Image

ഓണം സുഖമുള്ള ഓര്‍മ്മകള്‍-3- വരൂ …നമൊക്കൊരു ചില്ലാട്ടമാടാം…. അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 19 August, 2014
ഓണം സുഖമുള്ള ഓര്‍മ്മകള്‍-3- വരൂ …നമൊക്കൊരു ചില്ലാട്ടമാടാം…. അനില്‍ പെണ്ണുക്കര
നമ്മുടെ ഗ്രാമീണ സംസ്‌കൃതിയുടെ ഉള്‍ത്തുടിപ്പാണ് മലയാളിക്ക് എന്നും ഓണം. പ്രകൃതിയോടിണങ്ങിയുള്ള ജീവിതചര്യയുടെയും ലാളിത്യത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയുമെല്ലാം ജീവിതപാഠങ്ങള്‍ നമ്മിലേക്ക് സംക്രമിപ്പിച്ചത് നമ്മുടെ നന്മ നിറഞ്ഞഗ്രാമങ്ങളാണ്. നാട്ടിന്‍പുറത്തെ നൈര്‍മല്യമുള്ള കൃത്രിമത്വം തെല്ലുമില്ലാത്ത എത്രയോ തനിമയുള്ള നാട്ടുമൊഴികളും, പ്രയോഗങ്ങളും 'ഓണം' നമുക്ക് സമ്മാനിച്ചിട്ടുണ്ട്.
പക്ഷെ, പച്ചയായ ഈ മൊഴിമുത്തുകളൊക്കെയും പരിഷ്‌കൃതമായ പുതിയ ജീവിതവ്യവസ്ഥയില്‍ നിന്ന് മാഞ്ഞുപോവുകയാണ്.

ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പര്‍ശിക്കുന്ന ഒരേയൊരാഘോഷമേ മലയാളിക്കുള്ളൂ. അതാണ് ഓണം. ഓണത്തിന്റെ ജൈവ പരിപൂര്‍ത്തി മറ്റ് ഉത്സവങ്ങള്‍ക്ക് അവകാശപ്പെടാനാവില്ല. സാമൂഹ്യശാസ്ത്രപരമായി ജനങ്ങളുടെ ജീവിതാവബോധത്തിലും, സാമൂഹ്യഘടനയിലും, ജീവിതവൃത്തിയിലും സ്വാധീനം ചെലുത്തുന്ന മഹോത്സവമാണ് ഓണം. ഓണവുമായി ബന്ധപ്പെട്ട ചില സംജ്ഞകള്‍ പരിശോധിക്കുകയാണ് ഇനി മുതല്‍. ഒരു പക്ഷേ മലയാളികളെക്കാള്‍ “പ്രവാസി മലയാളികള്‍” സംജ്ഞകള്‍ നെഞ്ചിലേറ്റുമെന്ന് എനിക്കുറപ്പുണ്ട്.

ഊഞ്ഞാല്‍
ഓണം എന്നു കേള്‍ക്കുമ്പോള്‍ ഓരോ മലയാളിയുടെയും മനസില്‍ ഓടി വരുന്നവാക്ക്. കൊച്ചുകാമിനെയെയും കൊണ്ട് കാട്ടു മരങ്ങളില്‍ വള്ളിയില്‍ തൂങ്ങി ഉരുഞ്ഞിരിഞ്ഞ വിനോദമാകാം ഊഞ്ഞാലാട്ടം. വളരെ ലളിതമായ ഘടന- രണ്ടു കയര്‍ ഒരറ്റം ഉയരത്തിലുള്ള ഒരിടത്ത് ബന്ധിക്കുന്നു. മറ്റെയറ്റം ഒരു തടിക്കഷ്ണത്തിലെ, ഓലമടലിലോ കെട്ടുന്നു. ഊഞ്ഞാല്‍ തയ്യാറായിക്കഴിഞ്ഞു. മലയാളിയെ സംബന്ധിച്ച് ഊഞ്ഞാല്‍ ഓണത്തിന്റെ വരവറിയിക്കുന്ന ദൂതനാണ്. ഓണക്കാലത്ത് എല്ലാ വീടുകളിലും ഊഞ്ഞാലിടുക പതിവായിരുന്നു. ഊഞ്ഞാല്‍ ഏതു വിദേശത്തുപോയാലും മലയാളി കെട്ടും. അതൊരു സുഖമാണ്. ഓണത്തിന്റെയും, പ്രണയത്തിന്റെയും, വിരഹത്തിന്റെയും, കിളിക്കൊഞ്ചലിന്റെയും, പരിഭവത്തിന്റെയും…സുഖം.
ഓണം സുഖമുള്ള ഓര്‍മ്മകള്‍-3- വരൂ …നമൊക്കൊരു ചില്ലാട്ടമാടാം…. അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക