമത്തെ പ്രസിഡന്റായി ഷാജന്‍ ആനിത്തോട്ടവും (ചിക്കാഗോ) `ലാന'യുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞസാരഥി.

ജാതിമത വര്‍ണ്ണ വിശ്വാസ ഭേദെമന്യേ സാഹിത്യസാംസ്‌കാരികപ്രവര്‍ത്തകരെ ഒന്നിച്ചണിനിരത്തുകയാണ്‌ `ലാന'യുടെ ലക്ഷ്യമെന്ന്‌ പ്രസിഡന്റ്‌ ഷാജന്‍ ഈ ലേഖകനോട്‌ പറഞ്ഞു. `ന്യൂയോര്‍ക്കര്‍ ലിറ്റററി ഫെസ്റ്റിവല്‍' ലോകമാസകലം പ്രസിദ്ധമാണ്‌. ``മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാം സൗരഭ്യം'' എന്നതുപോലെ കേരളോത്സവം വഴി കേരളത്തിനും വടക്കേഅമേരിക്കക്കും സൗരഭ്യംപരത്തുകയാണ്‌ സ്വപ്‌നം.

അതിനുവേണ്ടി ജോര്‍ജ്ജ്‌ മണ്ണിക്കരോട്ട്‌ (വൈസ്‌പ്രസിഡന്റ്‌), ജോസ്‌ ഓച്ചാലില്‍ (സെക്രട്ടറി) സരോജ വര്‍ഗ്ഗീസ്‌ (ജോ.സെക്രട്ടറി), ജെ.മാത്യൂസ്‌ (ട്രഷറര്‍) എന്നിവരടങ്ങുന്ന ഉജ്ജ്വലമായ ഒരു ടീം പിന്തുണയ്‌ക്കാനുണ്ട്‌. കെ.രാധാകൃഷ്‌ണന്‍നായരാണ്‌ കണ്‍വന്‍ഷന്റെ കണ്‍വീനര്‍.

ഷാജന്റെ ആദ്യകഥാസമാഹാരം `ഹിച്ച്‌ ഹൈക്കര്‍' സി.രാധാകൃഷ്‌ണന്‌ ആദ്യപ്രതി സമ്മാനിച്ചുകൊണ്ട്‌ എം.ടി.പ്രകാശനംചെയ്യും.
ഭീഷ്‌മാചാര്യന്‍ എം.ടി.ക്ക്‌ പ്രണാമം: നിളാതീരത്ത്‌ `ലാന'യുടെ സാംസ്‌കാരികോത്സവം (കുര്യന്‍ പാമ്പാടി)
എം.ടി. അമേരിക്കയില്‍
ഭീഷ്‌മാചാര്യന്‍ എം.ടി.ക്ക്‌ പ്രണാമം: നിളാതീരത്ത്‌ `ലാന'യുടെ സാംസ്‌കാരികോത്സവം (കുര്യന്‍ പാമ്പാടി)
കേരള കണ്‍വന്‍ഷന്റെ മുഖ്യാതിഥികള്‍
ഭീഷ്‌മാചാര്യന്‍ എം.ടി.ക്ക്‌ പ്രണാമം: നിളാതീരത്ത്‌ `ലാന'യുടെ സാംസ്‌കാരികോത്സവം (കുര്യന്‍ പാമ്പാടി)
ചിക്കാഗോ കണ്‍വന്‍ഷന്റെ മുന്‍നിര
ഭീഷ്‌മാചാര്യന്‍ എം.ടി.ക്ക്‌ പ്രണാമം: നിളാതീരത്ത്‌ `ലാന'യുടെ സാംസ്‌കാരികോത്സവം (കുര്യന്‍ പാമ്പാടി)
ഡോ.എം.വി.പിള്ള കണ്‍വന്‍ഷനില്‍
ഭീഷ്‌മാചാര്യന്‍ എം.ടി.ക്ക്‌ പ്രണാമം: നിളാതീരത്ത്‌ `ലാന'യുടെ സാംസ്‌കാരികോത്സവം (കുര്യന്‍ പാമ്പാടി)
ജോണ്‍ ഇളമത, പെരുമ്പടവം, ഏബ്രഹാം തെക്കേമുറി
ഭീഷ്‌മാചാര്യന്‍ എം.ടി.ക്ക്‌ പ്രണാമം: നിളാതീരത്ത്‌ `ലാന'യുടെ സാംസ്‌കാരികോത്സവം (കുര്യന്‍ പാമ്പാടി)
ചിക്കാഗോയില്‍ ബഹുമതി
ഭീഷ്‌മാചാര്യന്‍ എം.ടി.ക്ക്‌ പ്രണാമം: നിളാതീരത്ത്‌ `ലാന'യുടെ സാംസ്‌കാരികോത്സവം (കുര്യന്‍ പാമ്പാടി)
പെരുമ്പടവം ചിക്കാഗോ സിയേഴ്‌സ്‌ ടവറിനുമുകളില്‍
ഭീഷ്‌മാചാര്യന്‍ എം.ടി.ക്ക്‌ പ്രണാമം: നിളാതീരത്ത്‌ `ലാന'യുടെ സാംസ്‌കാരികോത്സവം (കുര്യന്‍ പാമ്പാടി)
ഓക്ക്‌പാര്‍ക്കിലെ ഹെമിംഗ്‌വേ മ്യൂസിയത്തില്‍
ഭീഷ്‌മാചാര്യന്‍ എം.ടി.ക്ക്‌ പ്രണാമം: നിളാതീരത്ത്‌ `ലാന'യുടെ സാംസ്‌കാരികോത്സവം (കുര്യന്‍ പാമ്പാടി)
ചിക്കാഗോ ആല്‍ബത്തില്‍ നിന്ന്‌.
ഭീഷ്‌മാചാര്യന്‍ എം.ടി.ക്ക്‌ പ്രണാമം: നിളാതീരത്ത്‌ `ലാന'യുടെ സാംസ്‌കാരികോത്സവം (കുര്യന്‍ പാമ്പാടി)
ഷാജന്‍ മോനിപ്പള്ളിയില്‍: സ്വന്തംഗ്രാമഭംഗിയില്‍ ലയിച്ച്‌
Join WhatsApp News
സംശയം 2014-07-22 09:10:48
എം ടി എന്താണ് അകത്തേക്ക് വലിച്ചു കേറ്റുന്നതു? നല്ല മനുഷ്യർ അമേരിക്കയിൽ വന്നു ചീത്ത കൂട്ടുകെട്ടിൽ പെട്ടാൽ ഇങ്ങനെയിരിക്കും/
വിദ്യാധരൻ 2014-07-22 13:20:46
അടുത്ത ലാനയുടെ മീറ്റിംഗ് ഡെൻവർ കോളിറാഡോയിൽ വച്ച് നടത്തണം എന്നാണു എന്റെ അഭിപ്രായം. വലിക്കെണ്ടവർക്കൊക്കെ നിയമത്തിന്റെ കുടക്കീഴിൽ ഇരുന്നു വലിച്ചു ആനന്ദിക്കാം. നല്ല നല്ല കഥകളും കവിതകളും ചിലപ്പോൾ ജനിച്ചെന്നിരിക്കും. ആർക്കും ആരുടേയും നേരെ വിരൽ ചൂണ്ടുകയും വേണ്ടാ
വക്രബുദ്ധി 2014-07-22 19:10:53
ചീത്ത കൂട്ടുകെട്ടിൽ പെടാതിരിക്കാൻ പെരുമ്പടവം വളരെ ശ്രമിക്കുന്നുണ്ട്!
വിദ്യാധരൻ 2014-07-22 19:44:13
ദൂരം മതിപ്പിന്റെ നാരായ വേരാണ് ദൂരത്തു നിൽക്കുവിൻ കൈകൾ കൂപ്പിൻ " എന്ന ചങ്ങമ്പുഴ കവിതാ ശകലം പെരുമ്പടവം മനസ്സിൽ ഒരു മന്ത്രംപോലെ ഉരുവിടുന്നുണ്ടായിരിക്കും.
അഭി 2014-07-22 19:50:47
"ദൂരം മതിപ്പിന്റെ നാരായ വേരാണ് ദൂരത്തിരിപ്പിൻ കൈകൾ കെട്ടിൻ " എന്നായിരിക്കും നല്ലെതെന്നാണ് എന്റെ അഭി-പ്രായം
ആകുലൻ 2014-07-22 20:02:35
അല്ലെങ്കിലും എം ടി വലിക്കുന്നെത് എന്തായിരിക്കും? അമേരിക്കയിൽ വന്നു മുറി ബീഡി വലിക്കെണ്ട ഗതികേടില്ല. പിന്നെ എന്തായിരിക്കും? ഒരു പക്ഷേ നാട്ടിൽ നിന്ന് കൊണ്ടുവന്ന ബീഡി തീരായപ്പോൾ പകുതി വലിച്ചിട്ടു കെടുത്തി പിന്നെ വലിക്കാം എന്ന് കരുതി വച്ചതിന്റെ കുറ്റി എടുത്തു വലിക്കുന്നതായിരിക്കും. പക്ഷെ കൈളിരിക്കുന്ന സാധനത്തിന്റെ നീളം കണ്ടിട്ട് എന്തോ അപൂര്വ്വ വസ്തു കൈയിൽ കിട്ടിയതിന്റെ രസം ആസ്വതിക്കുന്നതായിരിക്കും. ആ മുഖഭാവം കണ്ടിട്ട് എന്തോ ഒരു പന്തികേട്‌. ഹാ എന്തെങ്കിലും ആകട്ടെ എന്തായാൽ നമുക്കെന്ത നല്ല നല്ല കഥകൾ ആ തലക്കകത്ത് നിന്ന് പുറത്തേക്ക് ഇറങ്ങി വരുന്നുണ്ടല്ലോ അതുമതി. പക്ഷെ ഇത് കണ്ടിട്ട് ഇനി അമേരിക്കയിലെ സാഹിത്യക്കാർ കോളിറാഡയിൽ പോയി കഥ എഴുതി ഇ-മലയാളിയുടെ താളുകൾ നിരക്കാതിരുന്നാൽ മതി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക