Image

കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ കെ.സി.എസിന്‌ ലഭിച്ചു

ജൂബി വെന്നലശ്ശേരി Published on 24 July, 2014
കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ കെ.സി.എസിന്‌ ലഭിച്ചു
ചിക്കാഗോ: ജൂലൈ 3, 4, 5, 6 ദിവസങ്ങളിലായി ചിക്കാഗോ മക്കോര്‍മിക്‌ സെന്ററില്‍ നടന്ന കെ.സി.സി.എന്‍.എ.യുടെ 11-ാമത്‌ കണ്‍വന്‍ഷനില്‍ അലീസാ കാരിത്തുരുത്തേല്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ട്രോഫി കെ.സി.എസ്‌. ചിക്കാഗോയ്‌ക്ക്‌ ലഭിച്ചു. കലാ കായിക മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ ലഭിക്കുന്ന യൂണിറ്റിനുള്ളതാണ്‌ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ട്രോഫിയും ക്യാഷ്‌ അവാര്‍ഡും. താമ്പായിലുള്ള ലൗലി കാരിത്തുരുത്തേലിന്റെ മകള്‍ അലീസാ കാരിത്തുരുത്തേലിന്റെ പേരിലുള്ളതാണ്‌ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ട്രോഫി.

കണ്‍വന്‍ഷന്റെ സമാപനദിനത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ട്രോഫി കെ.സി.സി.എന്‍.എ. പ്രസിഡന്റ്‌ ടോമി മ്യാല്‍ക്കരപ്പുറം, അനില്‍-ലൗലി കാരിത്തുരുത്തേല്‍ എന്നിവര്‍ ചേര്‍ന്ന്‌ ചിക്കാഗോയുടെ ഭരണസമിതിക്ക്‌ കൈമാറി. വാശിയേറിയ മത്സരങ്ങളിലൂടെ തിളക്കമാര്‍ന്ന വിജയം കൈവരിച്ച്‌ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ നേടാന്‍ സഹായിച്ച മുഴുവന്‍ മത്സരാര്‍ത്ഥികളെയും കെ.സി.എസ്‌. ഭരണസമിതിക്കുവേണ്ടി പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറം അഭിനന്ദിച്ചു.
കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ കെ.സി.എസിന്‌ ലഭിച്ചു
പതിനൊന്നാമത്‌ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിലുള്ള അലീസാ കാരിത്തുരുത്തേല്‍ എവറോളിംഗ്‌ ട്രോഫി കെ.സി.സി.എന്‍.എ. പ്രസിഡന്റ്‌ ടോമി മ്യാല്‍ക്കരപ്പുറം, അനില്‍ ലൗലി കാരിത്തുരുത്തേല്‍ എന്നിവരില്‍നിന്ന്‌ കെ.സി.എസ്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറവും മറ്റ്‌ കമ്മറ്റിക്കാരും ചേര്‍ന്ന്‌ സ്വീകരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക