Image

27-ാമത് മലങ്കര ആര്‍ച്ച് ഡയോസിസ് ഫാമിലി കോണ്‍ഫ്രന്‍സ് മെരിലാന്‍ഡില്‍

ജോബി ജോര്‍ജ് Published on 01 December, 2011
27-ാമത് മലങ്കര ആര്‍ച്ച് ഡയോസിസ് ഫാമിലി കോണ്‍ഫ്രന്‍സ് മെരിലാന്‍ഡില്‍


ന്യൂയോര്‍ക്ക്: മലങ്കര ആര്‍ച്ച് ഡയോസിസിന്റെ 27-മത് ഫാമിലി കോണ്‍ഫറന്‍സും കണ്‍വെന്‍ഷനും നടത്തപ്പെടുന്നു. 2012 ജൂലൈ 26 മുതല്‍ 29 വരെ നടക്കുന്ന കണ്‍വന്‍ഷനില്‍ യുവജനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചതെന്ന് ഭദ്രാസന സെക്രട്ടറി വെരി.റവ.എബ്രഹാം കടവില്‍ കോര്‍ എപ്പിസ്‌ക്കോപ്പ അിറയിച്ചു.

സുറിയാനി സഭയിലെ അഭിവന്ദ്യ തിരുമേനിമാര്‍, വൈദികര്‍, ശെമ്മാശന്‍മാര്‍ , സഭാംഗങ്ങള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ വടക്കേ അമേരിക്കയിലെയും, കാനഡയിലേയും വിവിധ ഇടവകകളില്‍ നിന്നുള്ളവര്‍ സംബന്ധിക്കും.

ആത്മീയതയ്ക്ക് പ്രാമുഖ്യം നല്‍കി നടക്കുന്ന ചതുര്‍ദിന കോണ്‍ഫറന്‍സില്‍ നേരത്തെ രജിസ്ട്രര്‍ ചെയ്യുന്നവര്‍ക്ക് ഇളവ് ലഭിക്കുന്നതാണ്.

ഭദ്രാസനത്തിന്റെ വിവിധ റീജണിലായി രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് സംഘടിപ്പിക്കും.

ഭദ്രാസന ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് മെത്രോപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ഭദ്രാസന ആസ്ഥാനത്ത് നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

മികച്ച വാഗ്മികളുടെ ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ , ചര്‍ച്ചാ സമ്മേളനങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക സമ്മേളനങ്ങള്‍, ആരാധനകള്‍ , തുടങ്ങി നിരവധി പരിപാടികള്‍ സമ്മേളനത്തിന് മാറ്റ് കൂട്ടും.

അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് ഫാമിലി കോണ്‍ഫ്രന്‍സ് സംഘടപ്പിക്കുന്നത്.

എബ്രഹാം കടവില്‍ : 4104655070
ഫാ.പോള്‍ തോട്ടക്കാട് : 9172917877
സാജു പൗലോസ് സി.പി.എ : 9144097155
സാജു പൗലോസ് മറോത്ത് : 9739854998
27-ാമത് മലങ്കര ആര്‍ച്ച് ഡയോസിസ് ഫാമിലി കോണ്‍ഫ്രന്‍സ് മെരിലാന്‍ഡില്‍
27-ാമത് മലങ്കര ആര്‍ച്ച് ഡയോസിസ് ഫാമിലി കോണ്‍ഫ്രന്‍സ് മെരിലാന്‍ഡില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക