Image

അഗസ്റ്റ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ ആറിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 20 August, 2014
അഗസ്റ്റ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ ആറിന്‌
അഗസ്റ്റ, ജോര്‍ജിയ: അഗസ്റ്റ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷം സെപ്‌റ്റംബര്‍ ആറിന്‌ വൈകിട്ട്‌ 5 മണി മുതല്‍ 10 മണിവരെ നടത്തപ്പെടുന്നു. 5 മണി മുതല്‍ 6 വരെ സോഷ്യല്‍ അവര്‍, 6 മുതല്‍ 9 വരെ ദൃശ്യ-ശ്രാവ്യ വിസ്‌മയങ്ങളുമായി കലാവിരുന്ന്‌, 9 മണിക്ക്‌ വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. എവന്‍സിലുള്ള പെര്‍ഫോമിംഗ്‌ ആര്‍ട്‌സ്‌ സെന്ററില്‍ വെച്ചാണ്‌ ഈവര്‍ഷത്തെ പരിപാടികള്‍ നടക്കുന്നത്‌.

അഗസ്റ്റയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളേയും പരിപാടികളിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി തോമസ്‌ വി. ജോഷ്വാ (പ്രസിഡന്റ്‌) പത്രക്കുറിപ്പില്‍ അറിയിച്ചു. പരിപാടികളുടെ നടത്തിപ്പിലേക്ക്‌ തോമസ്‌ വി. ജോഷ്വാ (പ്രസിഡന്റ്‌), അനില്‍കുമാര്‍ പിള്ള (വൈസ്‌ പ്രസിഡന്റ്‌), ശിവജി ചിദംബരം (ട്രഷറര്‍), സുജിത മനോജ്‌, കുഞ്ഞുമോള്‍ ഏബ്രഹാം, രാജലക്ഷ്‌മി ആനന്ദ്‌, ജോയല്‍ തോമസ്‌, ക്രിസ്റ്റിന്‍ സുരാവോ, ഷോണ്‍ ജോബ്‌, ഷാജി കമലഹാസന്‍ എന്നിവര്‍ അടങ്ങിയ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
അഗസ്റ്റ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ ആറിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക