Image

ഓണം…. സുഖമുള്ള ഓര്‍മ്മകള്‍-4 - ഉപ്പേരി….ഓണത്തിന്റെ സിഗനല്‍! - അനില്‍ പെണ്ണുക്കര.

അനില്‍ പെണ്ണുക്കര. Published on 19 August, 2014
ഓണം…. സുഖമുള്ള ഓര്‍മ്മകള്‍-4 - ഉപ്പേരി….ഓണത്തിന്റെ സിഗനല്‍! -  അനില്‍ പെണ്ണുക്കര.
ഓണത്തിന്റെ നിറ സാന്നിദ്ധ്യമാണ് ഉപ്പേരി ഓണക്കാലത്ത് ഏത് വീട്ടില്‍ ചെന്നാലും ഉപ്പേരി ഒരു വിഭവമായി നല്‍കിയിരിക്കും. ഇന്നിപ്പോള്‍ ഉപ്പേരി ഒരു സ്ഥിരം വിഭവമായി മലയാളിയുടെ ഗൃഹസദസിലുണ്ട്. ഓണം വരുന്നതിനു മുമ്പേ ഉപ്പേരി വിപണി സജീവമായി. 'തെക്കന്‍ ചിപ്‌സ്', 'വടക്കന്‍ ചിപ്‌സ്', എന്നു വേണ്ട ജില്ല തിരിച്ചു വരെ 'കായ വറുത്തത്' ലഭിക്കാന്‍ തുടങ്ങി. സത്യത്തില്‍ ഉപ്പേരി ഇപ്പോള്‍ 'കായ വറുത്തത്' ലഭിക്കാന്‍ തുടങ്ങി. സത്യത്തില്‍ ഉപ്പേരി ഇപ്പോള്‍ കായ വറുത്തത് ആയി. പണ്ടൊക്കെ സാക്ഷാല്‍ നേന്ത്രകായ തന്നെ ഉപ്പേരിയായി വന്നിരുന്നു. ഇപ്പോള്‍ 'ഉപ്പേരി' ബിസിനസ് ആയപ്പോള്‍ നേന്ത്രക്കായക്കൊപ്പം മറ്റ് പല കായ്കളും ഉപ്പേരിയോടൊപ്പം വിപണിയില്‍ എത്തുന്നു.

ഏത്തക്കായുടെ രുചിയുമായി സാമ്യമുള്ള റോബസ്റ്റ തുടങ്ങിയ ചില കായ്കളും വറുത്ത് നേന്ത്രക്കായ്‌ക്കൊപ്പം ചേര്‍ത്ത് ചില 'പറ്റിക്കല്‍' പ്രസ്ഥാനവും ഈ വിപണിയിലുണ്ടെന്ന് ചില കച്ചവടക്കാര്‍ത്തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്തായാലും മലയാളിക്ക് ഓണം എന്നു പറഞ്ഞാല്‍ ഉപ്പേരിതന്നെ. പണ്ട് സ്‌ക്കൂളില്‍ പോകുമ്പോള്‍ ട്രൗസിന്റെ പോക്കറ്റില്‍ ഉപ്പേരിയും, കളികായ്ക്കയുമൊക്കെ കുത്തിനിറച്ച് വഴിനീളെ കൊറിച്ചുകൊണ്ട് പോയ ആ ഓണക്കാലം ആരാവും മറക്കുക.

തിരുവോണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് നല്ല ആട്ടിയെടുത്ത വെളിച്ചെണ്ണയില്‍ ഉപ്പേരി വറുത്തെടുക്കുന്ന ഒരു മണം എല്ലാ വീടുകളില്‍ നിന്നും പ്രസരിക്കും. നേന്ത്രക്കായ് മരച്ചീനി, ചേമ്പ്, ചേന എന്നിവയൊക്കെ ഉപ്പേരിയുണ്ടാക്കാനായി ഉപയോഗിക്കുന്നു.. ഒപ്പം പഴം നുറുക്കും.
ആധുനികകാലത്ത് ഇവയെല്ലാം വിപണിയില്‍ സുലഭം. മലയാളിയുടെ ഇഷ്ടത്തിനനുസരിച്ച് പായ്ക്കറ്റുകളില്‍ ലഭ്യം . പത്തു രൂപയ്ക്കുവരെ ഉപ്പേരി റെഡി. എങ്കിലും അമ്മ അടുക്കളയില്‍ വറുത്തെടുത്ത് കോരിയിടുന്ന ഉപ്പേരി എടുത്തുകൊണ്ട് ഓടുന്ന കാലം നമുക്കെങ്ങനെ മറക്കാനാകും കൂട്ടുകാരാ…


ഓണം…. സുഖമുള്ള ഓര്‍മ്മകള്‍-4 - ഉപ്പേരി….ഓണത്തിന്റെ സിഗനല്‍! -  അനില്‍ പെണ്ണുക്കര.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക