Image

പെണ്ണ് തുനിഞ്ഞാല്‍ ബ്രഹ്മാവിന് പോലും…..? ശോഭ മുതല്‍ ബിന്ദ്യവരെ!

അനില്‍ പെണ്ണുക്കര Published on 09 August, 2014
പെണ്ണ് തുനിഞ്ഞാല്‍ ബ്രഹ്മാവിന് പോലും…..? ശോഭ മുതല്‍ ബിന്ദ്യവരെ!
കേരളത്തില്‍ ഇപ്പോള്‍ നേരം പുലരുന്നത് ബ്ലൂ, സെക്‌സ്, റാക്കറ്റ്, റോക്കറ്റ്…. തുടങ്ങിയ വാക്കുകള്‍ കേട്ടുകൊണ്ടാണ്. പെണ്ണ് ഒരു കാര്യം നിരൂപിച്ചിറങ്ങിയാല്‍ സാക്ഷാല്‍ ബ്രഹ്മാവിനു പോലും പിടിച്ചു നില്‍ക്കാനാവില്ല എന്നു ചൊല്ലിന്റെ പുതിയ അവതാരമാണ് ബിന്ദ്യയും, രുക്‌സാനയും. കിടപ്പറ രംഗങ്ങള്‍ പരസ്യമാക്കി കോടികളാണ് ബിന്ദ്യയും  രുക്‌സാനയും തട്ടിയെടുത്തതെന്നാണ് പോലീസ് ഏമാന്‍മാര്‍ പറയുന്നത്. പെണ്‍കുട്ടികളുടെ നഗ്നഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തുന്ന പുരുഷ കേസരിമാര്‍ ഇവരെ നമിക്കണം.

സരിതാ നായര്‍ക്കുശേഷം ചാനലുകള്‍ക്ക് ആഘോഷിക്കുവാനും ബിന്ദ്യയുടേയും, രുക്‌സാനയുടേയും ശരീരഭാഗങ്ങള്‍ ആളുകളെ കാട്ടാന്‍ കിട്ടിയ സുവര്‍ണ്ണാവസരം കൂടിയായി ഈ 'ബ്ലൂ' പരിപാടി. കൊച്ചുകുട്ടികള്‍ പോലും ശ്വാസമടക്കിപ്പിടിച്ചാണ് ഈ വാര്‍ത്തകള്‍ കാണുന്നതെന്നാണ് കഷ്ടം.
പുരുഷന്‍മാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളേക്കാള്‍ വളരെ ആസൂത്രിതമായ തട്ടിപ്പുകള്‍ നടത്താന്‍ കഴിഞ്ഞവരാണ് വിവിധ കേസുകളില്‍ അറസ്റ്റിലായ വിവാദ നായികമാര്‍. ഒരു ഗുണ്ടാസംഘത്തെ ആടക്കി വാണിരുന്ന ഒരാളായിരുന്നു ശോഭാ ജോണ്‍. 2006 ല്‍ ശോഭാ ജോണ്‍ ശബരിമല തന്ത്രി കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി പണം തട്ടിയത്. തന്ത്രിയെ തന്ത്രപൂര്‍വ്വം തന്റെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി ശാന്ത എന്ന യുവതിക്കൊപ്പം നിര്‍ത്തി നഗ്നചിത്രങ്ങളെടുത്തു. പിന്നീട് ശോഭ ഈ ചിത്രങ്ങള്‍ കാട്ടി തന്ത്രിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. തന്ത്രിയും ശോഭയും അകത്തായി ആകെ പുലിവാലുമായി.

അമ്മായി അച്ഛനാകേണ്ട എം.എല്‍.എ.യെ ഒളിക്യാമറയിലാക്കി ആലുവയില്‍ ഒരു കാമുകി ഒരു ബ്ലാക്ക് മെയിലിംഗ് നടത്തിയത് അതിവിവാദമായ സംഭവം. മകനുമായുള്ള വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ജോസ് തെറ്റയില്‍ തന്നെ ലൈംഗികപീഢനത്തിന് ഇരയാക്കിയെന്ന് ആലുവാ സ്വദേശിനിയുടെ പരാതി. തെറ്റയിലിന്റെ കിടപ്പറ രംഗങ്ങള്‍ ഉള്‍പ്പെടെ ചാനലുകളില്‍ കാട്ടാന്‍ നല്‍കി യുവതി. കേസ് ഹൈക്കോടതി ചവറ്റുകൊട്ടയില്‍ തള്ളിയെങ്കിലും തെറ്റയില്‍ ബ്ലൂ ഇപ്പോഴും സജീവമായി നില്‍ക്കുന്നു.

അഭിനവ തട്ടിപ്പ് കാരി സരിതയുടെ കയ്യിലും ഉണ്ട് സിഡി. പക്ഷെ പുറത്തെടുത്തിട്ടില്ല എന്നുമാത്രം. മന്ത്രിമാരും, എംപിമാരുമൊക്കെ ഇതില്‍ തകര്‍ത്തഭിനയിച്ചെന്നാണ് ബാലകൃഷ്ണപിള്ളയടക്കമുള്ളവര്‍ പറയുന്നത്. എന്തായാലും അത് പുറത്തുവരാനുള്ള സാധ്യത വിരളമാണെന്ന് ഏത് കൊഞ്ഞാണനും അറിയാം.

അവസാനമെത്തിയ ബിന്ദ്യയും രുക്‌സാനയും രാഷ്ട്രീയക്കാരേയും, സിനിമാക്കാരേയും, ടാര്‍ഗറ്റ് ചെയ്ത് അവരുമൊത്തുള്ള മായാലീലകള്‍ ചിത്രീകരിക്കുകയായിരുന്നു. ഒരു അഭിനേതാവ് ആത്മഹത്യചെയ്തതോടെയാണ് സംഭവം പുലിവാലായത്. ഇവരും ഈ കിടപ്പറ രംഗങ്ങള്‍ വച്ച് വിലപേശാനായിരുന്നു പദ്ധതി. 21ലധികം സിഡികള്‍ ഇവരുടെ പക്കലുണ്ടായിരുന്നുവത്രേ. പോലീസ് സെന്‍സര്‍ ബോര്‍ഡ് ഇതൊക്കെ കണ്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. പുതിയകഥകളൊന്നും ഇപ്പോള്‍ പുറത്തുവരുന്നില്ല. റുക്‌സാന, ബിന്ദ്യ റമാന്‍ഡ്/കസ്റ്റഡി ഇങ്ങനെ പോകുന്നു അവരുടെ കഥ. എന്തായാലും കേരളം നീലക്കാറ്റില്‍ അങ്ങനെ തുള്ളി… തുള്ളി…
പെണ്ണ് തുനിഞ്ഞാല്‍ ബ്രഹ്മാവിന് പോലും…..? ശോഭ മുതല്‍ ബിന്ദ്യവരെ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക