കാളിന്ദി നദിയില്‍നിന്നും കാളിയാസര്‍പ്പത്തെ വകവരുത്തി വിജയ ശ്രീലാളിതനായി
വന്ന ശ്രീ കൃഷ്ണഭഗവാനെ ഓടക്കുഴല്‍ ഊതി 'രാധ' സ്വീകരിച്ചത് പുരാണങ്ങളില്‍
വായിച്ചിട്ടുണ്ട്. അതുപോലെ തോമസ് പുരാണവും ശ്രീ ശശി തരൂരിന്റെ ഭാവനയില്‍
രചിക്കപ്പെട്ടു. അറേബ്യന്‍ തിരമാലകള്‍ ഭേദിച്ച് കാറ്റിനോടും മഴയോടും
സൂര്യതാപത്തോടും മല്ലിട്ട് സിറിയായില്‍നിന്നും പാക്കപ്പലില്‍ ബഹുദൂരം
യാത്ര ചെയ്ത് ക്രിസ്തുശിക്ഷ്യനായ തോമ്മാശ്ലീഹാ കൊടുങ്ങല്ലൂര്‍
വന്നെത്തിയെന്ന് കേരളെ്രെകസ്തവ ലോകമൊന്നാകെ വിശ്വസിക്കുന്നു.
ക്രിസ്തുവിന്റെ സന്ദേശവുമായി കൊടുങ്ങല്ലൂര്‍ എത്തിയ റാബി പുത്രനായ തോമ്മാ
ശ്ലീഹായെ സ്വീകരിക്കാന്‍ ഒരു യഹൂദ പെണ്‍ക്കുട്ടി തുറമുഖ പട്ടണമായ
മുസ്സോറിയില്‍ ഉണ്ടായിരുന്നുവെന്ന് ശ്രീ ശശി തരൂര്‍ തന്റെ ഗവേഷണ
പ്രബന്ധത്തില്‍ എഴുതി ചേര്‍ത്തിരിക്കുന്നു. ശശി തരൂരിന്റെ ഈ
കണ്ടുപിടിത്തംമൂലം തോമസിനെപ്പറ്റിയുള്ള ഇത്രയും കാലത്തെ ചരിത്രകഥകള്‍
അസ്ഥിരപ്പെടുത്തിയിരിക്കുകയാണ്. 'പാക്‌സ് ഇന്ഡിക: ഇരുപത്തൊന്നാം
നൂറ്റാണ്ടിന്റെ 'ഇന്ത്യയും ലോകവും' എന്ന പുസ്തകത്തിലാണ് തോമസിന്റെ
ഇന്ത്യയിലേക്കുള്ള വരവിനെ ഒരു ചരിത്ര വസ്തുതയായി ചിത്രീകരിക്കുന്നത്.
ഉന്നതകുല ബ്രാഹ്മണജാതിയില്‍നിന്നും അദ്ദേഹം നിരവധിപേരെ ക്രിസ്ത്യാനികളായി
മതം മാറ്റിയെന്നും വിശ്വസിക്കുന്നു. യൂറോപ്പില്‍ ക്രിസ്തുമതം
വരുന്നതിനുമുമ്പ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പൂര്‍വ്വികര്‍
ക്രിസ്തുമതം സ്വീകരിച്ചിരുന്നുവെന്ന് ശ്രീ ശശി തരൂര്‍ തറപ്പിച്ചു
പറയുന്നു. ഇതുകേട്ടു ക്രിസ്ത്യന്‍ പണ്ഡിതരും തരൂരിന്റെ ഗവേഷണത്തെ അവരുടെ
ഗ്രന്ഥപ്പുരയിലെ ചരിത്രതാളുകളോടൊപ്പം ചേര്‍ത്തുകഴിഞ്ഞു. ക്രിസ്തുമതത്തെ
എതിര്‍ക്കാനും ആക്ഷേപിക്കാനും ചിലര്‍ തോമ്മാ ശ്ലീഹായുടെ വരവ് കെട്ടുകഥയായി
ചിത്രീകരിക്കാറുണ്ടെന്നും സഭാചരിത്രകാരന്മാര്‍ അവരെ
കുറ്റപ്പെടുത്താറുണ്ട്.
തോമ്മാ ശ്ലീഹാ കേരളത്തില്‍ എ.ഡി. 52ല്‍ വന്നുവെന്നും നമ്പൂതിരി
കുടുംബങ്ങളെ മാനസാന്തരപ്പെടുത്തി ക്രിസ്ത്യാനികളായി മതം മാറ്റിയത്
ചരിത്ര സത്യമായിരുന്നുവെന്നും പരമ്പരാഗതമായി ആകമാന സുറിയാനി
ക്രിസ്ത്യാനികള്‍ വിശ്വസിച്ചുവരുന്നു. സഭ അങ്ങനെ സഭാമക്കളെ പഠിപ്പിച്ചും
വരുന്നു. ഭാരതത്തിലെ രാഷ്ട്രീയനേതാക്കന്മാര്‍ ക്രിസ്ത്യാനികള്‍
ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ ക്രിസ്തുമതം യൂറോപ്പില്‍ വരുന്നതിനുമുമ്പ്
ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്ന് വളരെ ആവേശപരമായി പറയാറുണ്ട്.
അടുത്തയിടെ ശ്രീ തരൂര്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലും ഇന്ത്യന്‍
ക്രിസ്ത്യാനികളുടെ തോമസ് പാരമ്പര്യം യൂറോപ്യന്‍ പാരമ്പര്യത്തിനെക്കാളും
പഴക്കമേറിയതെന്നും പ്രസ്താവിച്ചിട്ടുണ്ട്. 'യൂറോപ്പില്‍ ക്രിസ്തുമതം
വരുന്നതിനുമുമ്പ് ഇന്ത്യയില്‍ ക്രിസ്തുമതം വേരൂന്നിയെന്നു വാദിക്കുന്ന ഈ
പണ്ഡിതന്മാരോടെല്ലാം ഒരു ചോദ്യമുണ്ട്. വസ്തുതകള്‍ ഇല്ലാതെ ഒളിഞ്ഞിരിക്കുന്ന
ഈ ചരിത്രം ഒരു സത്യമാണോ?
അപ്പോസ്‌തോലന്‍ പോളിന്റെ വിവരണത്തില്‍ അദ്ദേഹം സ്‌പെയിനില്‍ യാത്ര
ചെയ്യുവാന്‍ പദ്ധതിയിടുന്നുവെന്ന് വചനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
(റോമന്‍സ്:15:24 & 15:28) പൌലോസ് ശ്ലീഹാ എഫേസൂസ് വഴി ഗ്രീസിലും
മാസിഡോണിയായിലും ജെറുസ്ലേമിലും റോമിലും യാത്ര ചെയ്തതായി വേദപുസ്തകം
പറയുന്നു. പോള്‍ ഈ സുവിശേഷം എഴുതിയത് ക്രിസ്തു വര്‍ഷം 40 നും 44 നും
ഇടയ്‌ക്കെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. എ.ഡി. 52ല്‍ തോമ്മാ ശ്ലീഹാ
ഇന്ത്യയില്‍ വന്നുവെന്ന് സമ്മതിച്ചാല്‍ തന്നെയും ഇന്ത്യന്‍ ക്രിസ്ത്യന്‍
ചരിത്രം യൂറോപ്പിനെക്കാളും പാരമ്പര്യമുള്ള വാദമെന്ന് എങ്ങനെ
ന്യായികരിക്കാന്‍ സാധിക്കും? യൂറോപ്പില്‍ ക്രിസ്തീയ മതം ഉണ്ടായി കഴിഞ്ഞ്
ഒരു പതിറ്റാണ്ടുകൂടി കഴിഞ്ഞാണ് ഭാരതത്തില്‍ ക്രിസ്തുമതം ഉണ്ടായതെന്നും
സമ്മതിക്കേണ്ടി വരും.
ഒന്നാം നൂറ്റാണ്ടു മുതല്‍ ക്രിസ്ത്യാനികളെ സെന്റ് തോമസ്
ക്രിസ്ത്യാനികളെന്ന് അറിയപ്പെട്ടിരുന്നുവെന്ന കഥയിലും സത്യമില്ല. സുറിയാനി
ക്രിസ്ത്യാനികളെ നസ്രായന്മാരെന്നും യൂറോപ്യന്മാര്‍ നെസ്‌തോറിയന്‍കാരെന്നും
പതിനാലാം നൂറ്റാണ്ടുവരെ വിളിച്ചിരുന്നു. 1348ല്‍ മാര്‍പ്പാപ്പായുടെ
പ്രതിനിധിയായ ഫ്രാന്‍സിസ്‌ക്കന്‍ സഭയിലെ ബിഷപ്പ് ജീയോവാന്നി ഡേ മരിഗോളി
ആദ്യമായി ദേശീയക്രിസ്ത്യാനികളെ സെന്റ് തോമസ് ക്രിസ്ത്യാനികളെന്നു
വിളിച്ചുവെന്ന് ചരിത്രം പറയുന്നു. സമൂഹത്തില്‍ താണവരായ ജനങ്ങളെ
ക്രിസ്ത്യാനികളായി മതപരിവര്‍ത്തനം നടത്തുന്നതുകൊണ്ട് സുറിയാനി
ക്രിസ്ത്യാനികളെ സെന്റ് തോമസ് ക്രിസ്ത്യാനികള്‍ എന്ന് വിളിക്കാന്‍ തുടങ്ങി.
'ആക്ട്റ്റ് ഓഫ് തോമസ്' എന്ന പുരാതന കൃതിയാണ് തോമ്മാശ്ലീഹാ ഇന്ത്യയില്‍
വന്നുവെന്നുള്ള വാദം ഉന്നയിക്കുന്നത്. 'പാര്‍ത്ത്യാ' യും (പേര്‍ഷ്യാ)
ഗാന്ധാരയും (പാക്കിസ്ഥാന്‍) ജൂഡസ് തോമസും അബാനെന്ന കച്ചവട പ്രമാണിയും
വന്നെത്തിയ ഭൂപ്രദേശങ്ങളെന്ന് ഈ പൌരാണിക കൃതികള്‍ വ്യക്തമാക്കുന്നു.
കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ 'സ്‌റ്റോണ് ദി സിന്‍ (േെീില വേല ശെി')'
എന്ന ലേഖനത്തില്‍ ക്രിസ്ത്യാനികളുടെ ഉറവിടം ബ്രാഹ്മണരില്‍നിന്നുമെന്ന കഥ
അര്‍ഥമില്ലാത്തതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്ത്യാനികളുടെ
ബ്രാഹ്മണചരിത്രം വെറും കെട്ടുകഥയെന്നും കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍
വിശ്വസിച്ചിരുന്നു.
തോമ്മാശ്ലീഹാ ഒന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ചെന്നും ഉയര്‍ന്ന
ജാതിയിലുള്ള നമ്പൂതിരിമാരെ മതം മാറ്റിയെന്നുമാണ് ഒരു വിശ്വാസം. മറ്റുള്ള
താണവരായ ജാതികളെ ക്രിസ്ത്യാനികള്‍ ആക്കിയിട്ടില്ലെന്നും വിശ്വസിക്കുന്നു.
ഇത്തരം കെട്ടുകഥകള്‍ കേള്‍ക്കുന്ന അെ്രെകസ്തവര്‍ ക്രിസ്ത്യാനികളെ
പരിഹസിക്കുന്നതില്‍ എന്താണ് തെറ്റ്? െ്രെകസ്തവ തത്ത്വങ്ങളെയോ ഭാരത
ചരിത്രത്തെപ്പറ്റിയോ അറിവില്ലാത്തവരാണ് ഇത്തരം നുണ കഥകളുമായി ദേവാലയ
മണിയടി മുഴക്കികൊണ്ട് അല്മായ ജനങ്ങളെ ബോധവാന്മാരാക്കുന്നത്. ക്രിസ്തു
ശിഷ്യനായ തോമ്മാ ശ്ലീഹായെ വര്‍ണ്ണ വര്‍ഗീയ വാദിയായി ചിത്രീകരിക്കുന്നത
തന്നെ ക്രിസ്തീയമല്ലെന്നും ബ്രാഹ്മണ ക്രിസ്തീയ വാദികള്‍ മനസിലാക്കണം.
ഇരമ്പുന്ന കടല്‍ത്തീരത്തും മുക്കവക്കുടിലിലും മലയോരങ്ങളിലും
വിശ്രമമില്ലാതെ വേദം പ്രസംഗിച്ച സമൂഹത്തില്‍ താഴ്ന്നവര്‍ക്കും കുഷ്ഠ
രോഗികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി പട പൊരുതിയ ക്രിസ്തുവിന്റെ ഒരു
ശിക്ഷ്യനെ സവര്‍ണ്ണ ജാതികളുടെ വക്താവായി ചിത്രീകരിക്കുന്നതില്‍
യുക്തിയെവിടെ ?.
ബ്രാഹ്മണര്‍ കേരളത്തിലേയ്ക്ക് കുടിയേറാന്‍ തുടങ്ങിയത് ഏഴാം നൂറ്റാണ്ടിനു
ശേഷമാണ്. തോമ്മാ ശ്ലീഹാ വന്ന കാലങ്ങളില്‍ കേരളം മുഴുവന്‍ കാട്ടു
പ്രദേശങ്ങളും വന്യ മൃഗങ്ങളും നിറഞ്ഞ സങ്കേതങ്ങളായിരുന്നു. കേരളം
തമിഴകത്തിന്റെ ഭാഗമായിരിക്കണം. തോമസ് വന്ന കാലങ്ങള്‍ എവിടെയും ആദിവാസികള്‍
തിങ്ങി നിറഞ്ഞ പ്രദേശങ്ങളായിരുന്നു. ഏ .ഡി. 52ല്‍ വൃദ്ധനായ തോമ്മാശ്ലീഹാ
താമര കുരിശും വഹിച്ച് ഈ സ്ഥലങ്ങളില്‍ പോയി ഏഴര പള്ളികള്‍ സ്ഥാപിച്ചെന്ന
കഥകള്‍ സാമാന്യ ബുദ്ധിയ്ക്ക് നിരക്കുന്നതല്ല. കേരളം തോമസ് വന്ന
കാലങ്ങളില്‍ തമിഴകത്തിന്റെ ഭാഗമെന്ന നിലയ്ക്ക് തമിഴിലെ തിരുക്കുരുളിലോ
ചിലപ്പതികാരത്തിലോ കേരള െ്രെകസ്തവ സഭകളെപ്പറ്റി ഒന്നും തന്നെ
പറഞ്ഞിട്ടില്ല.
ആരാണ് അപ്പസ്‌തോലനായ തോമസ്? എന്തുകൊണ്ട് ആ പേര് ക്രിസ്ത്യന്‍
പ്രാര്‍ഥനകളില്‍ പ്രസിദ്ധമായി. സഭ അംഗീകരിക്കാത്ത 'ആക്റ്റ്‌സ് ഒഫ് തോമസ്,
തോമസിന്റെ സുവിശേഷങ്ങള്‍' എന്നീ പൌരാണിക ഗ്രന്ഥങ്ങളാണ് അപ്പോസ്‌തോലന്റെ
ഭാരതത്തിലെക്കുള്ള വരവിന് തെളിവുകളായി കണക്കാക്കിയിട്ടുള്ളത്. തോമസ്
അപ്പസ്‌തോലന്‍ യേശുവിന്റെ ഇരട്ട സഹോദരന്‍ എന്നാണ് ഈ ഗ്രന്ഥങ്ങളില്‍
രേഖപ്പെടുത്തിയിട്ടുള്ളത്. ദൈവിക ശാസ്ത്രങ്ങള്‍ക്ക് വിപരീതമായ ഈ ബുക്കുകളെ
വത്തിക്കാന്‍ അംഗീകരിച്ചിട്ടില്ല.. ഏകജാതനായ യേശുവിന് സഹോദരന്‍
ഉണ്ടെന്നുള്ളതും സഭയുടെ വിശ്വാസസത്യത്തിന് എതിരാണ്. ഗ്രീക്കില്‍
ഇരട്ടസഹോദരന്‍ എന്ന അര്‍ത്ഥത്തില്‍ 'തോമസ് എന്ന പേരിനെ 'ഡിഡിമസ്' എന്ന്
വിളിക്കുന്നു. മൈലാപ്പൂരില്‍ തോമ്മാശ്ലീഹായുടെ ഭൌതികാവശിഷ്ടം അടങ്ങിയ
കബറിടം ഉണ്ട്. പ്രശ്‌നം എന്തെന്നാല്‍ വിശുദ്ധ തോമസിനെ അടക്കിയതെന്ന്
വിശ്വസിക്കുന്ന കബറിടങ്ങള്‍ പേര്‍ഷ്യയില്‍ ഉടനീളവും ഇസ്രായേലിലും ഉണ്ട്.
പലയിടത്തും വിശുദ്ധന്‍ മരിച്ച വര്‍ഷം വ്യത്യസ്ത തിയതികളിലാണ്
രേഖപ്പെടുത്തിയിരിക്കുന്നത്.(റഫ: ഈശ്വര്‍ ഷരന്‍)
തോമ്മാശ്ലീഹായുടെ ഭാരതവരവിനെ സംബന്ധിച്ച കെട്ടുകഥകള്‍ കാനേഡിയന്‍
പണ്ഡിതനായ 'ഈശ്വര്‍ ഷരന്‍' അദ്ദേഹത്തിന്റെ പ്രസിദ്ധ ബുക്കായ 'ദി മിത്ത് ഓഫ്
സെന്റ്.തോമസ് ആന്‍ഡ് ദി മൈലാപ്പൂര്‍ ശിവ റ്റെമ്പിള്‍(ഠവല ങ്യവേ ീള ട.േ
ഠവീാമ െമിറ വേല ങ്യഹമുീൃല ടവശ്മ ഠലാുഹല)എന്ന പുസ്തകത്തില്‍
വിവരിച്ചിട്ടുണ്ട്. മിഷ്യനറിമാരുടെ വരവുകാലത്ത് ക്രിസ്തുമതം
പ്രചരിപ്പിക്കാന്‍ യേശുവിനെപ്പോലെ ഒരു രക്തസാക്ഷിയെ ഭാരതത്തില്‍
സൃഷ്ടിക്കണമായിരുന്നു. എങ്കിലേ സഹതാപം കൊണ്ട് സഭയ്ക്ക് വളരാന്‍
സാധ്യതയുണ്ടായിരുന്നുള്ളൂവെന്നും വിദേശ മിഷ്യനറിമാര്‍ കണക്കാക്കി.
അതുകൊണ്ട് വിശുദ്ധ തോമസിനെ രണ്ടു ബ്രാഹ്മണര്‍ കുന്തംകൊണ്ട് കുത്തി
കൊല്ലപ്പെട്ട ഒരു രക്തസാക്ഷിയായി വാര്‍ത്തെടുത്തു.
അള്‍ത്താരയിലെ തോമ്മാശ്ലീഹായുടെ രൂപങ്ങളുടെ കൈകളില്‍ ബൈബിള്‍
പിടിപ്പിച്ചിരിക്കുന്നതായി കാണാന്‍ സാധിക്കും. വാസ്തവത്തില്‍ വിശുദ്ധന്റെ
കാലത്ത് യേശുവിന്റെ വചനങ്ങള്‍ അടങ്ങിയ ബൈബിള്‍ എഴുതിയിട്ടുണ്ടായിരുന്നില്ല.
മതം മാറിയ ക്രിസ്ത്യാനികളെ പുതിയ നിയമങ്ങള്‍ പഠിപ്പിച്ചു കാണാന്‍
സാധ്യതയില്ല. പുതിയ നിയമം കണ്ടെത്തിയത് നാലാം നൂറ്റാണ്ടിലാണ്.എ.ഡി. 325ല്‍
നിക്കാ സുനഹദോസിനുശേഷം കോണ്സ്റ്റാന്റിന്‍ ചക്രവര്‍ത്തിയുടെ കാലത്താണ് പുതിയ
നിയമത്തിന്റെ പ്രസക്തഭാഗങ്ങള്‍ ക്രോഡീകരിച്ചത്.
യൂറോപ്പിലെ കത്തോലിക്കാ യൂണിവേഴ്‌സിറ്റികളില്‍ തോമ്മാശ്ലീഹാ ഇന്ത്യയില്‍
വന്നുവെന്ന കെട്ടുകഥ ചരിത്രകഥയായി പഠിപ്പിക്കുന്നില്ലന്നാണ് ഈശ്വര്‍ ശരന്റെ
ബുക്കിന് ആമുഖമായി ബല്‍ജിയം പണ്ഡിതനായ കോണ്‌റാഡ് എല്സ്റ്റ്‌റ് എഴുതിയത്.
എന്നാല്‍ ഇന്ത്യയിലെ എഴുത്തുകാര്‍ തോമ്മാ ശ്ലീഹായുടെ ഭാരതത്തിലേക്കുള്ള
വരവ് ചരിത്ര സത്യങ്ങളാണെന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നു.
ശ്രീരാമന്റെ അയോദ്ധ്യായെ കെട്ടുകഥയായി വിശേഷിപ്പിക്കുന്ന ഹൈന്ദവ മതത്തിലെ
മതേതര ചിന്താഗതിക്കാരും വോട്ടുബാങ്ക് തേടി തോമ്മാശ്ലീഹായുടെ കെട്ടുകഥയെ
സത്യമാണെന്ന് ധരിപ്പിച്ച് ചായം പൂശാറുണ്ട്. തോമ്മാശ്ലീഹായെ
രക്തസാക്ഷിയാക്കുകയും ബ്രാഹ്മണരെ മതഭ്രാന്തരായി ചിത്രീകരിക്കുകയും
ചെയ്താല്‍ മതപരിവര്‍ത്തനം സുഗമമായി നടക്കുമെന്ന് അന്ന് മിഷ്യനറിമാര്‍
കണക്കുകൂട്ടിയിരുന്നു.
ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറും ദൈവശാസ്ത്ര പണ്ഡിതനുമായ ഫാദര്‍
ഫ്രാന്‍സീസ് കൂള്‍ന തോമ്മാ ശ്ലീഹാ ബ്രസീലില്‍ വന്ന് വേദം
പ്രസംഗിച്ചുവെന്നു പ്രബന്ധം എഴുതിയിരിക്കുന്നു. 'മനുഷ്യരാരും എത്തുവാന്‍
സാധ്യതയില്ലാത്ത കാലത്ത് സെന്റ് തോമസ് ബ്രസീലില്‍ വന്ന് വേദം പ്രസംഗിച്ചു
വെന്നാണ് അദ്ദേഹം സ്ഥിതികരിച്ചിരിക്കുന്നത്. 'പെറു'വിലും തോമ്മാശ്ലീഹാ
വന്നുവെന്ന് പെറു വാസികളുടെ ഇടയിലും കഥയുണ്ട്. അങ്ങനെ തോമ്മാ ശ്ലീഹായെ
തെക്കേ അമേരിക്കാ മുഴുവനും വേദ പ്രചാരകനായി സ്ഥാപിച്ചിരിക്കുകയാണ്.
പതിനാറാം നൂറ്റാണ്ടില്‍ കടല്‍ക്കൊള്ളക്കാരായി വന്ന പോര്‍ട്ടുഗീസ്സുകാരാണ്
തോമസിന്റെ കെട്ടുകഥ ആദ്യമായി ഉണ്ടാക്കിയത്. 2006 സെപ്റ്റംബര്‍
ഇരുപത്തിയേഴാം തിയതി പതിനാറാം ബെനഡിക്റ്റ് മാര്‍പ്പാപ്പാ വത്തിക്കാനിലെ
സെന്റ് പീറ്റേഴ്‌സ് ദേവാലയ അങ്കണത്തിലെ തീര്‍ഥാടകരെ അഭിസംബോധന ചെയ്തുകൊണ്ടു
നടത്തിയ ഒരു പ്രസംഗത്തില്‍, പറഞ്ഞത് ' വിശുദ്ധ തോമസ് ആദ്യം സിറിയായിലും
പേര്‍ഷ്യയിലും പിന്നീടു ഉള്‍പര്‍വത നിരകളില്‍ക്കൂടി സഞ്ചരിച്ച് അങ്ങു
പടിഞ്ഞാറു ഭാരതംവരെ യാത്ര ചെയ്തിരിക്കാമെന്നാണ്. അവിടെനിന്നും
അനേകകാലങ്ങള്‍ക്കു ശേഷം മറ്റു മിഷനറിമാരുടെ സഹായത്തോടെ തെക്കേ
ഭാരതത്തിലേക്കു ക്രിസ്തു മതം പ്രചരിച്ചതായിരിക്കാം'. ഈ വാര്‍ത്ത
ഭാരതമാകമാനം വിശ്വാസികളെയും പുരോഹിത ബിഷപ്പുമാരെയും ദുഖിതരാക്കി.
മാര്‍പാപ്പയുടെ ഈ പ്രസ്താവന ആകമാന ക്രിസ്ത്യാനികളുടെ പരമ്പരാഗതമായ
വിശ്വാസത്തിന് എതിരായ ഒരു പ്രഖ്യാപനമായിരുന്നു. അതുമൂലം ഭാരതസഭയിലൊന്നാകെ
കോളിളക്കം ഉണ്ടാക്കി. അടുത്ത ദിവസംതന്നെ വത്തിക്കാന്റെ വെബ്‌സൈറ്റില്‍
മാര്‍പ്പാപ്പയുടെ അഭിപ്രായത്തെ സെന്റ് തോമസ് ഭാരതത്തില്‍ ,
വന്നിട്ടുണ്ടായിരുന്നുവെന്ന് തിരുത്തിയെഴുതി. മാര്‍പാപ്പയുടെ പ്രസംഗത്തിലെ
സാരം അനുസരിച്ച് തോമ്മാശ്ലീഹാ ഇന്നു കാണുന്ന പാക്കിസ്ഥാനിലാണ്
പ്രേഷിതപ്രവര്‍ത്തനം നടത്തിയെന്ന് അനുമാനിക്കാം. പടിഞ്ഞാറേ തീരമെന്നാണ്
'തോമസ് ആക്റ്റും' സൂചിപ്പിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ഒറ്റയടിക്കു ഭാരത
ക്രിസ്ത്യാനികളെ പോപ്പു വെല്ലു വിളിക്കുകയായിരുന്നു. ഭാരതസഭകളുടെ
വിശ്വാസമായിരുന്ന തോമ്മാശ്ലീഹ ഹിന്ദുക്കളുടെ രാജ്യത്തു സുവിശേഷം
പ്രസംഗിച്ചുവെന്നുള്ള രണ്ടായിരം വര്‍ഷത്തെ ദര്‍ശനങ്ങളങ്ങനെ ഇടിച്ചു
പൊളിച്ചെഴുതി..
1952 നവമ്പര്‍ 13 നു വത്തിക്കാന്‍, കേരള ക്രിസ്ത്യാനികള്‍ക്കായി ഒരു
സന്ദേശം അയച്ചിരുന്നു. അതിലെ ഉള്ളടക്കം, തോമ്മാശ്ലീഹാ എ.ഡി 52 കാലഘട്ടത്തു
ഭാരതത്തിലെ കൊടുങ്ങല്ലൂരിനടുത്ത് വന്നുവെന്ന് യാതൊരു തെളിവും
കാണുന്നില്ലായെന്നു വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. 1952 ലെ
വത്തിക്കാന്റെ അഭിപ്രായത്തിനു വീണ്ടും ഉറപ്പു വരുത്തുവാനായി ചിലര്‍
ചോദ്യങ്ങളുമായി 1996ല്‍ വത്തിക്കാനിലെ ഉന്നത ഉദ്യോഗസ്ഥരെ
സമീപിച്ചുവെങ്കിലും അങ്ങനെ ഒരു പ്രസ്താവനയെപ്പറ്റി വത്തിക്കാന്‍,
നിരസിക്കുകയാണുണ്ടായത്. കര്ദ്ദിനാള്‍ സംഘത്തിന്റെ് പ്രീഫെക്റ്റിനു ഈ വിഷയം
സംബന്ധിച്ചു കൂടുതലായ വിവരം ആവശ്യപ്പെട്ട് ഗവേഷകര്‍ വത്തിക്കാനു
കത്തുകളയച്ചിരുന്നുവെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല.
തോമ്മാശ്ലീഹായുടെ ജീവിതം ചരിത്രകാരുടെ ഗവേഷണ പരിധിയിലുള്ളതാണെന്നും
കര്‍ദ്ദിനാള്‍തിരുസംഘം ഈ വിഷയം കൈകാര്യം ചെയ്യുന്നതിനു പ്രാപ്തരല്ലന്നും
വ്യക്തമാക്കി സ്വയം കൈകഴുകുകയാണുണ്ടായത്. (റഫ: ഈശ്വര്‍ ശരത്ത്)
1729 ല്‍, അന്നുണ്ടായിരുന്ന മൈലാപ്പൂര്‍ ബിഷപ്പ്, സാന്തോം
കത്തീഡ്രലിലുള്ള തോമ്മാശ്ലീഹായുടെ ശവകുടീരത്തില്‍ സംശയം
പ്രകടിപ്പിച്ചുകൊണ്ടു ഈ വിശ്വാസത്തിനു ഉറപ്പു വരുത്തുവാനായി റോമിലെ
കര്‍ദ്ദിനാള്‍ തിരുസംഘത്തിന് ഒരു കത്തെഴുതി. എന്നാല്‍ റോമിന്റെ
മറുപടി ഒരിക്കലും വെളിച്ചത്തു വന്നില്ല..ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്
മറുപടി നാട്ടുവിശ്വാസത്തിനു വിപരീതമായിരിക്കുമെന്നാണ്. എങ്കിലും മദ്രാസിലെ
മൈലാപ്പൂരുള്ള റോമന്‍കത്തോലിക്കാ അധികാരികള്‍ 1871ല്‍, തോമസിന്റെ
സ്മാരകങ്ങളെല്ലാം പോര്‍ട്ടുഗീസുകാരുടെ സൃഷ്ടിയാണെന്ന് തറപ്പിച്ചു
വാദിച്ചതായും ചരിത്രമുണ്ട്.
വിശുദ്ധ തോമസിനെ സംബന്ധിച്ചുള്ള 'ആക്റ്റ്‌സ് ഓഫ് തോമസ്' എന്ന
പൌരാണികഗ്രന്ഥം പരമപ്രധാനമാണ്. ഈ ഗ്രന്ഥത്തിലുടനീളം സുവിശേഷങ്ങളും
യേശുവിന്റെ ജീവചരിത്രവുമായി ബന്ധമില്ലാതെ ധാരാളം വൈരുദ്ധ്യങ്ങളു0 കാണാം.
സഭ ഈ പുസ്തകത്തെ അംഗികരിച്ചിട്ടില്ല. തോമ്മാശ്ലീഹായുടെ ഭാരതത്തിലേക്കുള്ള
യാത്ര സത്യമാക്കുന്നതിനു 'ആകറ്റ് ഓഫ് തോമസ്' ഒരു അമൂല്യ പുസ്തകമായി ഭാരതസഭ
അംഗീകരിക്കുന്നുമുണ്ട്. ഇതനുസരിച്ചു വിശുദ്ധ തോമസിന്റെ യാത്രകളെ
ചരിത്രമായിട്ടു കരുതണമെങ്കില്‍ മറ്റു പല സത്യങ്ങളെയും അംഗികരിക്കേണ്ടി
വരും. ഇക്കാര്യത്തില്‍, സഭക്കു നിലവിലുള്ള വിശ്വാസത്തിനു പരസ്പര
വിരുദ്ധമായി പലതും വെളിപ്പെടുത്തേണ്ടി വരും. വിശുദ്ധ തോമസ്, പാലസതീന്‍
വിട്ടതു ജീസസ്, തന്റെ ഇരട്ട സഹോദരനായ തോമസിനെ അടിമയായി വിറ്റതുമൂലമെന്ന്
ഇവിടെ പറയുന്നു. ഇരട്ട സഹോദരനെന്നര്‍ഥം വരുന്ന 'ഡിഡിമാസ്' എന്നും
വിശുദ്ധനു പേരുണ്ട്.
'ആക്ട് ഓഫ് തോമസ്' വെളിപ്പെടുത്തുന്നത് അക്കമിട്ടു നിരത്തുന്നു
1. തോമസ്, ജീസസിനെ ധിക്കരിച്ച ഒരു സാമൂഹിക വിരുദ്ധനായിരുന്നു.
2. ജീസസ്, ഒരു അടിമക്കച്ചവടക്കാരനായിരുന്നു.
3. തോമസ് ജീസസിന്റെ ഇരട്ട സഹോദരനായിരുന്നു.
4. കാനോന്‍ നിയമങ്ങളനുസരിച്ചുള്ള നാലു സുവിശേഷങ്ങളും തെറ്റാണെന്നു വരുന്നു.
5. തോമസ് ഇരട്ടസഹോദരനായതുകൊണ്ടു ജീസസ് ദൈവത്തിന്റെ് ഏകജാതനല്ല.
ചുരുക്കത്തില്‍, തോമസിന്റെ ഐതിഹാസിക കഥകളെ മുഴുവനായി
വിശ്വസിക്കുന്നവര്‍ക്ക് സഭയുടെ മൌലികങ്ങളായ തത്വങ്ങളെയും ഇതുമൂലം
വലിച്ചെറിയേണ്ടി വരും. കൂടാതെ തോമസ്, പരിശീലിച്ച ഭീകരമായ
മന്ത്രവാദങ്ങളെപ്പറ്റിയും വിശകലനം ചെയ്യേണ്ടി വരും.വിശുദ്ധ തോമസിന്റെ
ആദ്യത്തെ അത്ഭുതം ഒരിക്കല്‍, തന്നെ അപമാനിച്ച ഒരു കുട്ടിയെ തന്റെ
മന്ത്രവാദം കൊണ്ടു സിംഹത്തെ വരുത്തി വിഴുങ്ങിക്കുകയായിരുന്നു. അന്നത്തെ
രാജാവു തോമസിന്റെ പ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥനായിരുന്നു. സ്ത്രീകളെ
പ്രലോഭിപ്പിച്ച് അവരെ ചാക്കിനകത്തു കെട്ടി ചാരവുമിട്ടു മുറികളിലടച്ചു
പൂട്ടി ഇടുക മുതലായ മന്ത്രവാദങ്ങളു0 പതിവായിരുന്നു. കുപിതനായ അക്കാലത്തെ
രാജാവു ക്ഷമ നശിച്ച് തോമസിനെ വധിച്ചെന്നു സമ്മതിക്കേണ്ടി വരും. അങ്ങനെ
വിശുദ്ധ തോമസിനെ ബ്രാഹ്മണജനം വധിച്ചുവെന്നുള്ള കെട്ടുകഥ മാറ്റി
എഴുതേണ്ടതായും വരും.
തോമ്മാശ്ലീഹായില് നിന്നു സ്‌നാനമേറ്റ ക്രിസ്ത്യാനികള് രണ്ടായിരം
വര്‍ഷങ്ങളിലെ പാരമ്പര്യം അവകാശപ്പെട്ട് സവര്‍ണ്ണജാതികളെപ്പോലെ കേരളത്തില്‍
ജീവിക്കുന്നു. കബളിപ്പിക്കപ്പെട്ട മാര്‍ത്തോമ്മാ ചരിത്രം മുഴുവന്‍
സത്യമെന്നും കേരള ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. അ.ഉ. 52 മുതലുള്ള
കൊളോണിയല്‍ മിഷിനറിമാരുടെ പ്രഭാഷണങ്ങളൊഴിച്ചു മലയാള സാഹിത്യപുരോഗതിക്കു
ക്രിസ്ത്യാനികളുടെ പങ്ക് ഒന്നും തന്നെയില്ല. ആ സ്ഥിതിക്ക് അവര്‍ ചരിത്രബോധം
ഇല്ലാത്ത ഒരു തലമുറയായി വളര്‍ന്നതു സ്വാഭാവികമാണ്. കൂടാതെ കലാസാംസ്‌കാരിക
രംഗങ്ങളിലും വിസ്മയകരങ്ങളായ യാതൊരു പാടവങ്ങളും കേരള ക്രിസ്ത്യാനികള്‍
കാഴ്ച്ച വെച്ചിട്ടില്ല. ഏതായാലും ഈ രാജ്യത്തിന്റെ ഹൈന്ദവ കലാരൂപങ്ങളെ
സംബന്ധിച്ചുള്ള കുറേ കെട്ടുകഥകളും കുറച്ചു ബൌദ്ധികചരിത്രങ്ങളും
സൃഷ്ടിച്ചുവെന്നുള്ളതു മാത്രമാണ് രണ്ടു സഹസ്രാബ്ദങ്ങളോളം ഈ നാട്ടില്‍
ജീവിച്ച ക്രിസ്ത്യാനികളുടെ നേട്ടമായി കണക്കാക്കാവുന്നത്.
മനുഷ്യരെല്ലാം ഒന്നാണെന്നും എല്ലാ മനുഷ്യര്‍ക്കും തുല്യഅവകാശങ്ങളുണ്ടെന്നും
വിശ്വസിക്കുന്ന ഒരു തത്ത്വസംഹിതയാണ് ക്രിസ്തുമതത്തിനുള്ളത്. അവിടെ
തോമാശ്ലീഹായുടെ കരങ്ങള്‍കൊണ്ട് മുക്കിയ ജനങ്ങളുടെ പിന്തുടര്‍ച്ചക്കാരാണ്
തങ്ങളെന്ന അഭിമാനത്തോടെയുള്ള വീമ്പടികള്‍ ക്രിസ്തീയതയല്ല. ചരിത്രസത്യങ്ങളെ
വക്രീകരിച്ച് ഹൈന്ദവരുടെ അടയാളങ്ങള്‍ ഒന്നൊന്നായി ക്രിസ്തീയ സഭകള്‍
ചോര്‍ത്തിയെടുക്കുന്ന കാഴ്ചയാണ് കേരള ക്രിസ്ത്യന്‍ സഭകളില്‍ കാണുന്നത്.
താമര, നിലവിളക്ക്, രുദ്രാക്ഷ, കൂടാതെ ഇപ്പോള്‍ ഒടക്കുഴലുമായി യഹൂദപ്പെണ്ണ്
തോമ്മാശ്ലീഹായെയും സ്വീകരിച്ചുവെന്ന് ബുദ്ധിജീവിയായ തരൂരിന്റെ
പുസ്തകത്തില്‍ എഴിതിയിരിക്കുന്നു. തരൂരിന്റെ ഈ അഭിപ്രായത്തെ വെറും
രാഷ്ട്രീയ കുതിരകച്ചവടം എന്നല്ലാതെ എന്താണ് വിലയിരുത്തുകയെന്നും
അറിയത്തില്ല.
Is there any definitive evidence that Jesus Christ lived? Many people doubt if Christ was a person. But we traditionally belive and worship Jesus.
There is no definite knowledge about St Thomas coming to Kerala. Just a tradition only. If he came or not, will not affect our beliefs too.
If the early church leaders wanted to create a myth, why Thomas? Why not some other Apostle, more well known like St Peter or St John?
The claim of st Thomas converting some Brahmins is an anti-Christain idea. How can the disciple of Christ, who accepted all the lowly people like prostitutes and lepers, convert only upper caste? This point of the write is very very true. Some one created this myth.
For other things, he uses the writings of anti-Christian RSS supporters like Koenrad elst. I think he says that Taj mahal was tejo Mahalaya and built by some Hindu kings. What authenticity is for such Christian-haters?
Patannamakkal also says the myth of the killing of St Thomas was created for conversion., no sir. there was no need of it during British days. Till 1980s, the upper castes considered many lower castes as outcasts and not part of Hinduism. The upper acstes were not concerned about the conversion too. Now they know, numbers are good and accept the lower caste as Hindu.
What is the big deal about it? We know the exact spot where Lord Rama was born thousands of years before St Thomas.
കേരളത്തിൽ ഇല്ലായിരുന്നു. അത് ചരിത്രം. എന്നാൽ
വിശ്വാസം അങ്ങനെയല്ല. നമ്പൂരിമാർ മാര്ക്കം കൂടി ക്രുസ്ത്യാനികളായി. അങ്ങനെ വിശ്വസിച്ചാലെ
കര്ത്താവ് പറഞ്ഞ സ്വര്ഗ്ഗം അവര്ക്ക് കിട്ടുകയുള്ളുവെങ്കിൽ എന്തിനു വാദ പ്രതിവാദം.
എല്ലാ ക്രുസ്താനികളും നമ്പൂരി മാര്ക്കം കൂടിയതാണ്. ആര്ക്കെങ്കിലും എതിരുപ്പ് ഉണ്ടെങ്കിൽ വരട്ടെ. പ്രിയ സുഹൃത്തുക്കളെ ആരും വരില്ല. അപ്പോൾ നമുക്ക് ഈ കോലാഹലം അവസാനിപ്പിക്കാം.നൈനാൻ എന്തിനാണ് അതിലേക്ക് ഈഴവനേയും
നായരേയും വലിച്ചിഴക്കുന്നത്. ഈഴവാൻ ലങ്കയിൽ നിന്ന് വന്നുവെന്ന് വല്ലവരും പറയുന്നത് കേട്ട്
ഏറ്റ് പറയുന്നു. താങ്കള് നമ്പൂരി മാര്ക്കം
കൂടിയതാണെന്ന് അംഗീകരിക്കുന്നു. പിന്നെ എന്ത് വേണം.
It is not good to quote verses from Bible for other than its intended purpose. To those who do this, God in Bible is asking, "What right you have to take my words in your mouth?'
Instead of criticizing those who believe in God, let us admit that each has a right to believe or not believe in God based on their knowledge. It is a type of conversion from one faith to another some are trying here. Will it come under the law against forceful change or conversion.
I believe that all the people of the world are related to each other through Noah and his three chiildrens. Aryans are the children of Abraham through Kethura. In Bible it is written that Abraham send his children to the east. All the eastern countries are settled by these children. The Dravidians are from the Sinites of Bible. The word Sindhu, Indu, and India came from Sin of Sinites.. Details of this theory is in the above book. Available history and circumstantial evidence points in this direction.
Link for the book: www.youtube.com/user/Mathullah1
എന്ത് മാത്രം കഷ്ടപ്പെടുന്നു. അതങ്ങ് സമ്മതിച്ച്
ഈ സംവാദം അവസാനിപ്പിക്കുക മിത്രങ്ങളെ.
മാതുള്ളക്ക് നമ്പൂരിയായാൽ മതി. ആദവും
ഹവ്വയും ആണു ദൈവം ആദ്യം സൃഷ്ടിച്ചത്
എന്ന് മാത്തുള്ള വിശ്വസിക്കുന്നില്ല. ദൈവം ആദം
നമ്പൂരിയും ഹവ്വ അന്തര്ജനത്തെയും ആദ്യം
സൃഷ്ടിച്ചു. പിന്നെ ആദം ക്ഷ്ത്രിയാൻ, ആദം
വൈശ്യൻ ആദം ശൂദ്രൻ എന്നിവരെ ഉണ്ടാക്കി.
മാത്തുള്ള ആദം നമ്പൂരിയുടെ മകനാണ്.
ഇനി ആരും വാദിക്കാൻ വരല്ലേ മാത്തുള്ള
കൊത്തി കൊത്തി മുറത്തിൽ കയറി കൊത്തി. ദ്രാവിഡന് ബൈബിലെ സിനൈടിസ് ആണെന്ന്
വരെ പരഞ്ഞു. ആരെങ്കിലും എഴുതി അധികാരിതയില്ലാതെ എഴുതി വയ്ക്കുന്ന
അസംബന്ധം പുലംബുന്നവരോട് ക്ഷമിക്കുക. മാത്തുള്ള പഴയ പൂണുൽ ഒക്കെ സൂക്ഷിച്ച്
വക്കുന്ന്ണ്ടല്ലോ. കര്ത്താവും മാത്തുല്ലയെക്കൾ
താണ ജാതിയിൽ ( ആശാരി കുടുംബത്തിൽ) പിറന്നത് കൊണ്ട് അയിത്തം ഉണ്ടാകോ ആവോ?
Why is he upset at silly things rather than being upset at the ideology that made upper and lower castes? Why is he not upset at the upper castes who treated the lower castes as trash though the ages? Is not it worse than slavery? It is institutional slavery and racism. Feel angry about those things, rather than at the fools who claim to be upper caste in Christians. In America, among Christians, many lower caste found that they are equals and not lower. The funny thing is they attack and denigrate Christians rather than their oppressors! This is sad. If somebody claims that his grandfather had 'an elephant' (uppuppaakk oru aana) it is no such big deal. The lower caste need not feel upset at frivolous things. Be upset about those high castes who still claim they are superior even in America.
ജാതിക്കരുണ്ടെന്ന് തിരുമേനി പറഞ്ഞത് വായിച്ചു.
മേൽജാതികാരോറ്റ് അവർ പ്രതികാരനം ചെയ്യണമെന്ന് വായ്നകാരനായ എനോട് പറഞ്ഞതിന്റെ
ഔചിത്യം മനസ്സിലാകുന്നില്ല. ഞാൻ പറഞ്ഞത്
മാത്തുള്ള നംബൂരിയാണു. അത് അംഗീകരിച്ച്
ഈ സംവാദം നിര്ത്താനാണ്. അപ്പോൾ താങ്കള്
ജാതിയും കൊണ്ട് വരുന്നു. അപ്പോൾ താങ്കളും
നംബൂരിയാണു അല്ലെ, ഒരാള് കൂടി നമ്പൂരിയായി
A person has every right to believe whatever he wants to believe. It is the responsibility of each individual to seek, and find the Truth. If a person’s focus is just the things of this world, his inner eye will not be opened, and he walks around, and preach that there is no God. Eternal life is only for those who deserve it. Don’t worry if you do not see it. It means you are not meant for it. If you do not believe it, you do not deserve it. What right a person has to say that there is no eternal life? Do you see everything in this universe? Is it like the frog in the well thinking that it is the whole world? I can see the all knowing pride in these people when they make such a statements. They talk as if they know everything, and nothing more to learn but only teach. Lots of people are misled. What they say is based on their understanding, and it is a narrow view of the picture, influenced by their prejudices.
The social conditions of Jesus time were different. We can notice difference in standard of living. Such changes will be reflected everywhere. When an organization grows its size and revenue grows, and the project it undertakes also grows. The myopic eyes of critics can’t see the contributions the Catholic Church gave to humanity. Because of their prejudices they only see one side of the story. Looks like these people have some hidden agenda to tarnish the image of Christianity. Otherwise why they have to name Christian organizations only? Any article related to Christianity, they have something negative to comment. We do not know from what religious background these people are writing.
If you do not believe in Bible and quote verses from Bible, it is asking you what right you have to take my words in your mouth. Buy such quotations they are misleading people? We do not know who these people are because they are hiding behind a veil of fictitious name. So the public do not know their activities or life style. Now they are criticizing the Bishops hiding behind this veil. Is it not cowardice? The Church has bodies to oversee Bishops activities. If you have a complaint you can give to these bodies to investigate. The Church members who finance church projects, it is their responsibility to assure this. It is high time to pull the veils of these hypocrites that hide behind their veils, and criticize anything and everything, while these people are above criticisms.