Image

ഇന്ത്യന്‍ സ്വാതന്ത്ര്യദിനം വൈറ്റ്‌ പ്ലെയിന്‍സില്‍ ആഘോഷിച്ചു

Published on 19 August, 2014
ഇന്ത്യന്‍ സ്വാതന്ത്ര്യദിനം വൈറ്റ്‌ പ്ലെയിന്‍സില്‍ ആഘോഷിച്ചു
ന്യൂയോര്‍ക്ക്‌: ഇന്ത്യയുടെ 68- മത്‌ സ്വാതന്ത്ര്യദിനം ന്യൂയോര്‍ക്കിലെ വൈറ്റ്‌ പ്ലൈന്‍സ്‌ സിറ്റി ഹാളില്‍ വൈറ്റ്‌ പ്ലൈന്‍സ്‌ മേയര്‍ ടോം റോഷിനു വേണ്ടി വൈറ്റ്‌ പ്ലൈന്‍സ്‌ കോമണ്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ ജോണ്‍ മാര്‍ട്ടിന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സൊസീഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയാണ്‌ ഈ ആഘോഷ പരിപാടിക്കു നേതൃത്വം നല്‌കിയത്‌. ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സൊസീഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പ്രസിഡന്റ്‌ ഗവണ്മെന്റ്‌ ഭാരവാഹികളെ സ്വാഗതം ചെയ്‌തു എല്ലാവരെയും അഭിസംബോധന ചെയ്‌തു സംസാരിച്ചു.

2014 ഇന്ത്യയെ നിര്‍ണായകമായ വര്‍ഷമാണ്‌ കാരണം കഴിഞ്ഞ മെയ്‌ മാസത്തില്‍ രാജ്യം കാത്തിരുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേവല ഭൂരിപക്ഷത്തില്‍ ഭരണം വളരെ ഗംഭീരമായി തന്നെ തുടങ്ങിയിരിക്കുന്നു. വര്‍ഷങ്ങളായുള്ള വിസയുടെ വിലക്കുകള്‌ക്ക്‌ അവധി കൊടുത്തു അമേരിക്കന്‍ ഗവന്മേന്റ്‌റ്‌ സെപ്‌റെമ്‌ബറില്‍ യു എന്‍ മീറ്റിങ്ങിനു എത്തുന്ന അദ്ദേഹത്തെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും തുടങ്ങിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും പുരാതനവും ഏറ്റവും വലുതുമായ രണ്ടു ജനാധിപത്യ രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള ബന്ധം ഈ കാലഘട്ടത്തില്‍ പ്രാധാന്യമേറുന്നു.

മി ജോണ്‍ മാര്‍ട്ടിനെ കൂടാതെ കൗണ്ടി എക്‌സിക്യൂട്ടീവിനു വേണ്ടി കെവിന്‍ പ്ലുക്കെട്‌റ്റ്‌, ഡേവിഡ്‌ ബുച്ച്വല്‌ദ്‌, ബെഞ്ചമിന്‍ ബോയ്‌കിന്‍ പോള്‍ റയാന്‍ , ജോണ്‍ സ്‌ടിണോ , ക്വബെന മനു, ഇവരെ കൂടാതെ നൂറിലധികം ആളുകള്‌ ഉച്ചക്ക്‌ നടന്ന ഈ ചടങ്ങില്‍ പങ്കെടുത്തു അവരുടെ ഐക്യദാര്‍ഡ്യം അറിയിച്ചു. ഇത്‌ രണ്ടാമത്തെ വര്‍ഷം സിറ്റി ഹാളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്‌. ഇന്ത്യന്‍ ദേശീയ ഗാനവും അമേരിക്കന്‍ ദേശീയ ഗാനവും ആലപിച്ചു. മധുരപലഹാരങ്ങള്‍ വിതരണം ചെയ്‌തു.
ഇന്ത്യന്‍ സ്വാതന്ത്ര്യദിനം വൈറ്റ്‌ പ്ലെയിന്‍സില്‍ ആഘോഷിച്ചു
ഇന്ത്യന്‍ സ്വാതന്ത്ര്യദിനം വൈറ്റ്‌ പ്ലെയിന്‍സില്‍ ആഘോഷിച്ചു
ഇന്ത്യന്‍ സ്വാതന്ത്ര്യദിനം വൈറ്റ്‌ പ്ലെയിന്‍സില്‍ ആഘോഷിച്ചു
ഇന്ത്യന്‍ സ്വാതന്ത്ര്യദിനം വൈറ്റ്‌ പ്ലെയിന്‍സില്‍ ആഘോഷിച്ചു
ഇന്ത്യന്‍ സ്വാതന്ത്ര്യദിനം വൈറ്റ്‌ പ്ലെയിന്‍സില്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക