Image

തന്റെ അടുത്തചിത്രം തമിഴിലെന്ന്‌ പാര്‍വ്വതി ഓമനക്കുട്ടന്‍

Published on 13 August, 2014
തന്റെ അടുത്തചിത്രം തമിഴിലെന്ന്‌ പാര്‍വ്വതി ഓമനക്കുട്ടന്‍
തന്റെ അടുത്തചിത്രം തമിഴിലായിരിക്കുമെന്ന്‌ നടിയും മുന്‍ ലോക സുന്ദരി റണ്ണര്‍അപ്പ്‌ പാര്‍വ്വതി ഓമനക്കുട്ടന്‍ പറഞ്ഞു. നിരവധി തിരക്കഥകള്‍ കേട്ട ശേഷമാണ്‌ താന്‍ ഒരു ചിത്രം തിരഞ്ഞെടുത്തതെന്ന്‌ പാര്‍വതി പറയുന്നു.സിനിമകളില്ലാത്ത സമയങ്ങളില്‍ താന്‍ മോഡലിംഗില്‍ ശ്രദ്ധിക്കുന്നു.ഇതിനായി താന്‍ ധാരാളം യാത്ര ചെയ്യാറുണ്ടെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.

ബില്ല2 എന്ന തമിഴ്‌ ചിത്രത്തിലൂടെയാണ്‌ പാര്‍വതി വെള്ളിവെളിച്ചത്തിലെത്തിയത്‌. എന്നാല്‍ ചിത്രം ബോക്‌സ്‌ ഓഫീസില്‍ ഹിറ്റാകാതിരുന്നതിനാല്‍ തനിക്ക്‌ തമിഴില്‍ നിന്നും പിന്നീട്‌ ഓഫറുകളൊന്നും വന്നിരുന്നില്ലെന്ന്‌ പാര്‍വതി പറയുന്നു. തമിഴില്‍ അവസരങ്ങള്‍ ലഭിക്കാതിരുന്നപ്പോള്‍ താന്‍ ബോളിവുഡിലേക്ക്‌ തിരിഞ്ഞു. അങ്ങനെയാണ്‌ പിസ്സ എന്ന ചിത്രത്തിന്രെ ഹിന്ദി റീമേയ്‌ക്കില്‍ അവസരം ലഭിച്ചത്‌.

ചങ്ങനാശ്ശേരിയാണ്‌ പാര്‍വ്വതിയുടെ സ്വദേശമെങ്കിലും ഇപ്പോള്‍ മുംബൈയിലാണ്‌ പാര്‍വ്വതി താമസിക്കുന്നത്‌. പാട്ടു കേള്‍ക്കുന്നതും, നൃത്തം ചെയ്യുന്നതും, ഗ്ലാസ്സ്‌ പെയിന്റിങ്ങ്‌ ചെയ്യുന്നതും, വായനയും, ബാസ്‌കറ്റ്‌ ബോള്‍ കളിക്കുന്നതും, ബാറ്റ്‌മിന്റണ്‍ കളിക്കുന്നതുമൊക്കെയാണ്‌ പാര്‍വ്വതിയുടെ ഇഷ്ടവിനോദങ്ങള്‍.
തന്റെ അടുത്തചിത്രം തമിഴിലെന്ന്‌ പാര്‍വ്വതി ഓമനക്കുട്ടന്‍
തന്റെ അടുത്തചിത്രം തമിഴിലെന്ന്‌ പാര്‍വ്വതി ഓമനക്കുട്ടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക